ഓഫീസിൽ ഉച്ചയ്ക്ക് ശേഷം ചെറിയ ക്ലീനിങ് പരിപാടി ഉണ്ടായിരുന്നു… സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി….
വ്യാഴാഴ്ച രാവിലെ ഓഫീസിൽ എത്തി, പ്രോട്ടോകോൾ പ്രകാരം ഉള്ള ക്രമങ്ങൾക്ക് ശേഷം നാരായൺ സർ പാതക ഉയർത്തി…
മേരാ ഭാരത് മഹാൻ….
ഓഫീസിൽ അറേഞ്ച് ചെയ്ത ബ്രേക്ഫാസ്റ്റും കഴിച്ച് എല്ലാവരും പിരിഞ്ഞു…..
ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ എന്റെ കൂടെ നാരായൺ സാറും വന്നു…ബുള്ളറ്റ് ഞങ്ങളെയും കൊണ്ട് വീട്ടിലേക്ക് പോന്നു….
“മെൽവിൻ… അന്നത്തെ ബീഫ് വല്ലാതെ മിസ് ചെയ്യുന്നു…….”
“അടുത്തയാഴ്ച്ച അമ്മച്ചി ഇങ്ങോട്ട് വരും…. എന്നിട്ട് വിശദമായി ഒന്ന് കൂടെ കൂടാം സർ…”
“ആ.. അതെന്തായാലും വേണം….”
“സർ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… തെറ്റായി വിചാരിക്കില്ലെങ്കിൽ…..”
“നിന്റെ ചോദ്യം എനിക്ക് അറിയാം മെൽവിൻ… ഞാൻ ഒരു നമ്പൂതിരി ആയിട്ട് എന്താ നോൺ കഴിക്കുന്നെ എന്ന് അല്ലെ….”
“മ്മ്….”
“സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ നല്ല അസ്സല് തല്ല് കൊള്ളി ആയിരുന്നു… കുരുത്തക്കേട് വേറെയും…. അതിൽ ഏറ്റവും കൂടുതൽ ക്ലാസ്സിലുള്ള ബാക്കി പിള്ളേരുടെ ചോറ്റു പാത്രത്തിൽ കയ്യിട്ട് വാരിയുള്ള തീറ്റ ആയിരുന്നു…..
അങ്ങനെ എപ്പോഴോ ആണ് മീനിന്റെയും ഇറച്ചിയുടെയും രുചി നാവിന് പിടിച്ചത്….. പിന്നെ അത് ശീലം ആയി…. ആദ്യമൊക്കെ ഇല്ലത്തു അറിയാതെ ഒളിച്ചും പാത്തും ഒക്കെ ആയിരുന്നു…. ഞാൻ കോളേജിൽ പഠിക്കുമ്പോഴാ ഈ കാര്യം വീട്ടിൽ അറിഞ്ഞത്…. അന്ന് അച്ഛൻ വഴക്ക് ഒന്നും പറഞ്ഞില്ല…
നിന്റെ താല്പര്യങ്ങൾക്ക് ഞാൻ എതിര് നിൽക്കില്ല.. പക്ഷെ ഇവിടെ ഇല്ലത്തിന്റകത്ത് നിൽകുമ്പോൾ അതിന്റെതായ ചിട്ടവട്ടങ്ങൾക്ക് അനുസരിച്ചു നിൽക്കണം എന്ന് മാത്രമെ പറഞ്ഞുള്ളൂ..…”
“സാറിന്റെ അമ്മ..????”
“അമ്മ എന്റെ ചെറുപ്പത്തിലെ മരിച്ചു പോയി…. അച്ഛൻ ആയിരുന്നു എനിക്ക് എല്ലാം…. അച്ഛൻ വീടിനടുത്തുള്ള അമ്പലത്തിൽ ശാന്തിയാണ്…. എന്നെ അച്ഛന്റെ വഴിയേ നടത്താനോ നിർബന്ധിച്ചു എന്തെങ്കിലും ചെയ്യിക്കാനോ ഇത് വരെ ശ്രമിച്ചിട്ടില്ല….. എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റുകളിൽ ഒന്ന്….. പിന്നെ ഇപ്പൊ എന്റെ ഭാര്യ മക്കൾ…”
“മക്കളൊക്കെ അച്ഛന്റെ കൂട്ടത്തിൽ തന്നെയാണോ…..”
“അല്ലടോ… ഭാര്യയും മക്കളും ഒക്കെ വെജിറ്റേറിയനാ…. ഞാൻ എന്റെ ഇഷ്ടങ്ങളെ അവരുടെ മേലിൽ നിർബന്ധിക്കാൻ പോയില്ല… അത് കൊണ്ട് തന്നെ വീട്ടിലേക്ക് പോകുന്ന ദിവസങ്ങളിൽ ഞാനും പൂർണമായും നോൺ വെജ് ഒഴിവാക്കും….
നാളെ അവർക്കു നോൺ കഴിക്കണം എന്ന് തോന്നുവാണേൽ കഴിക്കട്ടെ….”
“മ്മ്….”
വീട് പൂട്ടി കയ്യിൽ ഓരോ തോർത്തുമായിട്ട് ഞങ്ങൾ ഇറങ്ങി….വീടിനു കുറച്ചു അപ്പുറത്തുള്ള തോട് ആണ് ലക്ഷ്യം… എപ്പോഴോ സംസാരത്തിനിടയ്ക്ക് പറഞ്ഞു കേട്ടപ്പോൾ മുതൽ സാറിനു പൂതി കൂടിയതാണ്….കനത്ത മഴയിൽ നന്നായി വെള്ളം കയറിയിട്ടുണ്ട്… ഒപ്പം വെള്ളം കലങ്ങിയിട്ടും ഉണ്ട്….
❤❤❤❤
?
Another beautiful part
Natural and simple, plane writing.
നമ്പൂതിരി സർനെ ഒരു കൊതിയനാക്കി അവതരിപ്പിച്ചത് വായിച്ചപ്പോഴാണ് എന്റെ ഒരു തൃശൂർ ബേസ്ഡ് അയ്യർ കോലിഗ് ന്റെ കാര്യം ഓർമ്മ വന്നത്.
ഇതുപോലെ തന്നെ അവനും പക്കാ കൊതിയാണ്. ഭക്ഷണം അല്ലെ എന്ന് പറഞ്ഞു സമാധാനിക്കാം. എല്ലാം ശുഭമാകും എന്ന് കരുതുന്നു.
Tnku… എന്റെ ഒരു കോലീഗ് ഉണ്ട്… നമ്പൂരി ആണു. ഹോട്ടലിൽ പോയാൽ ബിരിയാണിയോ ഓർഡർ cheyyu
❤❤❤❤❤
??tnku
പതിവ് പോലെ കട്ടനും കൂട്ടി ആസ്വദിക്കാൻ സുഖമുള്ള മറ്റൊരു എപ്പിസോഡ്. നീളം കുറവായിരുന്നു.. സ്പീഡ് മുന്നത്തെ എപ്പിസോഡിനേക്കാൾ കുറവും. പേജുകളും സ്പീഡും കൂടിയാലും കുറഞ്ഞാലും എപ്പോഴും ആശാന്റെ എഴുത്തു ശൈലി എല്ലാം മറികടക്കും. ???
വലിച്ചുനീട്ടാതെ ഒരു ചെറിയ സീനിൽ പ്രണയം വെളിപ്പെടുത്തുന്നതും ആ സന്തോഷം നിമിഷങ്ങൾക്കകം അവസാനിക്കുന്നതും വിവരിച്ച രീതി ??????
കഴിഞ്ഞ ഭാഗം കുറച്ചു ഫ്ലാറ്റ് ആയിരുന്നു, കൂടുതൽ പേജുകളുണ്ടായിട്ടും പ്രത്യേകിച്ച് വലുതായൊന്നും സംഭവിക്കാതെ പോയി. ഈ ഭാഗം ആ കുറവങ്ങു നികത്തി എന്ന് പറയാം. ഇമോഷണൽ സീനുകളും ഉണ്ണിയപ്പം തിന്നു മത്തായതും പിന്നെ തോട്ടിലെ കുളിയും, അവരുടെ ആദ്യ ബൈക്ക് റൈഡിനിടയിലുള്ള വ്യത്യസ്തമായ ഒരു പ്രണയാഭ്യർത്ഥനയും (മിക്കവാറും അവര് രണ്ടും ഒരുമിച്ചുള്ള അവസാന റൈഡാവും ???) എല്ലാം കൂടെ വെറും 18 പേജിൽ ഒരു പെർഫെക്റ്റ് മിക്സ്..???
വലിച്ചു നീട്ടാതെ പരത്തി വിവരിച്ചു പറയാതെ പൈങ്കിളിയില്ലാതെ ആശാൻ കെട്ടിപ്പടുത്ത പ്രേമം അതിലേറെ അനായാസം ആശാൻ തന്നെ നായികയുടെ വാപ്പയെ കൂട്ടുപിടിച്ചു പൊളിച്ചു തീയിലിടുന്നത് തന്നെ ഈ കഥയുടെ ഹൈലൈറ്റ് ???
എന്നാലും അവസാനം വന്നപ്പോ അവരുടെ ഇഷ്ടം തുറന്നു പറയാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.???
ആദ്യ പ്രണയം പൂവിടുന്നത് തന്നെ ഒരു വലിയ ഭാഗ്യമല്ലെ? എത്രയോ ആളുകൾക്ക് തുറന്നു പറയാൻ പോലും പറ്റാറില്ല. ഇനി ഒരു വിധം പറഞ്ഞു വരുമ്പോഴേക്കും ആ സീറ്റിൽ വേറെ ആരെങ്കിലും കയറിയിരുന്നിട്ടുണ്ടാകും.. അപ്പൊ അത് ജീവിത കാലത്തേക്ക് സ്വന്തമാക്കുന്നവർ അനുഗ്രഹീതരായിരിക്കുമല്ലോ..!! ആ അനുഗ്രഹം യഥാർത്ഥ ജീവിതത്തിൽ എല്ലാവർക്കും കിട്ടില്ലല്ലോ ആശാനേ. അങ്ങനെ കിട്ടിയാൽ പിന്നെ ദൈവങ്ങൾക്കൊക്കെ എന്ത് പ്രസക്തി.. ??? എന്നാലും കഥയിലെ മെൽവിനും പാത്തുവിനും ആ അനുഗ്രഹം കൊടുക്കണോ എന്ന് ആശാൻ തന്നെ തീരുമാനിച്ചാട്ടെ. ???
അഞ്ചു ഭാഗങ്ങളിലായി കെട്ടിപ്പടുത്ത ഇമോഷനുകളുടെ ഒരു അവസാനം വരുന്നു എന്നൊരു അറിയിപ്പ് കിട്ടിയ പോലെയാണ് ഈ ഭാഗം അവസാനിച്ചപ്പോഴുണ്ടായ ഫീലിംഗ്
അപ്പൊ ഇനി പത്തിന് കാണാം..???
???
കമന്റ് വായിക്കാൻ ഞാൻ ഒരു കട്ടൻ ഇടേണ്ട അവസ്ഥ ആയി.. ?????
സ്റ്റോറി ബ്രേക്ക് ഇടുന്നത് ഒരു സ്റ്റോറി ലൈനിൽ ഒരു ചേഞ്ച് വരുമ്പോഴാണ്.. അതാ ചില പാർട്ട് നീളം കുറയുന്നത് ചിലത് കൂടുന്നത്….
രണ്ട് പാർട്ട് കൂടിയേ ഉണ്ടാവുള്ളു…..
കഥയോടൊപ്പം തന്നെ നീളുന്ന കമന്റ് ഇടുന്ന ചങ്ങായി ????
☕☕☕
???
കമന്റ്റ് നീളം കൂടിപ്പോയോ ആശാനേ? ആശാന് വേണ്ടി കമന്റ്റ് നീളം കുറയ്ക്കാനും ഞാൻ റെഡിയാണ് ???
ഇച്ചിരി കൂടി കൂട്ടിക്കോ… ഞാൻ ഒരു ചായ കൂടി കുടിച്ചോളാം
Athya pranayam melvine nakshtam aakukayale enthale ആഗ്രഹിച്ചത് കൈൽ നിന്ന് പോകുമ്പോൾ അതെ അത് ഒരു വേദന yane ippo nayakanum angne alle
Mm???? pavam
എന്ത് ദുഷ്ടനാടോ ഇങ്ങള് ആശാനെ.???
ഇത്രയും നല്ലൊരു കഥ വേഗം അവസാനിപ്പിക്കുകയാണോ.
കുറച്ചു കൂടി പാർട്ടുകൾ എഴുതണമെന്ന് ഒരു
Request ???
Waiting for next part ❤️❤️
കഥകൾ അല്ലെ അവസാനിക്കുന്നുള്ളു… ജീവിതം ബാക്കി ഇല്ലേ…. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്…
Sai bro… ഇന്ന് കുറച്ചു താമസിച്ചു പോയി വായിക്കാൻ…… എന്തായാലും polichu❤❤❤❤ഇന്ന് full busy ആയിരുന്നു… കുറെ കാലം കൂടി ഇന്ന് ഒന്ന് പുറത്ത് പോയി അത് കൊണ്ട്…. വായിക്കാൻ താമസിച്ചു പോയ്…. വായിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു ????? അടുത്ത part ഉടനെ കാണില്ലേ ???
കുട്ടൻസ് കാലു റെഡി ആയില്ലേ… ഓക്കേ അല്ലെ ഇപ്പൊ…
വേം വരും…
ഞാൻ നടന്നു തുടങ്ങി…. ഇപ്പൊ 1 മാസം ആയി ഇപ്പൊ ഞാൻ ബോംബെ പോകുവാ അവിടെ ജോലി സെരിയായി
അടിപൊളി…. ?
നല്ല രസമുണ്ട് ആശാനേ… Waiting for the next part?
Tnku….വേഗം വരും….
ഫ്ലാഷ് ബാക്ക് കഴിഞ്ഞു അല്ലെ… ഇനി വര്ത്തമാനകാലത്ത്
ഇച്ചിരികൂടെ ഉണ്ടാവും….
Sahoooo…….. Really felt those all moments….. Nannaayittnd tto… Pirimurukkam kooodunnu…. Enthayalum kaathirikkinnu adutha bhagathinayi…
Tnku….
അധികം കാത്തിരിപ്പിക്കത്തില്ല
മോനെ സായി..
എന്താ രസം വായിക്കാൻ ❤❤❤???
Tnku… അതിഭാവുകത്വം ഇല്ലാതെ എഴുതാൻ ശ്രമിച്ചിട്ടുണ്ട്
?????????????????????
??