അതിന്റെ ശബ്ദം കേട്ട് ആകാശത്തു നിന്ന് ഒരു കരച്ചിലോടെ ഒരു തൂവെള്ള നിറത്തിലുള്ള കുതിര ചിറകുകൾ വിരിച്ച് പറന്നിറങ്ങി…..
ചെറി അതിന്റെ നെറുകയിൽ ഒന്ന് തലോടിയിട്ട് പുറത്ത് കയറി ഇരുന്നു….
അപ്പോളെക്കും ഗൂരു പറന്നുയർന്നു ചെറിയും പിന്നാലെ പോയി…..
കുറച്ചു നേരത്തേ യാത്രക്കു ശേഷം മരങ്ങളാൽ മൂടപ്പെട്ട ഒരു കൊടുംകാട്ടിലേക്ക് എത്തി…… അവർ അവിടെ ഇറങ്ങി……
തിങ്ങി നിറഞ്ഞു നിൽക്കുന്ന മരങ്ങളുടെ ഇലകളാൽ അതിന്റെ ഉൾഭാഗം കറുത്തു ഇരുണ്ടിരുന്നു ഇടയിലൂടെ കടന്നുവരുന്ന കുറച്ച് വെട്ടം മാത്രമേ അവിടെ ഉണ്ടായിരുന്നോള്ളു……
ഗുരു മുന്നിൽ നടന്നു ചെറി പിന്നാലെയും……
കുറച്ച് ദൂരം നടന്നതിനു ശേഷം ഗുരു അവിടെ നിന്നു…..
ചെറി എന്ത് എന്ന അർത്ഥത്തിൽ ഗുരുവിനെ നോക്കീ…..
ഗുരു ഒരു സ്ഥലത്തേക്ക് വിരൽ ചൂണ്ടി ചെറി അവിടെക്ക് നോക്കീ…..
https://i.imgur.com/sVyxaVT.jpg
ഒരു കല്ലിൽ ഒരു വാൾ തറച്ചു വച്ചിരിക്കുന്നു…….
472 Comments
Comments are closed.