എസ്.ഐ ദിനേശ് ബാബു ഒരു നടുക്കത്തോടെ ഫാദറിനെ നോക്കി..
`ആരോ.. ആ രക്ഷാബന്ധനം തകര്‍ത്തിട്ടുണ്ട്… അത് പുനഃസ്ഥാപിക്കുന്നത് വരെ ഇനിയും ദുരന്തങ്ങള്‍ ആ ഹോസ്റ്റലിലുണ്ടായി കൊണ്ടിരിക്കും…. വര്‍ഷങ്ങളായി അടിച്ചമര്‍ത്തിയിട്ടിരുന്ന അവന്‍റെ ശക്തികള്‍ക്ക് തീവ്രത കൂടിയിട്ടുണ്ടാകണം…’ ഫാദറിന്‍റെ വാക്കുകള്‍ കേട്ട് എസ്.ഐ ദിനേശ്
ബാബുവിന്‍റെ കണ്ണുകളില്‍ ഭീതി പടര്‍ന്നു..
`ആ മുറിയുടെ താക്കോല്‍ എവിടെയാണ് ഫാദര്‍…?’
എസ്.ഐ ദിനേശ് ബാബുവിന്‍റെ ചോദ്യം കേട്ട് ഫാദര്‍ അല്‍പ്പനേരം ചിന്തിച്ചിരുന്നു…
`പളളിയുടെ ഉടമസ്ഥതയിലുളള വസ്തുവകകളുടെ രേഖകളോടൊപ്പം വികാരിയച്ചന്‍ താമസിക്കുന്ന മുറിയിലെ ലോക്കറില്‍ ആ താക്കോല്‍ ഉണ്ടെന്നാണ് എന്‍റെ
നിഗമനം…’
ഡോമനിക് അച്ഛന്‍റെ വാക്കുകള്‍ എസ്.ഐ ദിനേശ് ബാബു ശ്രദ്ധയോടെ കാതോര്‍ത്തു…
`ഒരു പക്ഷെ ഫാദര്‍ പറഞ്ഞത് പോലെ ഒരു കറുത്ത ശക്തിയാണ് പെണ്‍കുട്ടികളുടെ തിരോധാനങ്ങള്‍ക്ക് പിന്നിലെങ്കില്‍ അതിനെ തളയ്ക്കാനുളള പ്രതിവിധിയെന്താണ്… ?’
എസ്.ഐ ദിനേശ് ബാബുവിന്‍റെ ചോദ്യത്തിന് മുന്നില്‍ ഓര്‍മ്മയില്‍ നിന്ന് ആരുടെയോ മുഖം തിരഞ്ഞെടുക്കുന്നതിനായി ഡോമനിക് അച്ഛന്‍ ഏറെ നേരം മൗനിയായി ഇരുന്നു…
പിന്നീട് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് മേശയുടെ ഡ്രോയര്‍ തുറന്ന് ഒരു ഡയറി എടുത്ത് എന്തോ തിരഞ്ഞു…
മെല്ലെ അതില്‍ നിന്നും ഒരു ഫോണ്‍ നമ്പര്‍ കണ്ടെത്തി ആരെയോ വിളിച്ചു ഏറെ
നേരം സംസാരിച്ചു.. ശേഷം വീണ്ടും കസേരയില്‍ വന്നിരുന്നു..
എസ്.ഐ ദിനേശ് ബാബു പ്രതീക്ഷയോടെ ഡോമനിക് അച്ഛനെ നോക്കി..
`ഞാന്‍ ഇപ്പോള്‍ വിളിച്ചയാള്‍ താങ്കളെ സഹായിക്കാന്‍ പ്രാപ്തനാണ്.. പേര്
ഫാദര്‍ ജോണ്‍ പോള്‍.. പാരാസൈക്കോളജിസ്റ്റാണ്… നാളെ അദ്ദേഹം സ്ഥലത്തെത്തും.. അദ്ദേഹം എത്തുന്നതിന് മുന്‍പ് ആ മുറി തുറക്കരുതെന്ന്