” എടീ.. മിണ്ടല്ലേ മിണ്ടല്ലേ മിണ്ടല്ലേ.. ഇത് ഞാനാ ”
അവൻ പതിയെ പറഞ്ഞുകൊണ്ട് മൊബൈൽ ഫ്ലാഷ് ഓൺ ചെയ്ത് മുഖം കാണിച്ചു..
എന്നാൽ ഇരുട്ടത്ത് മൊബൈലിന്റെ വെളിച്ചത്തിൽ മുഖം കണ്ടതും അവൾ വീണ്ടും അലറിക്കൊണ്ട് ബെഡിൽ നിന്ന് എണീറ്റു…
” എടീ, കിച്ചൂസേ.. ഇത് ഞാനാടീ അനൂട്ടൻ ”
അത് കേട്ടതും അവൾ വേഗം ജനലിന്റെ അടുത്തേക്ക് ഓടിവന്നു…
” എടാ.. നീ ”
” ഡീ.. മെല്ലെ ”
അപ്പഴേക്കും അവളുടെ അച്ഛനും മറ്റുള്ളവരും കതകിന് കൊട്ടി…
” മോളേ.. ഇന്ദൂ .. മോളേ ”
” ആ.. ന്തോ.. ദേ വരുന്നു അച്ഛാ ”
അവൾ കതക് തുറക്കാൻ പോയതും അവൻ അതിന്റെ താഴെ കിടന്നു…
” എന്താ പറ്റിയേ മോൾക്ക്.. എന്തിനാ ഒച്ചേണ്ടാക്കിയെ? ”
അച്ഛൻ പരിഭ്രമത്തോടെ ചോദിച്ചു ….
” ഏയ് ഒന്നുല്ലച്ച… ഞാൻ എന്തോ സ്വപ്നം കണ്ടപ്പോ.. അപ്പൊ പേടിച്ചപ്പോ ”
” എന്താ മോളേ…. കുറച്ച് വെള്ളം കുടിക്ക്.. എന്നിട്ട് പ്രാർത്ഥിച്ചിട്ടൊക്കെ കെടക്ക്… ഹോ മനുഷ്യന്റെ നല്ല ജീവനങ്ങ് പോയി ”
അച്ഛൻ നെഞ്ച് തടവിക്കൊണ്ട് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു…
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️