അന്തേവാസികള്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു.. അതെന്ത് കൊണ്ടാണെന്ന് നിമ്മിയ്ക്കും രാഖിയ്ക്കും ഒഴികെ മറ്റുളളവര്‍ക്ക്
മനസ്സിലാക്കാന്‍ സാധിച്ചില്ല…
സംഭവം വിദ്യാര്‍ത്ഥികളിലേക്ക് പ്രചരിക്കുന്നത് തടഞ്ഞ് നിര്ത്താന്കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞു..
തിരോധനം സംബന്ധിച്ച വിവരങ്ങള്‍ നിമ്മിയിലും രാഖിയിലും ഒതുങ്ങി
നില്‍ക്കണമെന്ന പോലീസിന്റെ നിര്‍ദ്ദേശം ഭയത്തോടെ അവര്‍ പാലിച്ചു…
രാഖിയുടെ മുറിയിലേക്ക് നിമ്മിയെ കൂട്ട് കിടത്താന്‍ മേട്രന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്ന് നിമ്മി രാഖിയുടെ
മുറിയിലായിരുന്നു കിടന്നിരുന്നത്.. ആ മുറിയില്‍ ശക്തമായ കാവലും ഏര്‍പ്പെടുത്തി..
ഹോസ്റ്റലിലെ പുറത്തെ വിളക്കുകള്‍ അന്ന് കെടുത്തിയിരുന്നില്ല…
രാത്രി ഹോസ്റ്റലിലെ മെയിന്‍ ഹാളിലെ ക്ലോക്ക് പന്ത്രണ്ട് തവണ ശബ്ദിച്ചു…
എല്ലാവരും സുഖനിദ്രയിലേക്ക് വഴുതി വീണ സമയം…!!!
തെക്കേ മൂലയ്ക്കുളള മുറിക്ക് മുന്നില്‍ ഒരു കറുത്ത നിഴല്‍ വീണു..
നിശ്ശബ്ദമായ പ്രകൃതി പ്രക്ഷുബ്ധമായത് പെട്ടെന്നായിരുന്നു…
ക്ലാര തോമസ് സുഖസുഷുപ്തിയിലാണ്…
ഒരു കറുത്ത നിഴല്‍ അവള്‍ക്ക് മേല്‍ പതിഞ്ഞത് പെട്ടെന്നായിരുന്നു…
മെല്ലെ ഒരു ചെറിയ കാറ്റിന്റെ തഴുകല്‍ പോലെ അവളുടെ അധരങ്ങളില്‍ സുഖകരമായ
അദൃശ്യ സ്പര്ശനമുണ്ടായി..
ആ സുഖലഹരിയില്‍ അവളുടെ ശരീരമാകെ പൊട്ടിത്തരിച്ചു…
അദൃശ്യമായ ആ തലോടല്‍ അവളുടെ ശരീരമാകെ വ്യാപിച്ചു…
നൈറ്റ് ഗൗണിനിടയിലൂടെ ആ അദൃശ്യ കരങ്ങളുടെ പരിലാളന അവളുടെ ശരീരത്തിലെ ഒരോ അണുവും തൊട്ടുണര്‍ത്തി..