ഹോസ്റ്റൽ – 3 19

റിച്ചാര്‍ഡ് അലമാരിയില്‍ നിന്നും റിവോള്‍വര്‍ വലിച്ചെടുത്തു അടിയെറ്റ് അവശനായി നിലത്ത് വീണ് കിടന്ന മാര്‍ട്ടിന് നേരെ ചൂണ്ടി…

പുറത്ത് പ്രകൃതി കലി പൂണ്ടത് പോലെ കൊടുങ്കാറ്റിന്‍റെ സംഹാരതാണ്ഡവത്താല്‍ മരച്ചില്ലകള്‍ ആടിയുലഞ്ഞു..

മരണം നേരില്‍ കണ്ട മാര്‍ട്ടിന്‍റെ കണ്ണുകള്‍ മരണവെപ്രാളത്താല്‍ പിടഞ്ഞു…

മെല്ലെ തോക്കിന്‍റെ ട്രിഗറില്‍ റിച്ചാര്‍ഡ് വിരലമര്‍ത്തി…
വെടി ശബ്ദവും അലര്‍ച്ചയും കൊടുങ്കാറ്റില്‍ അലിഞ്ഞ് ചേര്‍ന്നു…

മാര്‍ട്ടിന്‍ അമ്പരപ്പോടെ ചാടിയെഴുന്നേറ്റു…

രക്തത്തില്‍ കുളിച്ച് നിലത്ത് കിടന്ന് പിടയുന്ന റിച്ചാര്‍ഡിനെയും രക്തത്തില്‍ കുതിര്‍ന്ന ലോഹനിര്‍മ്മിതമായ ഫ്ലവര്‍ വേയ്സുമായി
നില്‍ക്കുന്ന സാന്ദ്രയെയും മാര്‍ട്ടിന്‍ മാറി മാറി നോക്കി…
ഉന്നം തെറ്റിയ വെടിയുണ്ട തറച്ച് ഭിത്തിയില്‍ ഉറപ്പിച്ചിരുന്ന കണ്ണാടി പൊട്ടിച്ചിതറിയിരുന്നു…

മാര്‍ട്ടിന് നേരെ വെടിയുതിര്‍ക്കാന്‍ ഒരുങ്ങിയ റിച്ചാര്‍ഡിനെ സാന്ദ്ര തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു…

`വ..ഞ്ച..കീ…’ റിച്ചാര്‍ഡിന്‍റെ ചുണ്ടുകളില്‍ നിന്നും വിറയാര്‍ന്നതും എന്നാല്‍ ദൃഢതയുളളതുമായ വാക്കുകള്‍ ഉതിര്‍ന്നു..

മെല്ലെ കണ്ണുകള്‍ തുറിച്ചു..
വായ് ശ്വസമെടുക്കുന്നതിനായി തുറന്നു… മെല്ലെ മെല്ലെ റിച്ചാര്‍ഡിന്‍റെ ശരീരം നിശ്ചലമായി…

സാന്ദ്ര ഓടിച്ചെന്ന് മാര്‍ട്ടിനെ താങ്ങിയെടുത്തു… റിച്ചാര്‍ഡിന്‍റെ ആക്രമണത്തില്‍ അവന്‍റെ ശരീരത്തിലേറ്റ ക്ഷതങ്ങളില്‍ കണ്ണീരോടെ തലോടി…

റിച്ചാര്‍ഡ് മരണപ്പെട്ടു എന്ന തിരിച്ചറിവില്‍ സാന്ദ്ര പൊട്ടിക്കരഞ്ഞു…

`ഇത് പുറം ലോകം അറിഞ്ഞാല്‍…?’
ആ സമസ്യയ്ക്ക് ഒരു ഉത്തരമെന്ന പോലെ മാര്‍ട്ടിന്‍റെ തീരുമാനപ്രകാരം മാര്‍ട്ടിന്‍റെ വിശ്വസ്തരായ നാല് അംഗരക്ഷകരെ ബംഗ്ലാവിലേക്ക് വിളിച്ച് വരുത്തി…

ആ ബംഗ്ലാവില്‍ ഒതുങ്ങി നില്‍ക്കുന്ന തെക്കേ ഭാഗത്തുളള ഉപയോഗശൂന്യമായ മുറിയിലേക്ക് റിച്ചാര്‍ഡിന്‍റെ മൃതദേഹം താങ്ങിയെടുത്ത് കൊണ്ട് വന്നു…

മുറിയുടെ മദ്ധ്യഭാഗത്ത് ഒരു കുഴിയുണ്ടാക്കി മൃതദേഹം അതില്‍ അടക്കം ചെയ്തു…

Updated: July 28, 2018 — 4:41 pm