നിർഭയം 10 [AK] 243

Views : 10590

നിർഭയം 10

Nirbhayam 10 | Author : AK | Previous Part

 

രംഗമ്മയുടെ സാമ്രാജ്യത്തിന് മുന്നിൽ വന്നുനിന്ന ഓഡി കാർ കണ്ടതും ആ തെരുവിൽ പുതിയതായി വന്നവർ തെല്ലോരത്ഭുതത്തോട് കൂടിയായിരുന്നത് അത്‌ നോക്കിക്കണ്ടത്… പുതിയതായി തെരുവോരത്തായി കച്ചവടത്തിന് വന്നുനിന്നവർ പരസ്പരം എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു… ഇത്രയും പണക്കാരായ ആൾക്കാർ പലതും ഇടയ്ക്കിടെ അവിടെ വന്നുപോവാറുണ്ടെങ്കിലും അതിനകത്തുനിന്നും ഇറങ്ങിയ വളരെ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ചില വേശ്യകളിൽ വല്ലാതെ രക്തയോട്ടം കൂട്ടി.. ഇത്ര സുമുഖനായ ആരോഗ്യദൃഢഗാത്രനായ ഒരാൾ അവിടെ വരുന്നത് അവർ ആദ്യമായി കാണുകയായിരുന്നു… എന്നാൽ ആ ചെറുപ്പക്കാരന്റെ മുഖം പഴയ ബോളിവുഡ് ഹീറോകളെയോ അല്ലെങ്കിൽ ചോക്ലേറ്റ് പയ്യന്മാരെയോ അനുസ്മരിപ്പിച്ചു..മുഖത്തൊരുപൊടി രോമം പോലുമില്ലാതെയിരുന്ന അയാളുടെ കറുത്ത സ്യൂട്ടും കൂളിംഗ് ഗ്ലാസും അവിടെ പുതുതായി വന്നവരിൽ  അതൊരു ബിസിനസുകാരനോ മറ്റോ ആണെന്ന് കരുതാൻ ഇടയാക്കി..

ഒരു പൊളിഞ്ഞു വീഴാറായ ഉന്തുവണ്ടിയിൽ നിന്ന് പച്ചക്കറി വിൽക്കുന്നതിനിടയിലായിരുന്നു വേലുവും ആ കാഴ്ച കാണുന്നത്… അദ്ദേഹം രണ്ടുമാസമേ ആയിരുന്നുള്ളൂ ആ തെരുവിൽ വന്നിട്ട്… പ്രായമായ അച്ഛനെയും അമ്മയെയും നോക്കാൻ കഷ്ടപ്പെടുന്ന ആ യുവാവിൽ മറ്റുള്ള കച്ചവടക്കാർക്ക് ഒരനുകമ്പയും ബഹുമാനവും എപ്പോഴും ഉണ്ടായിരുന്നു..

“ഇത്രക്ക് സൗന്ദര്യവും പണവും എല്ലാമുള്ള ഇവനൊക്കെ എന്തിനീ പണിക്കിറങ്ങുന്നു… പെണ്ണ് കെട്ടി കാട്ടിക്കൂട്ടിയാൽ പോരെ ഇതൊക്കെ…”

പറയുന്നതിന്റെ കൂടെ ചുറ്റും നടക്കുന്നതിനോടെല്ലാമുള്ള അയാളുടെ വിമ്മിഷ്ടം അയാളുടെ മുഖത്ത് പ്രകടമായിരുന്നു…

“നിങ്ങൾക്ക് പണിയെടുത്താൽ പോരെ… ഞങ്ങടെ കഞ്ഞീൽ പാറ്റ ഇടണതെന്തിനാ…”

പച്ചക്കറി വാങ്ങാൻ നിൽക്കുന്ന വാസന്തി ചിരിയോടെ അത്‌ പറഞ്ഞപ്പോൾ അയാൾ അമർഷത്തോടെ മുഖം തിരിച്ചു.. അവന്റെ മുഖത്തെ പുച്ഛം കണ്ടുകൊണ്ട് അവൾ ഒന്നുകൂടെ ചിരിച്ചു…

“ന്തേയ്‌.. വെറുപ്പ് തോന്നുന്നുണ്ടോ ഞങ്ങളോട്..”

അവൾ ഒരിക്കൽ കൂടെ ചോദിച്ചപ്പോൾ അയാൾ ഒരു പുച്ഛച്ചിരി ചിരിച്ചു…അത്‌ മനസ്സിലാക്കിയെന്ന പോലെ അവൾ പറഞ്ഞു.

“നിങ്ങൾ കച്ചവടം കിട്ടാൻ ഈ തെരുവിൽ തന്നെ വന്നത് ഞങ്ങടെ വിയർപ്പിന്റെ പങ്കുപറ്റാനല്ലേ ”
ആ സംസാരം കേട്ട് അയാൾ സംശയത്തോടെയെന്ന പോലെ പിരികം ഉയർത്തി..

“അത്ര കണ്ണിൽ പിടിക്കണില്ലെങ്കിൽ വേറെ സ്ഥലത്ത് പോയി കച്ചവടം ചെയ്തൂടെ എന്തേ ഇങ്ങു വന്നേ… ഞങ്ങൾ കുറച്ച് വെടക്ക് പെണ്ണുങ്ങൾ കാരണം കച്ചവടം കിട്ടാൻ…”
അവൾ ചിരിയോടെ പറഞ്ഞുകൊണ്ടിരുന്നു…

അവന് കേട്ടിട്ട് വിറഞ്ഞുവരുന്നുണ്ടായിരുന്നു..

“ഞാൻ നല്ല അസ്സലായിട്ട് അധ്വാനിച്ചിട്ടാണെടി ജീവിക്കണേ..തേവിടിശ്ശി…”

ആ വിളി കേട്ട് അവളൊന്ന് ചിരിച്ചു…

Recent Stories

The Author

AK

11 Comments

  1. Super ❤️❤️💛💛❤️❤️💛💛❤️❤️💛

  2. ♥♥♥♥♥♥♥

  3. 💓💓💓💓

  4. നിധീഷ്

    ❤❤❤

  5. Mridul k Appukkuttan

    💙💙💙💙💙

  6. *വിനോദ്കുമാർ G*❤

    ❤♥❤

  7. Man kurach page kooti ezhuthaamo

  8. 🧡🧡🧡

  9. തൃകാലദ്ര്കൻ

    First

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com