*ഹൃദയസഖി…❤* 314

 

രാത്രി ഉറങ്ങാൻ വേണ്ടി ഹെഡ്‌റെസ്റ്റിൽ തലചായ്‌ച്ച് ഫോണിൽ നോക്കി കിടക്കുകയാണ് അനന്തൻ…അകത്തേക്ക് കയറണോ വേണ്ടയോ എന്ന സംശയത്തിൽ ഇട്ടിരിക്കുന്ന ടീ ഷർട്ടിൽ ചുളിവുകൾ വീഴ്ത്തി നില പുറത്ത് തന്നെ നിന്നു…

 

 

അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നിലയുടെ നിഴൽ അനന്തൻ കാണുന്നുണ്ടെങ്കിലും ഉള്ളിൽ ഊറി ചിരിച്ച് കൊണ്ട് അങ്ങനെ തന്നെ കിടന്നു…

 

 

“ഒരു ഉമ്മ കൊടുത്തതിന് ആണ് ഈ പെണ്ണിങ്ങനെ ഇനിയിപ്പോ എന്തെല്ലാം കഴിയാൻ ഇരിക്കുന്നു…അപ്പൊ എന്തായിരിക്കുമോ എന്തോ.. ?” ചിരിയോടെ പിറുപിറുത്ത് കൊണ്ടവൻ ഫോണിലേക്ക് നോട്ടം തിരിച്ചു…

 

 

കുറേ നേരം കഴിഞ്ഞതും മെല്ലെ അരിച്ചരിച്ച് മുറിയിൽ കയറി അവൾ… ബെഡിലിരിക്കുന്ന അനന്തനെ ഇടം കണ്ണാലെ ഒന്ന് നോക്കി.. തന്നെ നോക്കുന്നില്ലെന്ന് തോന്നിയതും ബെഡിന് അടിയിൽ വെച്ച പായ എടുത്ത് നിലത്ത് വിരിച്ച് കിടന്നു…കണ്ണുകൾ ഇറുക്കി പൂട്ടി…!!!

 

 

“ഓഹോ നിന്നെ ഇപ്പൊ ശരിയാക്കി തരാട്ടോ അവളുടെ കിടത്തം കണ്ടില്ലേ കുരിപ്പ്…!!”ഉള്ളാലെ മൊഴിഞ്ഞ് കൊണ്ട് അനന്തൻ മുണ്ട് മടക്കി കുത്തി അവൾക്ക് അരികിൽ ചെന്ന് കിടന്നു.. തോളിൽ മെല്ലെ ഒന്ന് അടിച്ചു… ഞെട്ടലോടെ നില കണ്ണുകൾ തുറന്നതും തനിക്ക് അഭിമുഖമായി കിടക്കുന്ന അനന്തനെ കണ്ടതും തൊണ്ട വറ്റിവരണ്ടു…

 

 

“മ്മ്മ്…??!!” എന്തെന്ന ഭാവത്തിൽ നില അവനോട് ചോദിച്ചതും മീശ പിരിച്ച് കള്ളച്ചിരിയോടെ അവൾക്ക് അരികിലേക്ക് ഒന്ന് കൂടി നീങ്ങി കിടന്നു… കണ്ണുകൾ വിടർത്തി ഞെട്ടലോടെ അവൾ അനങ്ങാതെ കിടന്നു…

 

 

“ഞാൻ ഇവിടെയാ കിടക്കുന്നെ…”ഇളിച്ച് കൊണ്ട് അനന്തൻ പറഞ്ഞു…

 

 

“എന്നാൽ ഞാൻ മേലെ കിടക്കാം…”എഴുന്നേറ്റ് ബെഡിൽ കയറി കിടന്ന് കൊണ്ട് അവൾ പറഞ്ഞു… ഉടനെ തന്നെ അവനും മറുവശം ചെന്ന് കിടന്ന് കൈകൾ കൊണ്ട് നിലയെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് കിടത്തി…

 

“മിണ്ടാതെ കിടന്നോ ഇനിയും ടോം ആൻഡ് ജെറി കളിക്കാൻ നിന്നാൽ… അറിയാലോ എന്നെ…!!” അതെ കള്ളച്ചിരിയോടെ അവൻ പറഞ്ഞതും കണ്ണുകൾ ഇറുക്കി മൂടി അനങ്ങാതെ കിടന്നു അവൾ…

 

 

ഏറെ നേരമായിട്ടും രണ്ടുപേരും ഉറങ്ങിയിരുന്നില്ല… നിലയുടെ മനസ്സിലേക്ക് ഓരോ ചിന്തകൾ കടന്ന് വന്നതും കണ്ണുകൾ അടച്ചങ്ങനെ കിടന്നു… അനന്തന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു…!!!

 

 

“നിലക്കുട്ടി… ഉറക്കം വരുന്നില്ലേ…”മലർന്ന് കിടന്ന് കൊണ്ട് അനന്തൻ ചോദിച്ചതും കണ്ണുകൾ തുറന്ന് ഇല്ലെന്ന ഭാവേന അവൾ ചുണ്ട് ചുളുക്കി…

 

“മ്മ്മ് ന്തേയ്…!!” ആദ്രമായിരുന്നു ആ സ്വരം….!!

 

 

“മ്മ്മ് മ്മ് ഒന്നൂല്യ…”അവനിലെ നോട്ടം തെറ്റിച്ച് കൊണ്ട് അവൾ മൊഴിഞ്ഞു… മൗനം വാചലമായ നിമിഷം…!! രണ്ട് ഹൃദയങ്ങളും ഒരേ താളത്തിൽ മിടിച്ച് കൊണ്ടിരുന്നു…

 

 

“ഞാനൊന്ന് ചോദിച്ചോട്ടെ…??!!” ഏറെ നേരത്തെ മൗനം ബെധിച്ച് കൊണ്ട് നില ചെറിയ ജാള്യതയോടെ അത് ചോദിച്ചതും എന്തെന്ന രീതിയിൽ അവൻ അവളിലേക്ക് നോക്കി…

 

 

“മ്മ്മ് ചോദിക്ക്…”

 

 

“അ… അത്… അത് പിന്നെ…”

 

 

“ഇന്നെങ്ങാനും ചോദിക്കോ നീ…”ചിരിച്ച് കൊണ്ട് അനന്തൻ ചോദിച്ചതും അവൾ ഒന്ന് ചിരിച്ച് കൊടുത്തു…

 

 

“അത് പിന്നെ… വന്നത് മുതൽ ഇവിടെ ആരെയും കണ്ടില്ല…ഈ വീട്ടിൽ അനന്തൻ ഒറ്റക്ക് ഒള്ളോ… അച്ഛനും അമ്മയും…!!?” ഏറെ നേരം മനസ്സിൽ ഓടി കളിച്ചിരുന്ന ചോദ്യം അവൾ ചോദിച്ചു… അത്രയും നേരം തന്നെ ചിരിയോടെ നോക്കി കിടക്കുന്ന അനന്തന്റെ മുഖം വാടി പോയത് അവളിലും വല്ലാതെ നോവുണർത്തി…

 

 

“മരിച്ച് പോയി…”അത്രമാത്രം പറഞ്ഞ് കൊണ്ട് അവൻ തിരിഞ്ഞ് കിടന്നു… കയ്യിലെ പേശികൾ പൊട്ടും വിധം കൈകൾ മുറുകി… ചങ്കിൽ ആരോ പിടിച്ച് ശ്വാസം മുട്ടിക്കും പോലെ…!! കരയരുത് എന്ന് മനസ്സിന് താക്കീത് നൽകിയെങ്കിലും അതിർവരമ്പുകൾ ബേദിച്ച് കണ്ണുനീർ കവിളിൽ മുത്തമിട്ടു…!!

 

 

“ഞാൻ… അറിയാതെ… സോറി…”വല്ലാതായിപ്പോയിരുന്നു അവൾ… അനന്തനെ വാടിയ മുഖം കണ്ടതും മനസ്സിന് എന്തോ വല്ലായ്ക പോലെ… സങ്കടത്തോടെ അവൾ പറഞ്ഞതും കാറ്റ് പോലെ അവളിലേക്ക് അടുത്ത് കൊണ്ട് കൊച്ച് കുഞ്ഞിനെ പോലെ തേങ്ങി കൊണ്ടിരുന്നു അവൻ…

 

 

അക്ഷരാർഥത്തിൽ ഞെട്ടി പോയിരുന്നു അവൾ… വീറോടെ അഹങ്കാരത്തോടെ നടക്കുന്ന അനന്തനെ മാത്രമേ ഇന്ന് വരെ കണ്ടിട്ടുള്ളു… ഇന്ന് ആദ്യമായി…!! ചോദിക്കാൻ തോന്നിയ നേരത്തെ മനസ്സാലെ ശപിച്ച് കൊണ്ട് അവൾ അങ്ങനെ കിടന്നു…ഒരു ആശ്വാസത്തിന് എന്നപോൽ അവളുടെ കൈകൾ അവന്റെ മുടികളെ തലോടി കൊണ്ടിരുന്നു…

 

 

____________________♥️

 

 

“അതേയ് നിക്ക് ഡ്രസ്സ്‌ ഒന്നും ഇല്ല… വരുമ്പോ രണ്ടൂട്ടം വാങ്ങിയിട്ട് വരണേ…”പുറത്തേക്ക് ഇറങ്ങിയ അനന്തനോട് യാതൊരു വിധ മടിയും കൂടാതെ അവൾ പറഞ്ഞതും ചിരിയോടെ അവൻ തലയാട്ടി… പിന്നെ ജിപ്സിയിൽ കയറി അവൾക്ക് നേരെ ചുണ്ടനക്കി ഒരു മുത്തം കൊടുത്തതും അവൾ തൂണിന്റെ മറവിലേക്ക് ഒളിഞ്ഞു.. അതും നോക്കി ചിരിയോടെ അവൻ വണ്ടി തിരിച്ച് കവലയിലേക്ക് പുറപ്പെട്ടു…

 

 

തലക്ക് സ്വയം ഒന്ന് കൊട്ടി കൊണ്ട് അവൾ വാതിൽ കൊളുത്തിട്ട് പിന്നാമ്പുറത്തേക്ക് ചെന്നു…

 

 

______________________________♥️

 

 

സമയം ഉച്ച തിരിഞ്ഞ് വൈകുന്നേരത്തോട് അടുക്കാൻ ആയിട്ടും അനന്തൻ വീട്ടിലേക്ക് എത്തിയിരുന്നില്ല… അരമതിലിൽ ചാരി താടിക്ക് കയ്യും കൊടുത്ത് മെയിൻ റോഡിലേക്ക് നോക്കി ഇരിക്കുകയാണ് നില…

 

 

കുറച്ച് കഴിഞ്ഞതും അത് വഴി നടന്ന് പോവുന്ന ഹർഷനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു… വെറുതെ ഒന്ന് പിറകിലേക്ക് കണ്ണോടിച്ചു… ഇല്ല ആരും ഇല്ല…!! നിരാശയോടെ തിരിഞ്ഞ് ഓടാൻ നിന്നതും ഹർഷന്റെ വിളി അവളെ തേടി എത്തി…

 

 

“നിലാ…” കേട്ടതും അവൾ മിഴികൾ താഴ്ത്തി തിരിഞ്ഞ് നിന്നു…

 

 

“സുഗാണോ നില…” തീർത്തും ശാന്തമായ അവന്റെ സ്വരം കേട്ടതും അവൾ അവനെ നോക്കി…

 

 

“സുഗാണ് മാഷേ.. വീട്ടിൽ ഉള്ളവർക്ക് ഒക്കെ… ചേച്ചിക്ക്…?!” കണ്ടാമോന്ന് ഇടറി പോയി…

 

 

“എല്ലാവരും സുഗായിട്ട് ഇരിക്കുന്നു… നിനക്ക് സുഖല്ലേ.. ഒന്ന് കൊണ്ടും പേടിക്കണ്ട നീ… വേഗം തന്നെ അച്ഛനെ എങ്ങനെ എങ്കിലും പറഞ്ഞ് മനസ്സിലാക്കി ഞാൻ നിന്നെ വീട്ടിലേക്ക് കൊണ്ട് വരും… എല്ലാറ്റിനും കാരണം ആ വൃത്തിക്കെട്ടവനാ… വെറുതെ വിടരുത് അവനെ…” അറിയാതെ ഉള്ളിലെ പക പുറത്തേക്ക് വന്നു…

 

 

“അയ്യോ അങ്ങനെ ഒന്നും ഇല്ല മാഷേ… അനന്തൻ പാവാ ഇതാരോ അദ്ദേഹത്തെ ചതിച്ചതാ… പിന്നെ എങ്ങനെ ആണേലും ഞാൻ അച്ഛന്റെ മോളല്ലേ… ഒരു ദിവസം എല്ലാം ശരിയാവും… എനിക്ക് ഉറപ്പാ…” പറഞ്ഞ് തീർന്നതും അനന്തന്റെ വണ്ടിയുടെ ശബ്ദം കേട്ടു… പിന്നെ കാണാം എന്ന് പറഞ്ഞ് ഹർഷൻ മുന്നോട്ട് നടന്നു…

 

 

മുറ്റത്ത് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങി വണ്ടിയിൽ നിന്നും കവറുകൾ എടുത്ത് നിലയുടെ കയ്യിൽ കൊടുത്തു അവൻ…!!

 

 

“എന്ത് പറഞ്ഞു നിന്റെ മുൻകാമുകൻ…”അവളെ കളിയാക്കി കൊണ്ട് തിരിഞ്ഞ് നടക്കുന്ന ഹർഷനെ നോക്കി അവൻ ചോദിച്ചതും അനന്തനെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് വയറ്റിലേക്ക് ഊക്കൻ ഒരടി കൊടുത്ത് അവൾ അകത്തേക്ക് ഓടി… വയറ് ഒന്ന് തടവി കൊണ്ട് അവൾക്ക് പിറകെ അവനും ചെന്നു…

 

 

“വിടില്ല ഞാൻ നിന്നെ… ചെറിയൊരു സന്തോഷം പോലും നീ അനുഭവിക്കരുത്… എല്ലാം പറിച്ച് മാറ്റി നരകിപ്പിച്ച് കൊല്ലും നിന്നെ ഞാൻ…!!” കുറുമ്പോടെ പോവുന്ന രണ്ടുപേരെയും നോക്കി ഹർഷൻ തീരാത്ത പകയോടെ പിറുപിറുത്തു… അവന്റെ ചെന്നിയിലെ ഞരമ്പ് പിടച്ചു… കണ്ണുകൾ ചുവന്ന് കലങ്ങി…!!

 

 

 

 

 

“നിലക്കുട്ടി തുടർന്ന് പഠിക്കണ്ടേ നിനക്ക്…”രാവിലെ എഴുന്നേറ്റ പാടെ ഒരു കപ്പ് ചായ കൊണ്ട് തന്ന് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ നിലയോട് അനന്തൻ ചോദിച്ചതും വല്ലാത്ത സങ്കടം തോന്നി അവൾക്ക്… അവയെ പാടെ തട്ടി മാറ്റി ചെറുചിരിയോടെ അവന് നേരെ തിരിഞ്ഞു…

 

 

“ഇനിയും സമയം ഉണ്ടല്ലോ പഠിക്കാൻ… ആദ്യം നാട്ടുകാരെ മുന്നിലും ന്റെ വീട്ടുകാരുടെ മുന്നിലും ഒരു തെറ്റും ചെയ്യാതെ ന്നെ വെറുത്തതിന് സത്യങ്ങൾ എല്ലാം പുറത്തേക്ക് കൊണ്ട് വന്നിട്ട് തലയും ഉയർത്തി നടക്കണം… എന്നിട്ടാവാം പഠിത്തം ഒക്കെ…” വല്ലാത്തൊരു വാത്സല്യം ആണ് അനന്ദന് അപ്പോൾ നിലയോട് തോന്നിയത്…

 

 

ആരാധനയോടെ പ്രേമത്തോടെ അവളെ നോക്കി ഒന്ന് ചിരിച്ചു… തിരിച്ചും ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് അവൾ തിരിഞ്ഞ് നടന്നു…

 

 

“എന്നാലും ആരായിരിക്കും ഇതിന് പിന്നിൽ…??! എന്നോടുള്ള വൈരാഗ്യം കൊണ്ട് പാവം അവളുടെ ജീവിതവും നശിച്ചു പോയി… ഒരു തുമ്പ് പോലും ക്ലൂ തരാതെ ആണല്ലോ ശത്രുവിന്റെ കളി… അപ്പൊ ഇതൊക്കെ മുന്നേ പ്ലാൻ ചെയ്ത് ഉറപ്പിച്ച കാര്യങ്ങൾ ആണ്… ആരായിരിക്കും ഇതിന് പിന്നിൽ…?? ഹ്മ്മ് വരട്ടെ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ… കയ്യിൽ കിട്ടിയാൽ വെറുതെ വിടില്ല ഞാൻ…”ദേഷ്യം കൊണ്ട് കൈകൾ മുറുകി…

 

 

_______________________♥️

 

 

രാത്രി നേരം… പുറത്ത് സിറ്റൗട്ടിൽ രണ്ട് ഓരത്തായി ഇരിക്കുകയാണ് നിലയും അനന്തനും… എണ്ണമറ്റ് പറന്ന് കിടക്കുന്ന നക്ഷത്രകുഞ്ഞുങ്ങളെ വെറുതെ എണ്ണുന്ന തിരക്കിലാണ് നില…!! തന്റെ പ്രണയത്തെ കണ്ണിമാക്കാതെ നോക്കുന്ന തിരക്കിലാണ് അനന്തൻ…നീല നിലാവിന്റെ ശോഭയിൽ പ്രത്യേക ഭംഗി ഉള്ളത് പോലെ…!!

 

 

*ഇരുട്ട് പകലിനെ പുണർന്ന് നിലാവ് രാത്രിക്ക് വെളിച്ചം പകരുന്നുവോ…??!

കിലുകിലുക്കം പോലെ നക്ഷത്രകുഞ്ഞുങ്ങൾ ചിരിക്കും നിമിഷം…!!

ചെലേറെയുള്ള രാത്രിയുടെ പ്രണയം എന്നിലും മാറ്റങ്ങൾ വരുത്തുന്നു…!!

മെയ്യിനും മനസ്സിനും കുളിരെകുന്ന ഈ രാത്രിയിൽ നിന്നിലേക്ക് അടുക്കാൻ ഉള്ളം വല്ലാതെ കൊതിക്കുന്നു…

രാവ്‌ പുലരുവോളം നിന്നെയും പുൽകി മയങ്ങാൻ ഉള്ളം വിങ്ങുന്നു…!!”

 

അനന്തന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു… ഇത് കേട്ട നില അന്തം വിട്ട് അവനെ തന്നെ ഉറ്റുനോക്കി…

 

“എന്താ ഈ പറയണേ…”കണ്ണുകൾ ചുരുക്കി അവൾ ചോദിച്ചു…

Updated: October 23, 2021 — 8:10 am

58 Comments

  1. ഇപ്പോഴാണ് വായിച്ചത്. Late ആയി പോയി. അതിന് ആദ്യം sorry. കഥ ഒരു രക്ഷയും ഇല്ലാട്ടോ. അസാധ്യ feel ആയിരുന്നു.❤️❤️ ഹർഷൻ കാരണം എത്ര പേരുടെ ജീവൻ ആണ് പോയത്?. നിലാ ചെയ്തത് ഉചിതമായ കാര്യമാണ്. അവനു കുറഞ്ഞുപോയി എന്നെ പറയാൻ പറ്റു.
    പ്രണയമഴക്ക് ശേഷം അടുത്ത story എപ്പോൾ ആണ്. Waiting ആണ്❤️❤️

  2. Superb!!! Nannayirunnu. Pakshe anandan ellarurede munnilum kuttakkaranakunna pro situation nteyum sathyavastha koodi ellavarum ariyunna situation koodi venamayirunnu. Niyayude suicide letter I’ll anandanum nilayum akapettupoya situation mathramalle undayirynnulloo. Athu vayichal avarude veetukar mathramalle sathyavastha manasilakkukayuloo.
    Enthayalum othiri ishtamayi.

    Thanks.

  3. Vector…
    Mwuthee..adipoli…nthoru feel aanu bro…
    Eppolla vayikan pattiyath….eniyum ethupolulla kadhayumayi varanam

    1. Nii alle eth edan paranj adii ondakiyath annittano eppo vann vayikunnath

Comments are closed.