✝️THE NUN✝️ Climax (അപ്പു) 185

 

കുട്ടികളെയും മദർ സുപ്പീരിയറേയും തിരികെ സുരക്ഷിതരായി ഓർഫനേജിൽ എത്തിക്കുമ്പോഴും നടന്ന സംഭവങ്ങൾ കൂട്ടിയോജിപ്പിക്കാനുള്ള ചിന്തയിലായിരുന്നു ഫാ. ബെനഡിക്ട്…. സ്റ്റീഫനച്ചന് അത് മനസിലാവുകയും ചെയ്തു…

 

എല്ലാം അവസാനിച്ച് ഓർഫനെജിന്റെ മുറ്റത്ത് അവർ മാത്രം തനിച്ചായപ്പോൾ ഫാ. ബെനഡിക്ട് തന്റെ സംശയങ്ങളുടെ കെട്ടഴിച്ചു….

 

“ഫാദർ….??”

 

“ചോദിച്ചോളൂ ഫാദർ… സംശയങ്ങൾ ഒരുപാടല്ലേ….!!”

 

“ബെഞ്ചമിനല്ലേ അവരുടെ മകൻ….??”

 

“അല്ല… അവനല്ല…. അവനോടൊപ്പം കളിച്ച് വളർന്ന അവനെപ്പോലെ ആരോ ഉപേക്ഷിച്ച് നാല് മാസം മാത്രം പ്രായമുള്ളപ്പോൾ അനാഥാലയത്തിൽ വന്ന ജെയിംസ് ആണ് അവരുടെ മകൻ…. അതേ അനാഥലയത്തിൽ നിന്ന് വന്ന നാലുപേരിൽ ഒരുവൻ…!!”

 

അദ്ദേഹം പറയുന്നത് കേട്ട് ഫാ. ബെനഡിക്ട് വീണ്ടും കാര്യങ്ങൾ ഒത്തുചേർത്ത് നോക്കി…

 

“ബെഞ്ചമിന്റെ ശരീരത്തിൽ പൈശാചിക സാന്നിധ്യം ഉറപ്പിച്ചപ്പോൾ തന്നെ എനിക്കത് മനസിലായി… കാരണം ഉന്മൂലനം ആഗ്രഹിക്കുന്ന ഒരു പിശാചും കാത്തിരിക്കില്ല… അങ്ങനെയെങ്കിൽ അവനിലുണ്ടായിരുന്നത് പോൾ വിളിച്ചുവരുത്തിയവനല്ല എന്നെനിക്ക് ഉറപ്പായിരുന്നു…!!”

 

“അപ്പൊ ജെസ്സി…?? ഫാ. ഗ്രിഗറി പറഞ്ഞതനുസരിച്ച് ജെസ്സിയുടെ ആത്മാവ് ഈ ലോകത്തിൽ നിന്ന് പോയതല്ലേ അപ്പൊ അവിടെ കണ്ടത് ???”

 

“അതൊരു മറയായിരുന്നു ഫാദർ… ജെസ്സിയുടെ ആത്മാവാണ് ഇവിടെയുള്ളതെന്നുള്ള തോന്നൽ ഉണ്ടാക്കാൻ… അങ്ങനെ സ്വന്തം അസ്തിത്വം മറച്ച് വെക്കാൻ… അസ്തിത്വം വെളിപ്പെട്ടാൽ ദുഷ്ടശക്തികൾക്ക് മേൽ അധികാരം സ്ഥാപിക്കാൻ എളുപ്പമാണ്…!!”

 

“അപ്പൊ ആ പിശാചിന്റെ പേര് ആദ്യമേ നമുക്ക് മനസിലായതല്ലേ…??”

 

“അവിടെ അവൻ മറച്ചുവെച്ചത് ജെയിംസ് ആണ് അവരുടെ മകൻ എന്നുള്ള കാര്യമാണ്… ജെയിംസിന്റെ ആത്മാവിനോപ്പം ആ ശരീരത്തിൽ തുടരാൻ സാധിച്ചാൽ മാത്രമേ അവന് നിലനിൽപ്പുള്ളു… അതാണ് നമ്മൾ നശിപ്പിച്ചത്…!!”

 

“എന്നിട്ട് ഇപ്പോഴും അവന് ജീവനുണ്ടല്ലോ.. അങ്ങനെയാണെങ്കിൽ ഇപ്പൊ അവന്റെ ദേഹത്തുള്ളത് ആരുടെ ആത്മാവാണ്..??”

 

“പൈശാചികത പൂർണ്ണമായും വിട്ടുമാറിയ അവന്റെ മനുഷ്യത്മാവ് തന്നെ…!!”

 

“മനസിലായില്ല…”

 

“അവന്റെ ജനന സമയത്ത് തന്നെ അവനുമേൽ സർവ്വ അധികാരങ്ങളും പോൾ പിശാചിന് സമർപ്പിച്ചിരുന്നു… ആ അധികാരം ഇനിയില്ല… അവൻ ഇനിമേൽ സാധാരണ മനുഷ്യനാണ്…!!”

 

“അങ്ങനെയാണെങ്കിൽ ഇത്രനാളും ആ പിശാച് എന്തിന് കാത്തുനിന്നു…??”

 

“അതൊരുപക്ഷെ പോളിനോ ജെസ്സിക്കോ അറിയാവുന്ന കാര്യമായിരിക്കും… കൃത്യമായി എനിക്കും അറിയില്ല… എന്തായാലും ആ പിശാച് അവന്റെ ആത്മാവിനെ പൂർണ്ണമായും കീഴടക്കുന്നതിന് മുന്നേ നമുക്ക് എല്ലാം ചെയ്യാൻ സാധിച്ചു…!!”

 

“ഫാദർ ഒരു കാര്യം കൂടി…!!”

 

“ചോദിക്ക്….”

 

“സിസ്റ്റർ റീനയെ എന്തിനാണ് ആ പിശാച് ആക്രമിക്കുന്നത്….?? എന്തിനാണ് സിസ്റ്റർ റോസ്മേരിയെ കൊന്നത്..??”

 

“സിസ്റ്റർ റീനയെ ആക്രമിച്ചതിന് രണ്ട് കാര്യങ്ങളുണ്ട്…. ഒന്ന് ജെസ്സിയാണ് ഇതിന് പിന്നിലെന്ന് തോന്നലുണ്ടാക്കുക… രണ്ട് ഇന്ന് മദർ സുപ്പീരിയറിന്റെ പ്രാർത്ഥന എങ്ങനെയാണ് നമ്മളെ സഹായിച്ചതെന്ന് അച്ചൻ കണ്ടതല്ലേ… സിസ്റ്റർ റീനയായിരുന്നു ആ സ്ഥാനതെങ്കിൽ ആ പ്രാർത്ഥനക്ക് പതിന്മടങ്ങ് ശക്തിയുണ്ടാവും… അതുതന്നെ…

 

പിന്നെ സിസ്റ്റർ റോസ്മേരി… അച്ചൻ അന്ന് എന്നോട് പറഞ്ഞത് ഓർക്കുന്നോ… ഈ ഇടവകയിൽ നിന്ന് പോയി പിന്നീട് ഇവിടെത്തന്നെ വന്ന സിസ്റ്റർ ആണ് റോസ്മേരിയെന്ന്…. അത് തന്നെ കാരണം… ദൈവത്തിന്റെ മണവാട്ടിയായെന്ന് കരുതി ജെസ്സിയെ ക്രൂരമായി കൊന്നവന്റെ മകൾ അല്ലാതാവുന്നില്ലല്ലോ… ആ പ്രതികാരത്തിന്റെ അവസാന ഇരയായിരുന്നു സിസ്റ്റർ റോസ്മേരി….!!”

 

എല്ലാം പരസ്പരം യോജിപ്പിച്ച് നോക്കി തൃപ്തനായ ഫാ. ബെൻഡിക്ടിന്റെ സംശയങ്ങൾ തീർന്നു… അദ്ദേഹം ഫാ. സ്റ്റീഫനെനോക്കി സമാധാനത്തോടെ പുഞ്ചിരിച്ചു….

 

“അച്ചൻ നന്നായി പേടിച്ചല്ലേ….??” ഫാ. സ്റ്റീഫൻ ചോദിച്ചു…

 

“ഇന്ന് മരിക്കും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു ഫാദർ… അത്രക്ക് പേടിച്ചു..!!”

 

“പേടി വരുമ്പോൾ ഒരു കാര്യം ഓർത്താ മതി ഫാദർ… ദൈവത്തിന്റെ ഏറ്റവും മഹത്തായ, പ്രിയപ്പെട്ട സൃഷ്ടിയാണ് മനുഷ്യൻ… സകല മാലാഖമാരും ചെകുത്തന്മാരും ഒന്നിച്ച് മനുഷ്യന്മാരെ എതിർത്താലും ദൈവം മനുഷ്യനോടൊപ്പം നിൽക്കും… ദൈവം കൂടെയുണ്ടെങ്കിൽ പേടിക്കാൻ വേറൊന്നുമില്ല…. മനുഷ്യനാണ് ഞാൻ… ദൈവപുത്രനായ മനുഷ്യൻ…!!”

 

ആകാശത്തേക്ക് നോക്കി കൈവിരിച്ച് കൊണ്ട് ഫാ. സ്റ്റീഫൻ അത് പറയുമ്പോൾ എന്തോ വല്ലാത്ത ഒരു സംരക്ഷണം ഫാ. ബെൻഡിക്ടിനും തോന്നിത്തുടങ്ങിയിരുന്നു….

 

(അവസാനിച്ചു…..)

 

 

കഥയെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങൾ എന്തായാലും പറയണം ഒരുവാക്കിൽ എങ്കിൽ അത് മതി….

 

With love

 

APPU❤❤

 

54 Comments

  1. നന്നായിരുന്നു ഇനിയും ഒരുപാട് കഥകൾ എഴുതുക ആദ്യമായി ആണ് ഇവിടെ വരുന്നത് അത് നല്ല ഒരു കഥയോട് കൂടിയായതിൽ സന്തോഷം

  2. ചേട്ടൻ Ezra, nun എന്നീ movies കണ്ടിട്ടുണ്ടോ

Comments are closed.