ആംഗ്ലോ ഇന്ത്യന്‍ വംശജനയായ മാര്‍ട്ടിന്‍ ലൂയിസ്…
ക്രമേണ ആ സുഹൃത് ബന്ധം മാര്‍ട്ടിനെ റിച്ചാര്‍ഡിന്‍റെ വിശ്വസ്തനായ ബിസിനസ്സ് പങ്കാളിയാക്കി മാറ്റി..
വീട്ടിലും ബിസിനസ്സിലും പരമസ്വതന്ത്യം അവന് റിച്ചാര്‍ഡ് അനുവദിച്ച് കൊടുത്തിരുന്നു..
സാന്ദ്രയെ തന്‍റെ സ്വന്തം സഹോദരിയെപ്പോലെയാണ് കരുതുന്നതെന്ന് ഇടയ്ക്ക് അവന്‍ പറയുമ്പോള്‍ അവര്‍ തമ്മിലുളള സുഹൃത് ബന്ധവും വീട്ടിലുളള
സ്വതന്ത്ര്യവും കൂടി വന്നു..
അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം സാന്ദ്ര ഗര്‍ഭിണിയായി..
അതറിഞ്ഞ നിമിഷം ആ ബംഗ്ലാവ് ഉത്സവലഹരിയില്‍ ആറാടി…
ഭാര്യയ്ക്ക് എന്ത് നല്‍കിയാലും തികയില്ലെന്ന പോലെയായി റിച്ചാര്‍ഡ്…
ഒരു നാള്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് റിച്ചാര്‍ഡിന് ഒരു ദീര്‍ഘദൂരയാത്രയ്ക്ക് പോകേണ്ടി വന്നു..
പക്ഷെ അപ്രതീക്ഷിതമായി ചില കാരണങ്ങളാല്‍ റിച്ചാര്‍ഡിന് യാത്ര റദ്ദാക്കേണ്ടതായി വന്നു..
തിരിച്ച് ബംഗ്ലാവിലെത്തിയ റിച്ചാര്‍ഡ് കാര്‍പോര്‍ച്ചില്‍ മാര്‍ട്ടിന്‍റെ കാര്‍ കിടക്കുന്നത് കണ്ടു..
മാര്‍ട്ടിനിലും സാന്ദ്രയിലും തന്‍റെ വരവ് അപ്രതീക്ഷിതമായ അമ്പരപ്പ് ഉണ്ടാക്കാന്‍ റിച്ചാര്‍ഡ് തന്‍റെ കാര്‍ തെല്ലകലെ ഒതുക്കിയിട്ട് മുന്‍വാതില്‍ക്കല്‍ എത്തി..
കോളിംഗ് ബെല്ലില്‍ അമര്‍ത്താനൊരുങ്ങിയ കൈകള്‍ പിന്‍വലിച്ച് വാതിലിന്‍റെ ഹാന്‍റില്‍ വെറുതെ തിരിച്ച് നോക്കി..
വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിട്ടില്ലായിരുന്നു..
വാതില്‍ തുറന്ന് അകത്ത് കയറിയ റിച്ചാര്‍ഡ് ഹാളില്‍ ആരെയും കണ്ടില്ല..