“അതല്ലടാ…., ഞാനെന്റെ മാളൂന്റെ birthday ക്ക് ഒരു gift കൊടുത്തു. അവളേറെ ആഗ്രഹിച്ചിരുന്നൊരു gift…! നാളെയത് ഇട്ടിട്ട് വരാം എന്നെ അമ്പലത്തിൽ കൊണ്ട് പോവോന്ന് അവൾ ചോദിച്ചു. ഞാൻ കൊണ്ട് പോവാന്നും പറഞ്ഞു. പിറ്റേ ദിവസം അവളേം കാത്ത് ഞാൻ bus stop ൽ നിന്നു. പക്ഷെ അവള് വന്നില്ല. എന്നാ വന്നു, അവള് ഹോസ്പിറ്റലിൽ ആണ് എന്നൊരു വാർത്ത. ഒരുമാസം., കറക്റ്റ് ഒരു മാസം അവള് ഹോസ്പിറ്റലിൽ ഓരോ നിമിഷവും വേദനിച്ച് കഴിഞ്ഞു. ഞാൻ എന്റെ മുഴുവൻ സമയവും അവളോടൊപ്പം ചിലവഴിച്ചു. എപ്പഴും അവള് പറയും ഞാൻ മരിച്ചു പോകും, നീ വേറെയാരേലും കണ്ട് പിടിച്ച് സുഖയിട്ട് ജീവിക്കണം എന്നൊക്കെ. ആ ധാവണിക്ക് പിന്നിലും ഒരു കഥയുണ്ട്., അവസാന ദിവസം അവളെന്നോട് ഒരുപാട് സംസാരിച്ചു. ആ കൂട്ടത്തിൽ നീ സ്നേഹിക്കുന്ന ആൾക്ക് ഈ ധാവണി കൊടുക്കണം, ഇതുടുക്കുന്ന ആള് ഒരുപാട് ഭാഗ്യവതി ആണെന്നോക്കെ. ആ ഭാഗ്യം നിനക്ക് കിട്ടി ലക്ഷ്മി….! എന്റെ മാളുന് കിട്ടാണ്ട് പോയ ഭാഗ്യം…..”
കരയാൻ വേണ്ടിട്ടല്ലത് പറഞ്ഞേ…. പക്ഷെ കരഞ്ഞുപ്പോയി….!!
“കരയാതെയേട്ടാ…., ഞാനില്ലേ എന്റെട്ടന്….?? മാളു ചേച്ചി ഇതൊക്കെ കാണുന്നുണ്ടാവും., ഞാൻ ചേച്ചിക്ക് വാക്ക് കൊടുക്കുവാ, എന്റെ ചേട്ടൻ ഇനി ഒരിക്കലും കരയില്ല. അതിന് ഞാനിട വരുത്തില്ല….!!”
അവളത് പറഞ്ഞെന്നെ മാറോട് അണച്ചു. അവളുടെയാ മാറിലെ ചൂടിൽ പറ്റിച്ചേരുമ്പോ മനസ്സിൽ ചുട്ടുപൊള്ളുന്നുണ്ടായിരുന്ന തീ അണഞ്ഞിരുന്നു. എന്നന്നേക്കുമായി….! എന്റെ മുടിയിഴകളിൽ അവൾ അധരങ്ങളാൽ മുദ്ര വക്കുമ്പോ അങ്ങനെ ഇരുന്ന് മരിച്ചാ പോലും സന്തോഷം ആയിരിക്കും എനിക്ക്.
“കെട്ടിപ്പിടുത്തവും മുത്തം വെപ്പുമൊക്കെ കല്യാണം കഴിഞ്ഞിട്ട്…..!”
അമ്മയുടെ ഉച്ച കേട്ടപ്പോ ഞാനും അവളും ഒരേപോലെ ഞെട്ടി. അമ്മയുടെ മുഖത്ത് ഒരു കള്ള ചിരി വിരിഞ്ഞപ്പോ ഞെട്ടല്‍ മാറി നാണത്തോടെ അവൾ എന്നെ മാറിൽ നിന്നടർത്തി മാറ്റി പുറത്തേക്കോടി……!!
“നിന്റെ സങ്കടമൊക്കെ മാറാൻ അവളൊരുത്തി മതി മോനെ……”
ആ വാക്കില്‍ സത്യമുണ്ടായിരുന്നു. അമ്മക്കും ചേച്ചിക്കും മാറ്റാൻ പറ്റാത്തത് വെറും മിനിറ്റുകൾ കൊണ്ടവൾ മാറ്റി……. അന്ന് രാഹുല്‍ പറഞ്ഞത് പോലെ എന്നെ പുതിയൊരു മനുഷ്യനാക്കി.
എന്നത്തേയും പോലെ അമ്മ തന്നെ വാരി തന്നു. അമ്മമാര്‍ വാരി തരുന്നത് കഴിക്കാൻ തന്നെ ഒരു പ്രത്യേക സുഖമാ. ഒരു കറിയെ ഉള്ളുവെങ്കിലും സദ്യ കഴിക്കുന്ന പ്രതീഥി. എന്നേക്കാൾ ഓരോ ഉരുളയും ആസ്വദിച്ച് കഴിക്കുന്നത് ലക്ഷ്മിയാ. അവളുടെ കണ്ണ് നിറയാണ്ട് നോക്കേണ്ടത് എന്റെ ജോലിയും.
ഇപ്പൊ എനിക്ക് സമയം പോകാൻ ഫോണിന്റെയോ മറ്റോ ആവശ്യം ഇല്ല. ഒരു നേരം ആവുമ്പോ അളിയൻ എത്തും, അത് വരെ എന്റെ ലക്ഷ്മിയും.
ചേച്ചി വന്നിട്ടൊന്ന് ഇരിക്കാൻ പോലും ഞാൻ സമ്മതിച്ചില്ല. ആദ്യം തലയിലെ ഭാണ്ഡം അവുത്തു കളയണം.
അമ്മേം ലക്ഷ്മിയും ഒക്കെ എന്റെ അടുത്തു തന്നെ നിന്നു. ചേച്ചി സൂക്ഷിച്ച്, ചെറിയൊരു ബ്ലെയ്ഡ് കൊണ്ട് കെട്ട് കീറി പതിയെ പുറത്തെ തുണി നീക്കം ചെയ്തു. പിന്നുള്ളത് ഒരു പഞ്ഞി, വെളുത്ത പഞ്ഞിയിൽ മരുന്നിന്റെ മഞ്ഞ കളർ. അതും പതിയെ എടുത്തു മാറ്റി. ചെറിയൊരു വേദന അനുഭവപ്പെട്ടു കൊറേ നാള് ഒട്ടി ഇരുന്നതല്ലേ….?? അങ്ങനെ ആ കടമ്പ കഴിഞ്ഞു.
“മുറിവ് ഉണങ്ങിയോ ടി…..??”
“അഹ് കരിഞ്ഞു. ഇങ്ങനേ റെസ്റ്റ് എടുക്കുവാണേ ഒന്ന് രണ്ട് ആഴ്ച കൂടെ കഴിഞ്ഞ് പ്ലാസ്റ്റർ ഉം മാറ്റം. അമ്മേ നല്ല വിഷപ്പുണ്ടേ…. എന്തേലും എടുത്ത് താ…. ലച്ചൂട്ടി കഴിച്ചായിരുന്നോ…..??”
“അഹ് ചേച്ചി.”
അവളുടെ കവിളിൽ നുള്ളി ചേച്ചി മുറി വിട്ട് പോകുമ്പോ ചേച്ചിക്ക് ഭക്ഷണം കൊടുക്കാനായി അമ്മയും പോയിരുന്നു.
“വേദനയുണ്ടോ…..??”
എന്റെ മുറിവിൽ തൊട്ടവൾ തിരക്കി.
ഞാൻ final part എഴുതി ഇട്ടതാ. പക്ഷെ കഥ സൈറ്റിൽ വന്നിട്ടും ആരും മൈന്റ് കൂടി ചെയ്യുന്നില്ല
ബാക്കി എപ്പോൾ വരും
Bro ബാക്കി ഇല്ലേ
ചേട്ടോ അടുത്ത ഭാഗത്തെ കുറിച്ച് എന്തെകിലും പറയാൻ ആയോ ?
ബാക്കി ഇല്ലേ ബ്രോ
Enthayi chetta…?? Next part eppo varum. Waiting ahh tto…
Next part eppo varum
Bro adutha part enthiye
ചേട്ടോ മറ്റേ സയിറ്റിൽ കയറാൻ link ഉണ്ടോ ഫോൺ പണി തന്നു ശരി ആക്കിയപ്പോൾ ആ സായിട് കിട്ടുന്നില്ല
സോറി bro എനിക്കറിയില്ല. വേറാരോടെങ്കിലും ഒന്ന് ചോദിച്ച് നോക്ക്…..
ആർക്കേലും അറിയങ്ങി പുള്ളിക്കൊന്ന് പറഞ്ഞ് കൊടുക്കൂന്നേ……!!
☺️
ഇതുപോലെ ഗതികെട്ട വില്ലൻ വേറെ ഏതേലും കഥയിൽ ഉണ്ടാവോ ദൈവമേ ?????
തമ്പി ???
പട്ടി ??
ഇങ്ങനെയൊക്കെ ചാവാനും ഒരു യോഗം വേണം……!!
?
ഇത്രയും ഗതികെട്ട ഒരു വില്ലൻ????
ഒരു പാട് ഇഷ്ട്ടമായി ❤️ waiting for next
അങ്ങേർക്ക് ഭയങ്കര show. Terror വില്ലനായിരുന്നു പക്ഷെ എന്ത് ചെയ്യാം വിധി. ഇതൊരുമാതിരി നേരം സിനിമയിലെ വില്ലനെ പോലായി പോയി…..!!??
❣️❣️
????
Vaayich kazhinjappol enthanenn ariyilla vallatha oru pleasant feel aanu????
നല്ല വാക്കുകൾക്ക് സ്നേഹം……
❣️❣️❣️
അടുത്ത ഭാഗം ഉണ്ടകിലെ atho കഴിഞ്ഞോ
ഇല്ലില്ല part 10 ഉടനെ ഉണ്ടാകും അതാണ് climax….!!
…?
next part ennu varum
❤️❤️❤️
ചേട്ടോ കഥ ഒരുപാട് ഇഷ്ടം ആണ്. ഒരുപാട് വായിച്ചത് ആണ്.”ഭാഗ്യം എന്ന് പറഞ്ഞാൽ സൗന്ദര്യമുള്ള ഒരാളെ കിട്ടുന്നതല്ല. മറിച്ച് ജീവൻ പോയാലും നമ്മളെ വിട്ട് പോകില്ലെന്ന് ഉറപ്പുള്ള ഒരാളെ കിട്ടുന്നതാ.” ഈ ഒരു കാര്യം പക്ഷെ ഈ ഭാഗത്തിൽ ആണ് എനിക് അത് കൂടുതൽ തീപ്തി ആയത്. അത് പോലെ തന്നെ എനിക്കും ഇഷ്ടം അത് തന്നെ ആണ് കഴിഞ്ഞ കാലം കഴിഞ്ഞു അങ്ങനെ വിശ്വസിക്കാൻ ആണ് കൂടുതൽ താല്പര്യം. പിന്നെ തമ്പി യുമായി ഒരു ഫായിട് പ്രതീക്ഷിച്ചു പക്ഷെ പട്ടി കൊണ്ടുപോയിലെ ചെക്കനെ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??. ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?
കഴിഞ്ഞ കാലം കഴിഞ്ഞു TOM. അവരിനി വരാൻ പോകുന്ന കാലത്തെ പറ്റി ചിന്തിക്കട്ടെ….,
തമ്പി അവൻ ചാവണ്ടവൻ തന്നെയാ തെണ്ടി…!
?
അതും അവൻ ശിവന്റെ കൈക്കൊണ്ട് ചാവരുത്.
അവന് ധാരുണാന്ത്യം തെരുവ് നായ്ക്കളുടെ കൈയാൽ ആവണം.
എനിക്ക് fight sence എഴുതാൻ അറിയാത്തത് വേറൊരു സത്യം….!!??
ഏതായാലും അവൻ ചത്തു. അവന്റെ അധ്യായം close.
സൗന്ദര്യം ഉള്ളൊരാളെ കിട്ടുന്നതല്ല ഭാഗ്യം. അവസാന ശ്വാസം വരെ കൂടെ നിക്കുന്ന ആളെ കിട്ടുന്നതാ…..!!❤️
അതാണ് യഥാര്‍ത്ഥ സ്നേഹം…!
TURE LOVE ?
കഥ ഇഷ്ടമായതിൽ ഒത്തിരിയൊത്തിരി സന്തോഷം.
ഈ കഥ എപ്പോ വന്നാലും കമന്റ് ബോക്സിൽ തങ്ങളുടെ കമന്റ് കാണും. സ്ഥിരമായി കമന്റ് ഇടുന്നവരെ കണ്ടില്ലേ എനിക്കെന്തോ പോലാ…!
?
വായിച്ചു തുടങ്ങിയിട്ടില്ല.,.,.
തിരക്കുകൾ ഒക്കെ ഒന്നൊഴിഞ്ഞാൽ.,.,
വായിച്ചു തുടങ്ങാം ട്ടൊ..,.
സ്നേഹത്തോടെ.,.,
തമ്പുരാൻ.,,.
??
പതുക്കെ മതി തമ്പുരാനെ……!!
❤️❤️❤️
❤️❤️❤️???❤️❤️❤️
❤️❤️❤️
ഡേയ്, നിന്റെ അപ്പുറത്തെ കഥ എന്തായി?
ഏത് ലക്ഷ്മി ചേച്ചിയാണോ….??
അതാണേ എഴുതുവാ….!!
മച്ചാൻ തൽക്കാലം ഇത് വായിക്ക്……?
❤️❤️❤️
❤️❤️❤️❤️
❤️❤️❤️❤️
???
??
Athentha onnum ariyanje?.kadha senti akkunnath broyude oru weakness anenn ariyam pakshe ivare thammil pirikalle?.
Next partil enthavuo?.
Ee part ishttayi.thambi marichu ennu paranjille athu sivan alla cheythe ennu paranjello ennalum enganeya marichenn ariyan aghraham und.
Waiting for next part ❤️
തമ്പി എന്ന പാവം മനുഷ്യൻ പട്ടികളുടെ കടിയാൽ മരിച്ചു എന്ന വിവരം സസന്തോഷം അറിയിക്കുന്നു….!!☺️
നിങ്ങൾക്കറിയാലോ എനിക്കീ fight sence ഒന്നും വഴങ്ങില്ല. അതുകൊണ്ടാ ആ ധൗദ്യം ഞാൻ പട്ടികൾക്ക് കൊടുത്തേ. അതവർ ഭംഗിയായി നിർവഹിച്ചു…. ?
Romantic lover നോട്…….
ഞാനവരെ ഒരിക്കലും പിരിക്കില്ല. അതിന് എനിക്ക് കഴിയില്ല. എനിക്കെന്നല്ല സാക്ഷാൽ ദൈവത്തിന് പോലും അതിന് കഴിയില്ല. അവർ ജീവിക്കട്ടെ സന്തോഷത്തോടെ, സമാധാനത്തോടെ ജിവന്റെ അവസാന തുടിപ്പ് വരെ……!! ശ്രീലക്ഷ്മി ശിവന്റെ LIFE PARTNER ആണ്. അവരുടെ ജീവിതം നല്ല രീതിയിൽ പോട്ടെ……
അടുത്ത part ഈ കഥയുടെ climax ആണ്.
ഈ 9 part ലും കൂടെ നിന്ന് എന്നെ support ചെയ്ത കൂടെ പിറക്കാതെ പോയ എല്ലാ സഹോദരങ്ങൾക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള സ്നേഹം അറിയിക്കുന്നു……
WITH LOVE AJR
❣️❣️❣️❣️❣️