`ഹലോ ഡിയര്‍…’
ഇരമ്പങ്ങള്‍ക്കിടയില്‍ നിന്ന് ക്രിസ്റ്റിയുടെ ശബ്ദം
അവളുടെ അണഞ്ഞ വികാരങ്ങള്‍ വീണ്ടും ഉണര്‍ത്തി…
`എവിടെ പോയെടാ കളളാ…’ ഷെറിന് വികാരവായ്പോടെ പറഞ്ഞു..
`എവിടെ പോകാന്‍.. ഞാന്‍ നിന്റെ അടുത്ത് തന്നെയുണ്ട്..’ അവന്റെ ശബ്ദത്തിന് അല്‍പ്പം ഘനം വന്നോയെന്ന് ഷെറിന് സംശയം തോന്നി..
`അടുത്തെന്ന് പറഞ്ഞാല്‍…?’ ഷെറിന് കൂടുതല്‍ വികാരവതിയായി..
`അടുത്തെന്ന് പറഞ്ഞാല്‍ നിന്റെ കൈയ്യെത്തും ദൂരത്ത് തന്നെ…
സംശയമുണ്ടെങ്കില്‍ തിരിഞ്ഞ് നോക്ക്…’
ക്രിസ്റ്റിയുടെ വാക്കുകള്‍ കേട്ട് ഷെറിന് അറിയാതെ തിരിഞ്ഞ് നോക്കിപ്പോയി..
ഷെറിന് അത്ഭുത സ്തബ്ധയായി നിന്നു പോയി…
ഫോണിലൂടെ പറഞ്ഞത് പോലെ തന്റെ കൈയ്യത്തും ദൂരത്ത് വശ്യമായ ചിരിയോടെ നില്ക്കുന്ന തന്റെ എല്ലാമെല്ലാമായ ക്രിസ്റ്റി…!!!
ഷെറിന് അത്ഭുതത്തോടൊപ്പം ആഹ്ലാദവും തോന്നിയ നിമിഷങ്ങളായിരുന്നത്…
അവളെ സ്വാഗതം ചെയ്ത് കൊണ്ട് അവന് കൈകള്‍ ഇരു വശത്തേക്കും വിരിച്ചു കാണിച്ചു…
അത് കണ്ട മാത്രേ അവള് ഓടി ചെന്ന് അവന്റെ വിരിമാറില്‍ തലചേര്‍ത്ത് അവനെ കെട്ടിപ്പുണര്‍ന്നു…
ഇത്ര വേഗം അവന് ഇവിടെയെത്തി എന്ന സംശയം ചോദിച്ചറിയാന്‍ വെമ്പിയ അവളുടെ അധരങ്ങളെ അവന്റെ അധരങ്ങള്‍ ബന്ധനസ്ഥമാക്കി…
വികാരവിവശയായ അവളെ കോരിയെടുത്ത് അവന് നടന്നു..
അവന്റെ ലക്ഷ്യം തെക്കേ കോണിലെ താഴിട്ട് പൂട്ടിയ മുറിയിലേക്കായിരുന്നു…
അവന്റെ തീക്ഷണമായ കണ്ണുകള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ട വാതിലും കടന്ന് അവന് അവളുമായി അകത്തേക്ക് നീങ്ങി…
വാതില്‍ മെല്ലെ അടഞ്ഞ് പൂര്‍വ്വ സ്ഥിതിയിലായി..