ഹോസ്റ്റൽ – 3 19

പിറ്റേന്ന് തന്നെ വെട്ടി പൊളിഞ്ഞ തറ മാറ്റി പുനര്‍സ്ഥാപിച്ചു..
ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മുറിയില്‍ ആഢംബരവസ്തുക്കളാലും മറ്റ് സാധനസാമഗ്രികളാലും അലങ്കരിച്ച് ഒരു കിടപ്പ് മുറിയാക്കി മാറ്റി…

എല്ലാം ദ്രുതഗതിയില്‍ രണ്ട് ദിവസം കൊണ്ട് തീര്‍ത്തു..

റിച്ചാര്‍ഡ് കൊല്ലപ്പെട്ട മൂന്നാം നാള്‍ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടു…!!

സാന്ദ്രയെ കണ്ട് മടങ്ങിയ രാത്രിയില്‍… കാറപകടമെന്ന് തോന്നിക്കുന്ന അതിദാരുണമായ മരണം…!!

മുഖം തിരിച്ചറിയാത്ത രീതിയില്‍ ഭീഭത്സമായിരുന്നു..
കൈകാലുകള്‍ വലിച്ചൊടിച്ചത് പോലെ ഒടിഞ്ഞ് തൂങ്ങിയിരുന്നു..

ആ രാത്രിയില്‍ തന്നെ അസാധാരണമായ ശബ്ദങ്ങളും പെട്ടെന്ന് മാറിമറയുന്ന ഇരുണ്ട നിഴല്‍ രൂപവും കണ്ട് സാന്ദ്ര ഭയന്നു…

മാര്‍ട്ടിന്‍റെ മരണവാര്‍ത്തയും അറിഞ്ഞതോടെ സാന്ദ്ര തകര്‍ന്ന് പോയിരുന്നു…

രാത്രിയില്‍ തന്നെ ഭയപ്പെടുത്തുന്ന അസാധാരണ ശബ്ദത്തിന്‍റെ ഉറവിടം
റിച്ചാര്‍ഡിന്‍റെ മൃതദേഹം മറവ് ചെയ്ത തെക്കേ മുറിയില്‍ നിന്നുമാണെന്ന് തിരിച്ചറിഞ്ഞ സാന്ദ്രയ്ക്ക് ഒരുനിമിഷം പോലും ബംഗ്ലാവില്‍ തങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി…

രാത്രിയില്‍ തന്നെ ഭയപ്പെടുത്തുന്നത് റിച്ചാര്‍ഡിന്‍റെ നിഴല്‍ രൂപമാണെന്നത് അവളെ ഭീതിയിലാഴ്ത്തി..

മനസ്സ് കുറ്റബോധത്താല്‍ പിടഞ്ഞു..

പിറ്റേന്ന് തന്നെ കുമ്പസാര കൂടിന് മുന്നില്‍ അവള്‍ നടന്ന സംഭവങ്ങള്‍ ഏറ്റ് പറഞ്ഞു…
അവള്‍ പറഞ്ഞ് കേട്ട ഞെട്ടിക്കുന്ന സത്യങ്ങള്‍ മനസ്സിലൊതുക്കി വികാരിയച്ചന്‍ ബെര്‍ണാര്‍ഡ് തരിച്ചിരുന്നു…

ഭാരമൊഴിഞ്ഞ മനസ്സുമായി ബംഗ്ലാവിലേക്ക് മടങ്ങിയ സാന്ദ്ര അന്ന് രാത്രി ആത്മഹത്യ ചെയ്തു…
റിച്ചാര്‍ഡിന്‍റെ റിവോള്‍വര്‍ ഉപയോഗിച്ച് തലയില്‍ സ്വയം വെടി വെച്ചാണ് മരിച്ചത്..

ബംഗ്ലാവിന്‍റെ ഉടമസ്ഥാവകാശം മറ്റ് അവകാശികളില്ലാത്തതിനാല്‍ റിച്ചാര്‍ഡിന്‍റെ മാതാപിതാക്കള്‍ക്ക് വന്നു ചേര്‍ന്നു..

Updated: July 28, 2018 — 4:41 pm