✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

Views : 14015

”  മ്മ്.. ഇനിം ഉണ്ടോ ഇതുപോലത്തെ ആചാരങ്ങൾ ”

 

 

” ആ കൊറേ ഇണ്ട്.. കല്യാണം കഴിയട്ടെ.. ഞാനെല്ലാം നടത്താം ”

 

 

 

” അയ്യ.. ഇളി നോക്ക്.. വാ കുരിപ്പേ ”

 

 

അവൻ അവളുടെ കയ്യും പിടിച്ച് റോഡ് ക്രോസ്സ് ചെയ്ത് തട്ട്കടയിലേക്ക് നടന്നു…

 

അവിടെ അവരെക്കൂടാതെ കുറച്ച് ലോറി ഡ്രൈവർമാരും ഉണ്ടായിരുന്നു…

 

 

 

” ചേട്ടാ കഴിക്കാൻ എന്താ ഉള്ളേ ”

 

 

അവൾ അതിനുള്ളിലേക്ക് എത്തിനോക്കിക്കൊണ്ട് ചോദിച്ചു…

 

 

” എടീ.. ചായാന്ന് പറഞ്ഞിട്ട്? ”

 

 

” കഴിച്ചിട്ട് പോവാടാ.. ഈ മണമൊക്കെ മൂക്കിലടിച്ച് കേറുമ്പോ എങ്ങനാടാ വിട്ടിട്ട് പോവുന്നെ ”

 

 

” എന്തോന്നടി… മിനുട്ട് വെച്ചിട്ടാണല്ലോ ഓരോന്ന് ഉദിക്കുന്നെ ”

 

 

” നീയങ്ങനെ കളിയാക്കുവൊന്നും വേണ്ട.. ഹുമ്മ്… ചേട്ടാ ചോദിച്ചത് കേട്ടില്ലേ.. എന്താ ഉള്ളേന്ന് ”

 

 

 

” ദോശ, ചപ്പാത്തി, പൂരി, ബ്രെഡ് ഓംലറ്റ് ”

 

 

 

അയാൾ അയാളുടെ ലിസ്റ്റ് പൊട്ടിക്കാൻ തുടങ്ങി..

 

 

” ദോശ മതി.. കൂട്ടാൻ എന്താ ഉള്ളേ ”

 

 

 

” കൂട്ടാൻ ചിക്കൻ ഫ്രൈ , ബീഫ് കറി , ചിക്കൻ കറി, മുട്ടക്കറി, ബാജി,ചട്ണി,ചമ്മന്തി ”

 

 

”  എനിക്ക് രണ്ട് ദോശ, ചിക്കൻ കറി, ഒരു ഓംലറ്റ്.. നിനക്ക് എന്താ വേണ്ടേന്ന് വെച്ചാ പറ ”

 

 

അവൾക്ക് വേണ്ടത് പറഞ്ഞ ശേഷം അവനോട് ചോദിച്ചു…

 

Recent Stories

13 Comments

  1. Ahaa leven kore vaangi kootum🤣

  2. ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ 😂😂

    എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ 😂😂

    1. പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ 😂

      താങ്ക്സ് 😌❤️

  3. Man with Two Hearts

    ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം 😝

  4. ‘Adi kapyarae koottamani’😆😆😆😆.ntae manorogi 🙏namichu pahaya

    1. ഹേ.. സാമ്യം ഉണ്ടോ.. 🙄.. ഇല്ലല്ലോ.. ഏഹ്

  5. Very Good ❣️

  6. സൂര്യൻ

    ഇത് വെറും ലവ് സ്റ്റോറി ആണൊ?

    1. അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട്‌ അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com