✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

Views : 14015

 

” ആഹാ ഇത്ര പെട്ടെന്നു റെഡി ആയാ… ഞാൻ വിചാരിച്ചു  ടച്ചപ്പൊക്കെ കഴിഞ്ഞേ എറങ്ങുള്ളൂന്ന് ”

 

 

 

” ഓ നീ കളിയാക്കുവൊന്നുമ്മേണ്ട.. ഞാൻ അങ്ങനെ മേക്കപ്പൊന്നും ചെയ്യാറില്ല ”

 

 

” മ്മ്.. നിങ്ങള് ബ്രൂട്ടീഷൻ ചെയ്യാത്ത കുടുംബക്കാരാ അല്ലിയോ ”

 

 

അതു പറഞ്ഞ് അവൻ ശബ്ദം ഉണ്ടാക്കാതെ വയറുപൊത്തിച്ചിരിക്കാൻ തുടങ്ങി…

 

 

 

” പോടാ പട്ടീ.. നീ വരുന്നുണ്ടോ ”

 

 

 

” ദേ വരുവാ.. അല്ല മോളേ.. ഏതിലൂടെ ഇറങ്ങും ”

 

 

 

” നീ ഏതിലൂടെ കേറിയോ അതിലേ എറങ്ങാം ”

 

 

 

”  അവസാനം നടുവടിച്ച് വീണിട്ട് ഞാൻ പൊക്കിക്കൊണ്ടോവേണ്ടി വരോ ”

 

 

 

” ഓ നീ അങ്ങനെ പുച്ഛിക്കണ്ട… വരുന്നേൽ വാ.. ഞാമ്പോവുവാ ”

 

 

അവളതും പറഞ്ഞ് ഡോർ തുറന്ന് ബാൽക്കണി ലക്ഷ്യമാക്കി നടന്നു…

 

 

 

” ഞാൻ ആദ്യം എറങ്ങാം എന്നിട്ട് നീ ഇറങ്ങുമ്പോ താങ്ങാം ”

 

 

അവൻ ഒരു വെകിടച്ചിരിയോടെ പറഞ്ഞു…

 

 

 

” വോ.. വേണ്ട.. നിന്റുദ്ദേശം എനിക്കറിയാം… തെണ്ടി ”

 

 

” ഓ.. ഒരുപകാരം ചെയ്യാന്ന് വെച്ചപ്പോ അവൾക്ക് പുച്ഞ്ഞം ”

 

 

” അയ്യോടാ ഉപകാരം ആരുന്നോ.. പറയണ്ടേ.. പോട്ട് പോട്ട് ”

 

 

 

അത് കേട്ടതും അവൻ  കഷ്ടപ്പെട്ട് മതിലിന്റെ മേലേക്കിറങ്ങി…

 

 

അവനിറങ്ങിയെന്ന് കണ്ടതോടെ അവളും ഇറങ്ങാൻ നോക്കി…

 

 

 

എന്നാൽ വിചാരിച്ചത്ര എളുപ്പമല്ലെന്ന് അവൾക്ക് മനസിലായി..

Recent Stories

13 Comments

  1. Ahaa leven kore vaangi kootum🤣

  2. ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ 😂😂

    എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ 😂😂

    1. പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ 😂

      താങ്ക്സ് 😌❤️

  3. Man with Two Hearts

    ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം 😝

  4. ‘Adi kapyarae koottamani’😆😆😆😆.ntae manorogi 🙏namichu pahaya

    1. ഹേ.. സാമ്യം ഉണ്ടോ.. 🙄.. ഇല്ലല്ലോ.. ഏഹ്

  5. Very Good ❣️

  6. സൂര്യൻ

    ഇത് വെറും ലവ് സ്റ്റോറി ആണൊ?

    1. അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട്‌ അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com