✨️നേർമുഖങ്ങൾ✨️(6) [മനോരോഗി 2.0] 133

Views : 8001

സ്റ്റെപ്പും ചാടിയിറങ്ങി ഓടി.. ഗ്രൗണ്ട് വഴി ഇട്ടോടിച്ചു… നായ കിതക്കുമ്പോലെ അണച്ചിട്ടും അവനെ കിട്ടിയില്ല.. എന്നിട്ടും ഞാൻ ഓടി..

 

 

 

അങ്ങനെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് ചിന്തിച്ച് ഞാൻ നിർത്താണ്ട് ഓടി… എന്റെ ഭാഗ്യത്തിനോ ഭാഗ്യക്കേടിനോ കറക്ട് ഒരു കല്ലിൽ ചവിട്ടി ഞാൻ നാല് പെമ്പിള്ളേരുടെ നടുക്കേക്ക് ഞാൻ തെറിച്ചു .. അതിലൊരു തട്ടത്തിനെ ഇടിച്ച്  ഞാനും അവളും ദേ കെടക്കണ് താഴെ…

 

 

ചോറ് തിന്നിട്ട് പാത്രോം കഴുകി വരുവാരുന്നെന്ന് തോന്നുന്നു.. അതിനകത്തുള്ള വെള്ളം ഞങ്ങടെ മേത്തേക്ക് തെറിച്ചു…

 

വെള്ളം ഉള്ളോണ്ട് തന്നെ വെള്ള ഷർട്ട്‌ പൊടിയിൽ വീണപ്പോ ചളിപ്പരുവമായി..

 

 

 

ഞാൻ വീണപ്പോ ഉള്ള ഉണ്ണിയുടെ ചിരിയും എന്റെ ദേഹത്തെ ചളിയും അവൾ കാരണം വീണു എന്നുള്ള ദേഷ്യവും ഒക്കെ ആയപ്പോ എന്റെ ടെമ്പർ തെറ്റി.. അവനെയും അവളെയും നല്ല നാല് തെറി വിളിച്ചിട്ട് ഞാൻ എഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നു…

 

 

ക്ലാസ്സിലെത്യപ്പോ ആണേൽ പിള്ളേരുടെ വക കളിയാക്കൽ..

 

നീയെന്താടാ കിണർ കുഴിക്കാൻ പോയതാണോ, കല്ല് ചെത്താൻ പോയതാണോ എന്നൊക്കെ ഉള്ള ഡയലോഗ് വന്നതോടെ എനിക്ക് ആരാന്ന് പോലുമറിയാത്ത ആ ജന്തുവിനോട് ദേഷ്യം ഇരച്ച് വന്നു…

 

 

അങ്ങനെ ഏകദേശം രണ്ട് മാസത്തിനു ശേഷം ഉള്ള ഒരു ദിവസം ക്ലാസ്സ്‌ സാറായ മധു സാർ വന്ന് കുറേ ക്ലാസുകൾ സ്പ്ളിറ്റ് ചെയ്യാൻ പോവുവാണെന്നും അതിൽ ഞങ്ങടെ ക്ലാസും ചെയ്യാൻ പോവാണെന്നും പറഞ്ഞു..

Recent Stories

11 Comments

  1. Sad love story’s recommend ചൈയ്യോ plezzzz

  2. എടോ മനോരോഗി താൻ എന്താ കഴിഞ്ഞ പാർട്ടിൽ കമൻ്റ് ഓഫ് ആക്കിയത്???

    പിന്നെ ഇതാരാ ഒരു പുതിയ character എവിടേക്കാണ് കഥ പോകുന്നെ എന്നു മനസിൽ ആകുന്നില്ല!!

    എന്തായാലും അടുത്ത പാർട്ടിന് waiting

    1. കലങ്ങിയില്ലേൽ മുൻപത്തെ പാർട്ട്‌ ഒന്നുടെ വായിച്ച് നോക്കിയാ mathi🙂.. ഇനി മുതൽ കമന്റ് ഓൺ ചെയ്യില്ല.. മടുത്തൂ ❤️

  3. ❤❤❤❤❤

  4. ബ്രോ ആകെ കൺഫ്യൂഷൻ ആയി വായിച്ചിട്ട്

  5. ❤️😁❤️

  6. Nyzz💞💛

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com