ഒടുവില്‍ രക്ഷിതാക്കളെ വിവരങ്ങള്‍ അറിയിക്കാന്‍ കോളേജ് മാനേജ്മെന്റ് നിര്‍ബന്ധിതരായി..
വിവരമറിഞ്ഞ ബെറ്റിയുടെ ബന്ധുക്കള്‍ കോളേജ് അധികൃതര്‍ക്ക് നേരെ പൊട്ടിത്തെറിച്ചു…
മൂന്ന് നാള് സംഭവം ഒളിപ്പിച്ച് വച്ച മാനേജ്മെന്റാണ് തങ്ങളുടെ മകളുടെ തിരോധാനത്തിന് പിന്നിലെന്ന് നിശ്ശിധമായി വിമര്‍ശിച്ച ബെറ്റിയുടെ മാതാപിതാക്കള്‍ ഈ വിവരങ്ങള്‍ പത്രമാധ്യമങ്ങള്‍ വഴി പുറത്ത് വിടുമെന്ന് ഭീഷണി മുഴക്കി…
ഒടുവില്‍ സഭയുടെയും പോലീസിന്റെയും ഇടപെടലിലും സാന്ത്വനത്തിലും അവര്‍ കണ്ണീരോടെ തെല്ലൊന്നടങ്ങി…
ഷെറിന്റെ ബന്ധുക്കളെയും അതേ രീതിയില്‍ തന്നെ അല്‍പ്പ നാളത്തേക്ക് അടക്കി നിര്‍ത്താന്‍ കഴിഞ്ഞു..
മൂന്ന് നാളിനുളളില്‍ ഇരുവരെയും കണ്ടെത്താന്‍ കഴിയുമെന്ന് പോലീസ് നല്കിയ പ്രതീക്ഷയ്ക്ക് മേലാണ് ഇരുവരുടെയും ബന്ധുക്കള്‍ കീഴടങ്ങിയത്..
പത്രമാധ്യമങ്ങള്‍ വഴി വാര്‍ത്ത പ്രചരിച്ചാല്‍ നാളെ ഒരിക്കല്‍ പെണ്‍കുട്ടികളെ കണ്ടെത്തിയാല്‍ അവരുടെ ഭാവിയെ ബാധിക്കുമെന്ന സഭയുടെ
അഭിപ്രായം അവരെ സമ്മര്‍ദ്ധത്തിലാക്കി…
പെണ്‍കുട്ടികളെ കണ്ടെത്തും വരെ സ്ഥലത്ത് താമസിക്കാന്‍ ഇരുവരുടെയും രക്ഷകര്‍ത്താക്കള്‍ക്കുളള താമസസൗകര്യവും സഭയുടെ നേതൃത്വത്തില്‍ തരപ്പെടുത്തി നല്കി…
ഇനിയുളള ഒരോ നിമിഷവും പാഴാക്കാന്‍ കഴിയുന്നതല്ല എന്ന് തിരിച്ചറിയലോടെ പോലീസ് സംഘം അന്വേഷണം വ്യാപിപ്പിച്ചു…
ഷെറിന്റെ ഫോണ്‍കോള്‍ പരിശോധിച്ച പരിശോധനാ സംഘം ഷെറിന്റെ കാമുകന് ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു…
രാത്രിയില്‍ ഷെറിനുമായുളള അവന്റെ ഫോണ്‍കോള്‍ അവളുടെ തിരോധാനത്തിന് പിന്നില്‍ ക്രിസ്റ്റിയെ പോലീസ് സംശയിക്കുന്നതിന് കാരണമായി…
എന്നാല്‍ ബെറ്റിയുടെ തിരോധാനത്തിന് പിന്നില്‍ ആര് എന്നത് പോലീസിന് ഉത്തരം കണ്ടെത്താത്ത സമസ്യയായി തന്നെ അപ്പോഴും നിന്നു..
അന്നത്തെ പകലിനെ അവസാനിപ്പിച്ച് സൂര്യന് പടിഞ്ഞാറെ ചക്രവാളത്തിലേക്ക് മറഞ്ഞു…
ഭൂമിയ്ക്ക് മേല്‍ രാത്രിയുടെ കരിനിഴല്‍ വീണതും മേട്രന് ആനി പരിഭ്രാന്തയായി..
പുറത്ത് ശക്തമായ പോലീസ് കാവല്‍ ഉണ്ട്…
രാത്രി 8 മണിയ്ക്ക് ശേഷം ആരും പുറത്തിറങ്ങരുതെന്ന് മേട്രന് ഹോസ്റ്റല്‍