ഹോസ്റ്റൽ – 4 31

Views : 11862

ഫാദര്‍ ജോണ്‍പോള്‍ ഉറക്കെ ബൈബിള്‍ വാചകങ്ങള്‍ ഉച്ചരിച്ച് കൊണ്ട് കുരിശ് മുന്നിലേക്ക് നീട്ടി പുണ്യവെളളം കതകിലേക്ക് തളിച്ചു…

കതകിന്‍റെ ചലനം നിലച്ചു…

നാലുപേരും അകത്ത് കയറി…

എസ്.ഐ ദിനേശ് ബാബു കൈകളില്‍ സൂക്ഷിച്ചിരുന്ന എമര്‍ജന്‍സി വിളക്ക് അകത്തേക്ക് തെളിയിച്ചു..

ആ വെളിച്ചത്തില്‍ മുറിയ്ക്കുളളില്‍ കണ്ട കാഴ്ച ഭീകരമായിരുന്നു…

തുറന്ന് കിടക്കുന്ന ശവക്കല്ലറയ്ക്ക് അരികില്‍ ജീര്‍ണ്ണിച്ച് കിടക്കുന്ന പൂര്‍ണ്ണനഗ്നമായ മൂന്ന് മൃതശരീരങ്ങള്‍…

അത് കാണാതായ പെണ്‍കുട്ടികളുടേതാകാമെന്ന് അവര്‍ ഊഹിച്ചു…

‘കാണാതായ സൂസന്‍ തോമസ് എവിടെ…?’ എസ്.ഐ ദിനേശ് ബാബുവിന്‍റെ മനസ്സില്‍ ആ ചോദ്യം വന്നെത്തി…

മുറിയുടെ ഇരുണ്ട കോണില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ തേങ്ങല്‍ ഉയര്‍ന്ന് കേട്ടു..
ആ ഭാഗത്തേക്ക് എസ്.ഐ ദിനേശ് ബാബു വിളക്ക് തെളിയിച്ചു…

ഒരു മൂലയ്ക്ക് പേടിച്ചരണ്ടെന്ന പോലെ പൂര്‍ണ്ണനഗ്നയായി കൂനിക്കൂടിയിരിക്കുന്ന ഒരു പെണ്‍കുട്ടി…
അത് സൂസന്‍ തോമസ് ആകാമെന്ന് എസ്.ഐ ദിനേശ് ബാബു ഊഹിച്ചു..

അവളുടെ നേര്‍ക്ക് നീങ്ങാനൊരുങ്ങിയ എസ്.ഐ ദിനേശ് ബാബുവിനെ ഫാദര്‍ ജോണ്‍പോള്‍ തടഞ്ഞ് നിര്‍ത്തി..

സൂസന്‍ തോമസിന് വന്യഭാവം കൈവന്നത് പെട്ടെന്നായിരുന്നു..
അവള്‍ ചാടിയെഴുന്നേറ്റു…
കണ്ണുകള്‍ വന്യമായി തിളങ്ങി..

താഴെ ജീര്‍ണ്ണച്ച് കിടന്ന മൃതശരീരങ്ങളെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് അവര്‍ നടുക്കത്തോടെ കണ്ടു…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com