ഹോസ്റ്റൽ – 4 31

Views : 11862

ഫാദര്‍ ജോണ്‍പോളും ശിഷ്യന്‍മാരും ഹോളി ബൈബിളിലെ പ്രധാനഭാഗങ്ങള്‍ ഉറക്കെ ഉച്ചരിച്ച് പുണ്യവെളളം തളിച്ച് കൊണ്ട് കുരിശ് മുന്നിലേക്ക് നീട്ടി..

അവരുടെ അടുത്തേക്ക് നീങ്ങി വന്ന സൂസന്‍ തോമസിന്‍റെയും മറ്റ് മൂന്ന് ഭീഭത്സരൂപങ്ങളുടെയും നേര്‍ക്ക് തീവ്രരശ്മികള്‍ കുരിശില്‍ നിന്നും ഉത്ഭവിച്ചു…
അത് ശരീരത്തിലേക്ക് പ്രവഹിച്ച നാല് പ്രേതരൂപങ്ങളും ശക്തമായി അലറി…
അവയുടെ വായിക്കുളളിലെ കൂര്‍ത്ത ദംഷ്ട്രകള്‍ എമര്‍ജന്‍സി വിളക്കിന്‍റെ പ്രകാശത്തില്‍ വെട്ടി തിളങ്ങി..!!!

മെല്ലെ ആ ശരീരങ്ങള്‍ ചേതനയറ്റ് നിലത്തേക്ക് വീണു…

രക്തത്തില്‍ കുളിച്ച് കിടക്കുന്ന സൂസന്‍ തോമസിന്‍റെ മൃതശരീരത്തിലേക്ക് വിഷമത്തോടെ എസ്.ഐ ദിനേശ് ബാബു നോക്കി…

ഫാദര്‍ ജോണ്‍പോള്‍ ശവക്കല്ലറയ്ക്ക് സമീപത്തേക്ക് നീങ്ങി..

കല്ലറ ശൂന്യമായിരുന്നു…

വന്യമായ മുരള്‍ച്ച കേട്ട് ഫാദര്‍ മുകളിലേക്ക് നോക്കി..

ഇരുണ്ട പ്രകാശത്തില്‍ മുറിയുടെ മേല്‍തട്ടില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന ഭീഭത്സ രൂപം അവര്‍ കണ്ടു..
ഫാദറിന് മെല്‍ ആ രൂപം ചാടി വീണത് പെട്ടെന്നായിരുന്നു.. നിലത്തേക്ക് വീണ ഫാദറിനെ ഭീഭത്സരൂപം ആക്രമിക്കാന്‍ ശ്രമിച്ചു…

ധൈര്യം കൈവെടിയാതെ ബൈബിളിലെ വാചകം ഉറക്കെ ഉരുവിട്ട് കൊണ്ട് ഫാദര്‍ തന്‍റെ കുരിശിലെ കൂര്‍ത്ത ഭാഗം ആ ഭീഭത്സ രൂപത്തിന്‍റെ മുതുകിലേക്ക് ആഴ്ത്തിയിഴക്കി..
അലറി വിളിച്ച് നിലത്തേക്ക് മലര്‍ന്ന് വീണ് പിടയുന്ന രൂപത്തിന്‍റെ നെഞ്ചിന്‍കൂടിലേക്ക് ഫാദര്‍ ജോണ്‍പോള്‍ കുരിശ് ആഴ്ത്തിയിറക്കി..

ആ രൂപം കറുത്ത മണല്‍ത്തരികളായി മാറി പറന്ന് ശവക്കല്ലറയിലേക്ക് നൂഴ്ന്ന് കയറി..

അന്തരീക്ഷം ശാന്തമായത് പെട്ടെന്നായിരുന്നു..
കാര്‍മേഘങ്ങള്‍ മാറി പൂര്‍ണ്ണചന്ദ്രനും മിന്നുന്ന നക്ഷത്രങ്ങളും വിണ്ണില്‍ തെളിഞ്ഞു..

ഫാദര്‍ ജോണ്‍പോളും ശിഷ്യന്‍മാരും പുണ്യവെളളം ശവക്കല്ലറയ്ക്കുളളിലും ആ മുറിയാകെയും തളിച്ച് ശുദ്ധി വരുത്തി..

കോളജ് അധികൃതരെല്ലാം സംഭവ സ്ഥലത്ത് എത്തിയിരുന്നു..

മുറിയ്ക്ക് അകത്ത് നിന്നും നാല് മൃതശരീരങ്ങളും നിയമനടപടികള്‍ക്ക് ശേഷം ആമ്പുലന്‍സുകളിലേക്ക് മാറ്റപ്പെട്ടു..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com