❣️The Unique Man 7❣️ [DK] 1349

 

ചെറി അതിനു വെറുതെ മൂളിയിരുന്നു……

 

എന്നാൽ ദേവൻ ഇതെല്ലാം പറയുന്നത് കേട്ട് ദേവും രാധികയും രേവതിയും അന്തം വിട്ടിരിക്കുകയാണ്…….

 

കാരണം ഈ കാര്യങ്ങൾ പുറത്തു നിന്ന് ആരും അറിയാൻ പാടില്ലാത്തതാണ്…..

 

ദേവൻ:അല്ല നീ ഒന്നും പറഞ്ഞില്ല…..എവിടുന്നാ നീ ഇതെല്ലാം അറിഞ്ഞത്……

 

ചെറി എല്ലാരെയും നോക്കി….. എല്ലാവരും അവനെ തന്നെ നോക്കീ ഇരിക്കുകയാണ്…..

 

ചെറി: എന്നോട് ക്ഷമിക്കണം എനിക്കത് പറയുവാൻ സാധിക്കില്ല…..

 

ചെറി അത്രയും പറഞ്ഞ് അവിടെ നിന്നും എഴുന്നേറ്റു എന്നിട്ട്

 

ഞാൻ കിടക്കാൻ പോകുവാ പിന്നെയും തലവേദനിക്കുന്നു……..

ഗുഡ് നൈറ്റ്‌ …..

 

എല്ലാരോടുമായി പറഞ്ഞു…… അവിടുന്നെണീറ്റു റൂമിലേക്ക് പോയി…..

 

ചെറി എണീറ്റ  ഉടനെ ദേവുവും എണീറ്റു എന്നിട്ടു പറഞ്ഞു

 

ഞാനും കിടക്കാൻ പോകുവാ……

ഗുഡ് നൈറ്റ്……

 

എന്ന് പറഞ്ഞു ചെറിയുടെ പിന്നാലെ ഓടി…….

 

എന്താ താനും എണീറ്റു പോന്നെ?

 

ഹോ ഒന്നുല്ല ഉറക്കം വരുന്നു അതാ…..

 

ചെറി ഒരു ആക്കിയ ചിരിയോടെ പറഞ്ഞു

 

ആണോ…… ഞാൻ കരുതി…….

 

ദേവു ഒരു പുരികം ഉയർത്തി ചെറിയെ നോക്കി…..

 

നീ എന്തു കരുതി?

 

ഏയ് ഒന്നുല്ല…….

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.