♨️ മനസ്വിനി 🪔1️⃣ «𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷» 2922

Views : 85778

ആദ്യമൊക്കെ വല്ലാത്ത നൊസ്റ്റാൾജിയ ആയിരുന്നു… വീടും വീട്ടുകാരും, നാടും…. എല്ലാ ആഴ്ചയും നാട്ടിലേക്ക് പോകുമായിരുന്നു… പിന്നീട് അത് ഒന്നിൽ കൂടുതൽ ദിവസം തുടർച്ചയായി ലീവ് ഉള്ള ദിവസങ്ങളിലും രണ്ടാം ശനി വരുന്ന ആഴ്ചയിലും മാത്രം ആയി….

യാത്ര ക്ഷീണം തന്നെ കാരണം…. കൽപ്പെറ്റയിൽ നിന്ന് തിരിച്ചു രണ്ട് ബസ് മാറി കേറി വീട്ടിൽ എത്തുമ്പോഴേക്കും തളർന്നു വശം കെടും….

ഓഫീസിൽ എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു…. വർക്ക് ഒക്കെ വളരെ പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റിയതു ഒരുപാടു ഗുണം ചെയ്തു…. ഹയർ ഒഫീഷ്യൽസുമായി നല്ലയൊരു ബന്ധം തന്നെ സ്ഥാപിച്ചെടുക്കാൻ അത് വഴി സാധിച്ചു….

ജോലി കിട്ടിയതിന്റെ സന്തോഷവും ആവേശവും പുതുക്കവും ഒക്കെ അവസാനിച്ചപ്പോൾ ഉള്ളിന്റെ ഉള്ളിൽ നിന്നു വല്ലാത്തൊരു വേദന… നാല് വർഷം കഷ്ടപ്പെട്ടു പഠിച്ചത് ഇതുപോലെ ഒരു ഓഫീസിൽ ഫയൽ നോക്കി തീർക്കാൻ ഉള്ളതാണോ എന്ന് ഇടയ്ക്കിടെ മനസ്സ് ചോദിച്ചു തുടങ്ങി….

ആത്മാർത്ഥമായ ചോദ്യങ്ങൾക്ക് ഉത്തരവും ലഭിക്കും എന്നണല്ലോ….

ആയിടക്കാണ് PWD യിൽ അസിസ്റ്റന്റ് എഞ്ചിനീയർ പോസ്റ്റിലേക്ക് PSC അപ്ലിക്കേഷൻ വിളിക്കുന്നത്.
മുന്നോട്ട് നടക്കുന്നവർക്ക് ഒരു വഴി അടഞ്ഞാൽ മറ്റൊന്ന് തുറക്കും എന്നാണല്ലോ….. വീട്ടിൽ നിന്നും ഓഫീസിൽ നിന്നും നല്ല രീതിയിൽ തന്നെയുള്ള സപ്പോർട്ട് കൂടി ലഭിച്ചപ്പോൾ ഞാൻ വീണ്ടും നടക്കാൻ ആരംഭിച്ചു….

എക്സാം പ്രിപ്പറേഷൻ, എക്സാം, റാങ്ക്ലിസ്റ്റ്…… മൂന്ന് വർഷം എടുത്തു ഓർഡർ കയ്യിൽ കിട്ടാൻ…..…….

2019 ഫെബ്രുവരി 6
ബുധനാഴ്ച….

വൈകിട് ഒരു ചെറിയ ടി പാർട്ടി… 3 വർഷം എല്ലാത്തിനും കൂടെ നിന്ന ഒരു കുടുംബം ആയിരുന്നു എനിക്ക് ആ ഓഫീസ്… അവിടം വിട്ടു പോരുമ്പോൾ സങ്കടം ഉണ്ട്… പക്ഷെ അതിനേക്കാൾ എത്രയോ ഇരട്ടി സന്തോഷവും. ഞാൻ എന്റെ ലക്‌ഷ്യം നേടിയതിന്റെ സന്തോഷം…….

ഒരാഴ്ച മുൻപാണ് PWD യിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിട് അപ്പോയിന്റ്മെന്റ് ലെറ്റർ കിട്ടിയത്….
മാനന്തവാടി ഓഫീസിൽ ആണ് ഫസ്റ്റ് പോസ്റ്റിങ്… 15 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം എന്നാണ് ഓർഡർ.….

വിവരം അറിഞ്ഞപ്പോൾ അമ്മച്ചിക്കും ഇചേച്ചിക്കും ഒരുപാടു സന്തോഷം ആയി.. അവർക്ക് വേണ്ടി ഞാൻ എന്റെ ആഗ്രഹങ്ങളെ ഒഴിവാക്കി എന്ന് എപ്പോഴും സങ്കടം പറയുമായിരുന്നു….

പിറ്റേന്ന് തന്നെ മാനന്തവാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീറുടെ മുന്നിൽ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്‌തു …. അന്നേ ദിവസം ഓഫീസിന് അടുത്തുള്ള ഒരു ലോഡ്ജിൽ റൂം എടുത്തു …. പിറ്റേന്ന്
വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് തിരിച്ചു….

Recent Stories

The Author

𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

22 Comments

  1. ♥♥♥♥♥

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤩👍

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku

  3. പൊളി മോനെ

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku🤩

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤩

  4. Nice start. Will be waiting to read next parts.

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku.

  5. ആശാനേ അടിപൊളി ആയിട്ടുണ്ട്…💫

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku…. 👍🤩

  6. ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤👍🏻👍🏻

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku…. Adutha bagham pettennu varumto

  7. രുദ്ര രാവണൻ

    Good❤

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku🤩

  8. അണ്ണാ പൊളിച്ചു…. ❤❤❤❤
    കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku…. എന്നെ ഓർമയിൽ വെച്ചതിനു.

      ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. 👍

  9. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……

      ഒരു പരീക്ഷണം ആണു 🤩

      1. വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ😁😁😁
        തുടക്കം 👌👌👌
        ❤️❤️❤️❤️

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          അയക്കൂറ അല്ല, നത്തോലിയും അല്ല

          6- 8 പാർട്സ് ഉണ്ടാകും…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com