Hostel by ഹണി ശിവരാജൻ
Previous Parts
മുന്നില്‍ നിമ്മിയും രാഖിയും…!!!
അപ്പോള്‍ അകത്ത് തന്നോടൊപ്പം നിന്നതാര്..?
അവര്‍ ദ്രുതഗതിയില്‍ തിരിഞ്ഞ് അകത്തേക്ക് നോക്കി…
അകം ശൂന്യമായിരുന്നു…!!!
അവര്‍ക്ക് തല കറങ്ങുന്നതായി തോന്നി.. ബോധരഹിതയായി നിലത്ത് വീഴാനൊരുങ്ങിയ
മേട്രനെ നിമ്മിയും രാഖിയും ചേര്‍ന്ന് താങ്ങി..
********
കണ്ണുകള്‍ തുറന്ന് നോക്കുമ്പോള്‍ മേട്രന്‍ ആദ്യം കണ്ടത് എസ്.ഐ ദിനേശ് ബാബുവിന്‍റെ മുഖമായിരുന്നു..
നടന്ന സംഭവം വിവരിക്കുമ്പോള്‍ മേട്രന്‍റെ മനസ്സിലുളള ഭീതി എസ്.ഐ ദിനേശ് ബാബുവിന്‍റെ മനസ്സിലേക്കും പടര്‍ന്നു..
എത്ര ശക്തിശാലിയും സൂത്രശാലിയുമായ ഒരു മനുഷ്യ ക്രിമിനലിനെ കീഴടക്കാന്‍ തനിക്കും തന്‍റെ പോലീസ് ഫോഴ്സിനും കഴിയും..
പക്ഷെ അമാനുഷികനായ ഒരു കറുത്തശക്തിയെ എങ്ങനെ കീഴടക്കും..!!
ഇന്നത്തെ രാത്രിയില്‍ പല നിര്‍ണ്ണായകമായ സംഭവ വികാസങ്ങള്‍ക്ക് താന്‍സാക്ഷിയാകുമെന്ന് അയാളുടെ ഉപബോധ മനസ്സ് മുന്നറിയിപ്പ് നല്‍കി കൊണ്ടിരുന്നു…
ശക്തമായ കാറ്റ് കറുത്തശക്തിയുടെ സാന്നിദ്ധ്യം അറിയിച്ച് വീശിയടിച്ച് കൊണ്ടിരുന്നു…
രാത്രി 9 മണി…
അത്താഴം സമയം…
ആരും രാത്രിയില്‍ പുറത്തിറങ്ങുകയോ ഒറ്റപ്പെട്ട് നടക്കുകയോ ചെയ്യരുതെന്ന് മേട്രന്‍ പലയാവര്‍ത്തി നിര്‍ദ്ദേശം നല്‍കി കൊണ്ടിരുന്നു… അത് ചില
വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ സംശയം സൃഷ്ടിച്ചു..
അത്താഴം കഴിഞ്ഞ് മേട്രന്‍റെ നിര്‍ദ്ദേശപ്രകാരം എല്ലാവരും കൂട്ടമായി അവരവരുടെ മുറിയിലേക്ക് പോകാന്‍ തുടങ്ങിയതും ഹോസ്റ്റലിലെ വൈദ്യുതി വിളക്കുകളെല്ലാം അണഞ്ഞത് പെട്ടെന്നായിരുന്നു…