✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

Views : 14015

 

” ഡാ ഒന്ന് താങ്ങോ ”

 

 

” എന്താന്നറീല്ല കിച്ചൂസേ എനിക്ക് ഇച്ചിരിമുൻപ് ഉപകാരം ചെയ്യാൻ തോന്നാണ്ടായി… എന്താണോ എന്തോ ”

 

 

” ഡാ പട്ടീ… ഒന്ന് പിടിയെടാ.. കൈ വേദനിക്കുന്നു ”

 

 

 

” ആ അങ്ങനെ വഴിക്ക് വാ.. ഇപ്രാവശ്യത്തേക്ക് ക്ഷമിച്ചു ”

 

 

 

അതുംപറഞ്ഞ് അവൻ കുറച്ചുകൂടെ താഴേക്ക് ഇറങ്ങിയ അവളെ ഇടുപ്പിൽ പിടിച്ച് താഴ്ത്തിക്കൊണ്ട് വന്നു…

 

 

 

നിലത്തെത്തിയിട്ടും അവനവളുടെ ഇടുപ്പിൽ നിന്ന് കയ്യെടുത്തില്ല.. അവളൊട്ട് എടുപ്പിച്ചുമില്ല…

 

രാത്രിയുടെ തണുപ്പും ഇരുട്ടിന്റെ വശ്യതയും നേരിയ നിലാവെളിച്ചം സമ്മാനിച്ച തിളക്കവും അവന്റെയുള്ളിൽ ഒരു തിരയിളക്കത്തിന് തുടക്കം കുറിച്ചു..

 

 

അതിന്റെ പരിണിതഫലമെന്നോണം അവന്റെ മുഖം പതിയെ അവളുടേതിനടുത്തേക്ക് നീങ്ങി…

 

ആ നിശബ്ദതയിലും അവരുടെ ഹൃദയതാളം തുടി കണക്കെ മിടിച്ച് കൊണ്ടിരുന്നു…

 

 

 

ഒരു നൂലിഴ വ്യത്യാസത്തിൽ ചുണ്ടുകൾ തമ്മിലടുത്തതും മതിലിനപ്പുറത്തൊരു പട്ടി കുരച്ചതും ഇരുവരും നന്നായിട്ടൊന്ന് ഞെട്ടി…

 

ആ ഞെട്ടലിലും പരസ്പരം മുഖത്തെ നാണം മറച്ചുകൊണ്ട് അവർ പതിയെ പുറത്തേക്ക് നടന്നു…

 

 

 

” എവിടെയാടാ വണ്ടി വെച്ചേക്കുന്നേ ”

 

 

” അപ്പറമുള്ള ആ പറമ്പില്… കുറ്റിക്കാട്ടിൽ വെച്ചോണ്ട് ആരും കാണൂല്ല ”

 

 

” ആ.. എന്നാ ഇവിടുന്ന് എടുക്കണ്ട.. കുറച്ച് ദൂരം ഉരുട്ടിക്കൊണ്ട് പോവാം.. വല്ലവനും എണീറ്റാ തീർന്ന് ”

 

 

” ഇങ്ങനെ പേടിക്കല്ലേ… വല്ലവനും കണ്ടാലിപ്പൊ എന്നാ.. ഒരു കോപ്പുമില്ല ”

 

 

” മ്മ് ഒരു കോപ്പുമില്ല.. നീ നട ”

 

 

 

 

അവിടുന്ന് കുറച്ച്ദൂരം ബൈക്ക് ഉരുട്ടിയ ശേഷമാണ് സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ചത്…

 

 

 

തണുത്ത കാറ്റത്ത് പാറിപ്പറക്കുന്ന മുടിയിഴകളും അത് മാടിയൊതുക്കുന്ന തന്റെ പെണ്ണിനെയും അവൻ മിററിലൂടെ നോക്കി…

 

 

” കിച്ചൂസേ ”

 

 

” മ്മ് ”

 

 

” എങ്ങോട്ടാ പോവണ്ടേ ”

 

 

” ഇങ്ങനെ എങ്ങോട്ടും പോട്ടെ.. നല്ല രസോണ്ട് ”

 

Recent Stories

13 Comments

  1. Ahaa leven kore vaangi kootum🤣

  2. ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ 😂😂

    എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ 😂😂

    1. പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ 😂

      താങ്ക്സ് 😌❤️

  3. Man with Two Hearts

    ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം 😝

  4. ‘Adi kapyarae koottamani’😆😆😆😆.ntae manorogi 🙏namichu pahaya

    1. ഹേ.. സാമ്യം ഉണ്ടോ.. 🙄.. ഇല്ലല്ലോ.. ഏഹ്

  5. Very Good ❣️

  6. സൂര്യൻ

    ഇത് വെറും ലവ് സ്റ്റോറി ആണൊ?

    1. അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട്‌ അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com