പിന്നെ കുറച്ച്മുൻപ് കോൾ ചെയ്ത പുള്ളിക്കാരിയാണ് എന്റെ പെമ്പറന്നോത്തി… പേര് കൃഷ്ണേന്ദു.. കെട്ടിയിട്ടില്ല കേട്ടോ.. കെട്ടാറാവുന്നെ ഉള്ളൂ.. ? ആള് കോളജ് ടീച്ചർ ആണ്… മുതുക്കി ആണെങ്കിലും ടീച്ചർ ആണെന്നുള്ള ബോധമൊന്നും പുള്ളിക്കാരത്തിക്കില്ല കുഞ്ഞുങ്ങളെക്കാൾ കഷ്ടമാണ്… അതിനെപ്പറ്റി കൂടുതൽ വഴിയേ പറയാം..
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിന് അടുത്താണ് എന്റെ വീട്.. അത് തന്നെ.. ആ പ്രത്യേകതരം കാറ്റടിക്കുന്ന
സ്ഥലം..?
ഇനി ഞാനെന്നെ പരിചയപ്പെടുത്താം…
എന്റെ പേര് അനിരുദ്ധ് ചന്ദ്രൻ…
ഞാൻ ചെന്നൈയിലെ ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്… അതെന്റെ പാഷനും ഡ്രീമുമായതിനാൽ സന്തോഷത്തോടെ ജോലി ചെയ്യുന്നു…. അതുകൊണ്ട് തന്നെ എനിക്ക് താഴെ ഒരു ടീമും ഞാനതിന്റെ ലീഡറുമാണ്..
ആ തത്കാലം ഇത്ര മതി.. ബാക്കി നിങ്ങള് വഴിയേ അറിഞ്ഞോട്ടോ… ?
കുറച്ച് സമയത്തിന് ശേഷം വീണ്ടും അവള് തന്നെ വിളിച്ചു..
” ഡാ മാക്രി ”
” ദേ നിന്നോട് പലവട്ടം ഞാമ്പറഞ്ഞിട്ടുണ്ട് എന്നെ മാക്രി പോക്രീന്നൊന്നും വിളിക്കല്ലന്ന് ”
” വിളിച്ചാ നീയെന്തോ ചെയ്യും മാക്രീ ”
” ഡീ ഡീ മരപ്പട്ടീ “?
Nice ??
അപ്പൊ ബാക്കി വേഗം പോന്നോട്ടെ ?
Okda?❤️
രോഗി സെർ ??
കൊള്ളാം ❤️✨️
?❤️
Bro emoji idanda aa sukham ponu
ആൾകാർക്ക് അവിടെ ഉള്ള എക്സ്പ്രഷൻ മനസ്സിലാകുമോ എന്നുള്ള ഡൌട്ട് വരുന്നിടത്തു മാത്രം ഇടുന്നതാ vro?
തുടക്കം കൊള്ളാം ❤️??
താങ്ക്സ് മോനു ?