ചെറി: എന്താ അങ്കിൾ?
മോൻ കോളേജിൽ വച്ച് ഇവൾ പ്രയോഗിച്ച രാജ വിദ്യക്ക് എങ്ങനെയാണ് മറുവിദ്യ പ്രയോഗിച്ചത്? അത് എങ്ങനെ അഭ്യസിച്ചു?
അത് അങ്കിൾ……..അത് എനിക്കു പറയാൻ സാധിക്കില്ല…… ക്ഷമിക്കണം……..
മോനെ ഞാൻ അത് ചോദിക്കാൻ കാരണം ആ വിദ്യ ഞങ്ങളുടെ കുടുംബത്തിൽ പരമ്പരാഗതമായി കൈമാറി വരുന്ന ആയോദ്ധന വിദ്യകളിൽ ഒന്നായ ശരിര ആണ്…….
ചെറിക്ക് അത് ഒരു പുതിയ അറിവായിരുന്നു ചെറി ആശ്ചര്യത്തോടെ ദേവനെ നോക്കിയിരുന്നു……..
ദേവൻ തുടർന്നു…….
അതു മാത്രം അല്ല ശരിര എന്ന വിദ്യയുടെ മറു വിദ്യ ചെയ്യാൻ തീർച്ചയായും വൈദ്യ എന്ന വിദ്യയും അറിഞ്ഞിരിക്കണം.
അത് അറിയാത്ത പക്ഷം ആർക്കും ശരിര എന്ന വിദ്യയുടെ മറുവിദ്യ ചെയ്യുവാൻ സാധിക്കില്ല…….
ചെറി ദേവൻ പറയുന്നതെല്ലാം ചെറിയ ഒരു ആശങ്കയോടെയും പേടിയോടെയും കേട്ടിരുന്നു…….
ചെറി മറുപടി ഒന്നും പറയാത്തതു കൊണ്ട് ദേവൻ ഒരു വട്ടം കുടി ചോദിച്ചു……
സുര്യ എങ്ങനെയാണ് നീ ശരിരയും വൈദ്യയും അഭ്യസിച്ചത്?.
ചെറി എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ എല്ലാവരും ആകാംഷയോടെ നോക്കിയിരുന്നു…….
ചെറി ദേവന്റെ കണ്ണിൽ നോക്കി ചോദിച്ചു
ചെറി: നിലവിൽ എത്ര വിദ്യകളാണ് നിങ്ങൾക്ക് പരമ്പര്യമായി കൈമാറി ലഭിച്ചിട്ടുള്ളത്?
ചെറിയുടെ ആ ചോദ്യത്തിനു ദേവനും ദേവുവും രാധികയും രേവതിയും ഒരു പോലെ ഞെട്ടി…..
❤️❤️❤️❤️❤️