” ഒരു മയത്തിലൊക്കെ കേറ്റ് കിച്ചൂസേ.. അതും ഈ നേരത്ത് ”
” നീ ആദ്യം എന്താ വേണ്ടെന്ന് വെച്ചാ അയാളോട് പറഞ്ഞ്കൊട് ചെക്കാ ”
അതുംപറഞ്ഞ് അവൾ അവിടെയിട്ട ഒരു ടേബിളിലേക്ക് ഇരുന്നു…
” ചേട്ടാ രണ്ട് ദോശയും ചമ്മന്തിയും ഒരു ഓംലെറ്റും ”
പറഞ്ഞിട്ട് അവനും അവൾടെ അടുത്തുപോയിരുന്നു…
” എന്നെ കളിയാക്കീട്ട് നീയെന്തൊക്കെയാടാ ഓർഡർ
ചെയ്തേ ”
” അത്പിന്നെ ഞാനിത്രേം ദൂരം ബൈക്കോടിച്ച് വന്നതല്ലേ.. അതിന്റെ ഒരു വെശപ്പ് ”
” മ്മ്.. മതി മതി.. നീ ഒന്നും പണയണ്ട ”
അവരങ്ങനെ എന്തൊക്കെയോ ആഗോളകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയ്ക്ക് നല്ല ആവി പറക്കുന്ന ദോശയും ഓംലറ്റും കൂടെ ആവി എന്താണെന്ന് പോലും അറിയാത്ത ഒരു പാവം ചിക്കൻ കറിയും കൂട്ടായിട്ട് ചമ്മന്തിയും ആ ടേബിളിലേക്ക് വന്നു..
അതൊക്കെ വന്നപാടെ അവൾ കഴിക്കാനും തുടങ്ങി…
അവൻ അവന്റേത് മുന്നിൽ എടുത്ത് വെച്ച് അവൾ കഴിക്കുന്നത് നോക്കിയിരുന്നു..
പ്ലേറ്റിൽ നിന്ന് പാകത്തിന് മൊരിഞ്ഞ ദോശ ഒരു കഷ്ണം മുറിച്ചെടുത്ത് അതിലേക്ക് ചിക്കന്റെ ഒരു പീസും മുറിച്ച് വെച്ച് അത് ചുരുട്ടിയെടുത്ത് കറിയിൽ മുക്കി വായിലേക്ക് വച്ച് അവൾ കണ്ണുമടച്ച് അതിന്റെ രുചി ആവോളം ആസ്വദിച്ചു…
കണ്ണ് തുറന്നതും അവൾ കാണുന്നത് ചിരിച്ചുകൊണ്ട് അവളെ നോക്കുന്ന അനിരുദ്ധിനെ…
” എന്താ നോക്കുന്നെ… വേണോ ”
ചിരിച്ചുകൊണ്ട് വേണ്ടെന്ന് തലയാട്ടിയ ശേഷം അവനും കഴിക്കാൻ തുടങ്ങി…
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️