❣️The Unique Man 7❣️ [DK] 1349

 

അതു കേട്ടതും എല്ലാവരും ചിരി തുടങ്ങി…..

 

ദേവൻ: ഇതിനെയാ പ്രേമം പ്രണയം എന്നോക്കെ പറയുന്നത്…….

 

പോ പപ്പാ അങ്ങനെയൊന്നും ഇല്ല……

 

എന്ന് പറഞ്ഞ് ദേവു റൂമിലേക്ക് ഓടി…..

 

രാത്രി 9 മണി

 

രാധിക: മോളെ ദേവൂ വാ ഭക്ഷണം കഴിക്കാം….. ചെറിയെയും ഉണർത്തു……..

 

ദേവു ചെറിയേയും വിളിച്ചു കൊണ്ട് വന്ന് എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം

 

ദേവൻ: മോളെ നമ്മുക്കെല്ലാവർക്കും കുറച്ചുനേരം പൂന്തോട്ടത്തിൽ പോയി ഇരുന്നാലോ ഇന്ന് നല്ല നിലാവും ഉണ്ട്

 

ശരി പപ്പാ വാ…….

 

ദേവു ചെറിയെയും കൂട്ടി പുന്തോട്ടത്തിൽ എല്ലാരും ഒരുമിച്ച് ഇരുന്ന് ഒരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു…….

 

അപ്പോൾ ആണ് ദേവു ചെറിയുടെ കഴുത്തിൽ എന്തോ തിളങ്ങുന്നത് കണ്ടത്…..

 

എന്താ ചെറി ഇത്?

 

ഏത് ?

 

നിന്റെ കഴുത്തിൽ കിടക്കുന്നത്?

 

ഇതോ ഇത് എനിക്ക് മൂപ്പൻ തന്നതാ…..

പക്ഷേ എപ്പോൾ തന്നതാണെന്ന് അറിയില്ല……

പിന്നെ ഇത് കഴുത്തിൽ നിന്നും ഒരിക്കലും അഴിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്…..

 

ആണോ….. അല്ല ആരാ ഈ മൂപ്പൻ?

 

ഞാൻ പറഞ്ഞില്ലെ ഞാൻ വരുന്നത് താടക വനത്തിൽ നിന്നും ആണെന്ന്…. അവിടുത്തെ കാടിന്റെ തലവൻ ആണ് മൂപ്പൻ……

പിന്നെ നമ്മുടെ കാർത്തുന്റെ മുത്തച്ഛൻ കൂടിയാ……

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.