കറുത്ത ശക്തിയുടെ പിടിയിലമരാന്‍ വെമ്പി ഹോസ്റ്റലിന്‍റെ മെയിന്‍ ബ്ലോക്ക് തലയുയര്‍ത്തി നിന്നു..
മേട്രന്‍ ആനി കത്തിച്ച് വച്ച മെഴുകുതിരി നാളത്തിന് മുന്നില്‍ പ്രര്‍ത്ഥനാ നിമഗ്നയായി ഇരുന്നു..
ശക്തമായി വീശിയടിച്ച കാറ്റ് മെഴുകിതിരി നാളത്തെ കെടുത്തിയത് പെട്ടെന്നായിരുന്നു..
മേട്രന്‍റെ മനസ്സില്‍ ഭീതി നിറഞ്ഞു..
ആരുടെയോ അദൃശ്യ സാന്നിദ്ധ്യം മുറിക്കുളളിലുണ്ടെന്ന് അവര്‍ക്ക് തോന്നി..
തുറന്ന് വച്ച ബൈബിള്‍ പുസ്തകത്തിന്‍റെ താളുകള്‍ കാറ്റത്ത് മറിഞ്ഞ് തനിയെ അടഞ്ഞു..
ആനി കഴുത്തില്‍ അണിഞ്ഞിരുന്ന മാലയിലെ കുരിശ് നെഞ്ചോട് ചേര്‍ത്ത്
കണ്ണുകള്‍ അടച്ചു…
തോളില്‍ ഒരു തണുത്ത സ്പര്‍ശനം അനുഭവപ്പെട്ടു..
മേട്രന്‍റെ ശരീരം വിറയാര്‍ന്നു…
‘മാഡം…’ നിമ്മിയുടെ ശബ്ദം..
മേട്രന്‍ ആശ്വാസത്തോടെ തിരിഞ്ഞ് നോക്കി..
പിറകില്‍ നിമ്മി നില്‍ക്കുന്നത് കണ്ടു..
`മാഡം എന്തോ കണ്ട് പേടിച്ചത് പോലെ തോന്നുന്നല്ലോ…’ നിമ്മി മേട്രന്‍റെ
കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
`ധ്യാനിച്ച് കൊണ്ടിരുന്നപ്പോള്‍ ആരോ ഈ മുറിയില്‍ ഉളളത് പോലെ തോന്നി…’
മുഖത്ത് അടിഞ്ഞ് കൂടിയ വിയര്‍പ്പ് തുടച്ച് കൊണ്ട് മേട്രന്‍ പറഞ്ഞു…
പെട്ടെന്ന് ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ടു മേട്രന്‍ ശങ്കയോടെ നിമ്മിയുടെ മുഖത്തേക്ക് നോക്കി..
മേട്രന്‍ പോയി വാതില്‍ തുറന്ന്..
അവര്‍ അമ്പരന്ന് പോയി..