*ഹൃദയസഖി…❤* 313

എന്നാൽ ഇതെല്ലാം നേർത്ത ചിരിയോടെ അനന്തൻ നോക്കി നിൽക്കാറാണ് പതിവ്… അല്ലറ ചില്ലറ തെമ്മാടിത്തരം കയ്യിൽ ഉള്ളത് കൊണ്ട് തന്നെ അധികവും ജയിലിൽ തന്നെയാണ് ആള്…എന്ന് കരുതി അത്ര മോശക്കാരൻ ഒന്നും അല്ലാട്ടോ…ഇപ്പ്രാവശ്യം കവലയിൽ പാല് വിൽക്കുന്ന ഏട്ടന് ആരോ പൈസ കൊടുക്കാൻ ഉണ്ടെന്ന് ചോദിച്ചപ്പോൾ പട്ടിയെ അഴിച്ച് വിട്ട് പേടിപ്പിച്ചു എന്നും പറഞ്ഞ് ചോദിക്കാൻ പോയതാ… ജീവൻ പോവുന്ന വരെ തല്ലി പരുവം ആക്കി… തല്ല് കിട്ടിയ ആള് അത്യാവശ്യം കാശുള്ള കൂട്ടത്തിൽ ആയത് കൊണ്ട് പോലീസിൽ പരാതിപ്പെട്ടു…

 

 

അങ്ങനെ ഒരുമാസം കാലത്തെ ജയിൽ വാസം കഴിഞ്ഞുള്ള വരവാണ് ആള്… പുറത്തുള്ളപ്പോൾ ആളുടെ മെയിൻ പരുപാടി നിലയുടെ ചുറ്റുവട്ടത്ത് ഒതുങ്ങി കൂടി നടക്കലാണ്…

 

 

__________________________❤️

 

 

അച്ഛന്റെ കടക്ക് മുന്നിൽ ബസ് ഇറങ്ങി നടക്കുമ്പോൾ ആണ് അങ്ങോട്ടും ഇങ്ങോട്ടും ആളുകൾ ഓടുന്നത് കണ്ടത്…ഒരു ഭാഗത്ത്‌ ആളുകൾ കൂടി നിൽക്കുന്നത് കണ്ടതും അവളും അങ്ങോട്ടേക്ക് ചെന്നു… മീൻ വിൽക്കുന്ന സുലൈമാൻ ഇക്കാനെ പൊതിരെ തല്ലുന്ന അനന്തനെ കണ്ടതും ഞെട്ടലോടെ അവൾ അവരിലേക്ക് നോക്കി…

 

 

മെല്ലെ കടയിലേക്ക് തിരിഞ്ഞ് നടന്നു… ആരോ വിളിച്ച് അറിയിച്ചിട്ട് ആണെന്ന് തോനുന്നു പോലീസ് വന്ന് അനന്തനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി… കടയുടെ മുന്നിൽ എത്തിയപ്പോൾ തന്നെ നോക്കി കണ്ണിറുക്കി കാണിച്ച് ചുണ്ട് കൂർപ്പിച്ച് കാണിച്ചപ്പോൾ വെറുപ്പോടെ മുഖം തിരിച്ചു….

 

 

“ഓഹ് ഈ ചെക്കനെ കൊണ്ട് നാട്ടിൽ ഉള്ളവർ തോറ്റല്ലോ…”

 

“എന്താ അച്ഛാ പ്രശ്നം…”

 

“ആ ചെക്കൻ അവിടെ നെല്ലിച്ചോട്ടിൽ ഇരിക്കയായിരുന്നു… സുലൈമാനിക്ക മീൻ വിറ്റ് വരുകയാണെന്ന് തോന്നുന്നു… ബൈക്ക് തടഞ്ഞ് നിർത്തി മുന്നും പിന്നും നോക്കാതെ കരണം നോക്കി ഒറ്റ അടി ആയിരുന്നു… ഒന്നില്ലെങ്കിലും വയസ്സിന് അവനെക്കാൾ എത്ര മൂപ്പ് ഉള്ള ആളാ…”അച്ഛൻ ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടെങ്കിലും ബാക്കി കേൾക്കാൻ നിന്നില്ല…

 

 

ഉള്ളിൽ അനന്തഭദ്രൻ എന്ന വ്യക്തിയോട് വല്ലാത്ത വെറുപ്പ് തോന്നി…

 

 

പിറ്റേന്ന് തൊട്ട് അനന്തനെ എവിടെയും കണ്ടില്ല…

 

 

“ഹും ജയിലിൽ ആവും… ഇനിയെങ്കിലും മനുഷ്യന് നേരെ ചൊവ്വേ നടക്കാലോ… ഇയാൾക്കൊന്നും തൂക്ക് കയറ് കിട്ടില്ലേ ന്റെ ദേവ്യേ…”മുകളിലേക്ക് നോക്കി ഓരോന്ന് പതം പറഞ്ഞ് കൊണ്ട് നില കോളേജിലേക്ക് ചെന്നു…

 

 

ഉള്ളിൽ ഇപ്പോഴും മായാതെ കിടക്കുന്ന പ്രണയം ഉള്ളിനെ കീറിമുറിച്ച് കൊണ്ടിരുന്നു… ഹർഷനോടുള്ള പ്രണയം കൂടുകയല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല… ആദ്യപ്രണയത്തിന് അല്ലെങ്കിലും വല്ലാത്ത വീര്യം തന്നെയാണ്… എത്ര ഓർക്കേണ്ടെന്ന് കരുതിയാലും ഹൃദയത്തിന്റെ വാതിൽ തള്ളിതുറന്ന് കടന്ന് വരും…

 

 

ഇനി വെറും ദിവസങ്ങൾ മാത്രം തന്റേതെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച ആള് തന്റെ ചേച്ചിക്ക് സ്വന്തം…!!

 

 

________________________❤️

 

 

മറ്റന്നാൾ ആണ് ഹർഷന്റെയും നിവ്യയുടെയും വിവാഹം…!!രണ്ടാമത്തെ സെം എക്സാം കഴിഞ്ഞ് ഇനി ഒരു മാസം കോളേജ് അവധി ആണ് നിലക്ക്… നിവ്യയുടെ പിജി പഠനം കഴിഞ്ഞു… ഇനി കല്യാണം കഴിഞ്ഞ് ഹർഷന്റെ വീട്ടിൽ നിന്നും ജോലിക്ക് ഇന്റർവ്യൂ ചെയ്യണം എന്നൊക്കെയാണ് അവളുടെ പ്ലാൻ…അനന്തനെ ആ സംഭവത്തിന് പിന്നെ കണ്ടതേ ഇല്ല… അത് ഏറെ ആശ്വാസകരം ആയിരുന്നു നിലക്ക്…

 

ഉള്ളിൽ വല്ലാത്ത സങ്കടം ഉണ്ടെങ്കിലും പുറമേക്ക് നന്നായി ചിരിച്ച് കാണിച്ചു…വീട്ടിലെ ആദ്യ കല്യാണം ആയത് കൊണ്ട് തന്നെ കെങ്കേമം ആയി നടത്താൻ ആയിരുന്നു വീട്ടുകാരുടെ തീരുമാനം… വീട്ടിൽ ഏകദേശം കുടുംബക്കാർ എല്ലാം വന്ന് തുടങ്ങിയിരുന്നു…

 

“ഡീ പെണ്ണേ വാ കിടക്ക്… ഇനി ബാക്കി നാളെ നോക്കാം…”സോഫയിൽ ഇരുന്ന് കല്യാണത്തിന് ഇടാൻ വെച്ചിരിക്കുന്ന ഡ്രസ്സ്‌ കുടുംബക്കാർക്ക് കാണിച്ച് കൊടുക്കുന്ന നിലയോട് നിവ്യ പറഞ്ഞതും അവൾ ചിരിയോടെ എണീറ്റ് ഡ്രസ്സ്‌ എടുത്ത് ഷെൽഫിൽ വെച്ച് കിടക്കാൻ ചെന്നു…

 

 

“നീ ഇടക്കൊക്കെ ഇങ്ങോട്ട് വരില്ലെടി…”നിവ്യയെ പറ്റിപ്പിടിച്ച് കൊണ്ട് നില ചോദിച്ചതും നിവ്യ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു..

 

“അധികം സെന്റി അടിക്കാതെ കിടക്കാൻ നോക്കെടി പെണ്ണേ… നിക്ക് ഉറക്കം വരുന്നു…”മറുവശത്തേക്ക് തിരിഞ്ഞ് കിടന്ന് കൊണ്ട് നിവ്യ പറഞ്ഞു… അവളുടെ കണ്ണുകളും നിറഞ്ഞ് വന്നിരുന്നു… രാവ് പുലരുവോളം ചേച്ചിയുടെയും അനിയത്തിയുടെയും കണ്ണുകൾ പെയ്തു കൊണ്ടേ ഇരുന്നു…

 

 

__________________________❤️

 

 

പിറ്റേന്ന് രാത്രിയിൽ ഫങ്ക്ഷന് ഉള്ളത് കൊണ്ട് തന്നെ ഉച്ചഭക്ഷണം കഴിഞ്ഞ് നിവ്യയുടെ കയ്യിൽ മെഹന്ദി ഇടാൻ തുടങ്ങിയിരുന്നു… അതിനെല്ലാം പുറത്ത് നിന്നും ആളുകൾ വന്നത് കൊണ്ട് തന്നെ നില പുറത്തെ പന്തലിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് കുഞ്ഞ് കുട്ടികൾക്ക് കയ്യിൽ മെഹന്ദി ഇട്ട് കൊടുത്തു…

 

 

മുറ്റത്ത് ഒരു ഓരത്തായി വല്യ സ്റ്റേജ് കെട്ടിയിരുന്നു… ഡാൻസ് കളിക്കാൻ വേണ്ടി ഒരുങ്ങുന്ന തിരക്കിൽ ആണ് നിലയും കസിൻസും…

 

 

?വന്നില്ലേ മെല്ലെ മെല്ലെ വന്നില്ലേ…

നിൻ മൊഴി മാരനണഞ്ഞില്ലേ…

കൺ മുന കൊണ്ട് കറക്കീലേ

സ്നേഹം കൊണ്ട് മയക്കീലേ…

 

കണ്ണിൽ ചന്ദ്ര നിലാവല്ലേ..

ഞാനും കണ്ട് കൊതിച്ചില്ലേ..

ആരും നോക്കി ഇരുന്നീടും

ആളൊരു സുന്ദരനാണല്ലേ..?

 

പരിസരം ആകെ അലയടിച്ച ഗാനത്തിൽ നിലയും കൂട്ടരും ചുവട് വെച്ചു…ആളുകൾ മുഴുവനും അവരുടെ നൃത്തം ആസ്വദിച്ചിരുന്നു…എല്ലാവർക്കും പിറകിലായി തന്റെ പെണ്ണിനെ മാത്രം കണ്ണിൽ നിറച്ച് ചിരിയോടെ കൈകൾ മാറിൽ പിണച്ച് വെച്ച് അനന്തനും…!!

 

 

“ഡാൻസ് കൊള്ളായിരുന്നുട്ടോ…”സ്റ്റേജിൽ നിന്ന് ഇറങ്ങിയപ്പോൾ പരിചയക്കാറിൽ ആരോ പറഞ്ഞതും അവർക്ക് ഒന്ന് ചിരിച്ച് കൊടുത്ത് അവൾ ഇട്ടിരുന്ന ലഹങ്ക അല്പം ഉയർത്തി പിടിച്ച് അകത്തേക്ക് നടന്നു…

 

 

റൂമിൽ കയറി കതകടച്ച് നിലത്തേക്ക് ഊർന്നിരുന്നു… ഇതുവരെ പിടിച്ച് വെച്ച കണ്ണുനീർ പുറത്തേക്ക് ഒഴുകി… വാ പൊതിഞ്ഞ് പിടിച്ച് കൊണ്ടവൾ ഉള്ളിലെ വേദന ഒന്ന് അടങ്ങുവോളം കരഞ്ഞ് തീർത്തു… നേരം ഒരുവിധം ആയെന്ന് തോന്നിയതും കണ്ണുകൾ അമർത്തി തുടച്ച് മുഖം കഴുകാൻ ബാത്റൂമിലേക്ക് കയറിയതും പിറകിൽ വാതിൽ അടയുന്ന ശബ്ദം കേട്ടവൾ ഞെട്ടലോടെ തിരിഞ്ഞ് നോക്കി…

 

 

തന്നെയും നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന അനന്തനെ കണ്ടതും ഉള്ളം കിടന്ന് വിറക്കാൻ തുടങ്ങി… വെറുതെ എങ്കിലും ചുറ്റും ഒന്ന് കണ്ണുകൾ പായിച്ചു… അച്ഛനെ വിളിക്കാൻ നാവ് ചലിപ്പിച്ചെങ്കിലും തൊണ്ടയിൽ തന്നെ ശബ്ദം തങ്ങി കിടക്കുന്നത് പോലെ തോന്നി അവൾക്ക്…

 

 

“ഒത്തിരി ഇഷ്ട്ടായിരുന്നോ ന്റെ കുട്ടിക്ക് ഹർഷനെ…?!”സൗമ്യമായിരുന്നു ആ ശബ്ദം… ഒട്ടും ആലോചിക്കാതെ അവൾ മിഴികൾ താഴ്ത്തി അതെയെന്ന് തലയനക്കി… കണ്ണുകൾ വീണ്ടും പെയ്ത് തുടങ്ങി….

 

 

അനന്തൻ അവൾക്ക് അരികിൽ വന്ന് അരയിൽ പിടിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി… ആ മുഖം എടുത്ത് അവന്റെ നെഞ്ചിൽ അമർത്തി വെച്ചു… നില ഞെട്ടി പിടഞ്ഞ് കൊണ്ട് അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചെങ്കിലും അനന്തന്റെ ബലത്തിന് മുന്നിൽ വെറും നിഷ്ഫലം ആയിരുന്നു എല്ലാം…

 

 

“എന്റേതാ നീ…!!ഒരാൾക്കും വിട്ട് കൊടുക്കില്ല ഞാൻ…!!”നെറ്റിയിൽ എണ്ണമറ്റ ചുംബനങ്ങൾ വീണുടഞ്ഞു… നിലയുടെ കണ്ണുകൾ കൂടുതൽ ശക്തിയോടെ നിറഞ്ഞൊലിക്കാൻ തുടങ്ങി…

 

 

“വീടോ ന്നേ…” അവന്റെ സാമീപ്യം അവളിൽ വല്ലാതെ അസ്വസ്ഥത നിറച്ചതും ദയനീയ ഭാവത്തോടെ നില ചോദിച്ചു…

 

“ന്റെയാ… വേറാരും ഈ മനസ്സിൽ വേണ്ടാ… ഉണ്ടായിട്ടും കാര്യല്ല പെണ്ണേ… ഈ മനസ്സിൽ അനന്തൻ മാത്രമേ ഉണ്ടാവാൻ പാടു… അത് ഇനി ഇഷ്ടപ്പെട്ടായാലും ശെരി കഷ്ട്ടപെട്ടായാലും ശെരി…”പറഞ്ഞ് തീർന്നതും ചുണ്ടിന്റെ ഓരത്ത് ഒന്ന് ചുംബിച്ച് കൊണ്ട് മൃദുവായി ഒന്ന് കടിച്ച് കൊണ്ടവൻ വേഗത്തിൽ തിരിഞ്ഞ് നടന്നു…

 

സ്വപ്നലോകത്ത് എന്നപോലെ ആയിരുന്നു നില… ഒരു ശില കണക്കെ അങ്ങനെ തന്നെ നിന്നു… വാതിലിൽ ആരോ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടപ്പോൾ ആണവൾ ഞെട്ടിയത്… കണ്ണുകൾ അമർത്തി തുടച്ച് കൊണ്ട് വാതിൽ തുറന്നു…

 

“എന്താ നിലക്കുട്ടി ഇതിനകത്ത് പണി… നീ വന്നേ അവിടെ നിന്റെ മാമന്മാരെ മക്കളൊക്കെ പാട്ടും കൂത്തും തുടങ്ങി…”അവളുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് പോവാൻ നിന്ന അമ്മയുടെ കയ്യിൽ നിന്നും കൈകൾ വേർപ്പെടുത്തി കൊണ്ടവൾ ബെഡിൽ ചെന്ന് കിടന്നു…

 

 

“നിക്ക് വയ്യമ്മേ… ഞാൻ ഒന്ന് കിടക്കട്ടെ…”ശബ്ദം ഇടറിയിരുന്നു… ചേച്ചി പോവുന്നതിൽ ഉള്ള സങ്കടം ആവും എന്ന് കരുതി അമ്മ അവൾക്ക് അരികിൽ ചെന്ന് അരുമയോടെ തലയിൽ ഒന്ന് തലോടി കഴുത്തറ്റം പുതപ്പിച്ച് കൊടുത്ത് പുറത്തേക്ക് ഇറങ്ങി…

 

 

“എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ… കൊന്ന് തരാവോ ഒന്ന്… നിക്ക് മടുപ്പ് തോനുന്നു ദേവ്യേ…”ഉള്ളിൽ പരിഭവം നിറച്ച് കൊണ്ടവൾ വിങ്ങി പൊട്ടി… കരച്ചിലിനിടയിൽ എപ്പോഴോ അവൾ ഉറക്കിൽ പെട്ടിരുന്നു…

 

 

ആരുടെ ഒക്കെയോ ഉയർന്ന് കേൾക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ് നില കണ്ണുകൾ വലിച്ച് തുറന്നത്… ഇന്നലെ ഒരുപാട് കരഞ്ഞത് കൊണ്ട് തന്നെ കണ്ണുകൾക്ക് വല്ലാത്ത തളർച്ച… തല വെട്ടിപൊളിയുന്നത് പോലെ ഉണ്ട്…

 

 

പരന്ന് കിടക്കുന്ന മുടി മണ്ടയിലേക്ക് വാരി കെട്ടി കൊണ്ട് അവൾ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി… കറുപ്പിൽ വെള്ളക്കരയുള്ള ദാവണി ഉടുത്തു… കണ്ണിലെ തളർച്ച അറിയാതെ ഇരിക്കാൻ കരിമഷി നീട്ടി എഴുതി…കഴുത്തിൽ ഒരു മുല്ലമൊട്ട് മാലയും അതിന് യോചിച്ച ഒരു സ്റ്റഡ് കാതിലും അണിഞ്ഞു…

 

 

മുടി മുന്നിൽ അല്പം ബോബ് ചെയ്ത് രണ്ട് സൈഡിൽ നിന്നും മുടി എടുത്ത് ക്ലിപ്പ് ചെയ്ത് പരത്തി ഇട്ടു… നെറ്റിയിൽ കറുത്ത ഒരു കുഞ്ഞ് പൊട്ടും… കതക് തുറന്ന് പുറത്തേക്ക് ഇറങ്ങിയതും ഏകദേശം എല്ലാവരും റെഡി ആയിട്ടുണ്ട്… നേരെ ചേച്ചിയുടെ മുറിയിലേക്ക് ചെന്നു…

 

 

ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് ഫോട്ടോ എടുക്കുന്ന തിരക്കിൽ ആണ് ആള്… ബാംഗ്ലൂരിൽ പഠിച്ചത് കൊണ്ട് തന്നെ ചേച്ചിയുടെ ഫ്രണ്ട്‌സ് തന്നെ ഉണ്ടായിരുന്നു ഒരുക്കാനും എല്ലാം… തന്നെ കണ്ടതും ചിരിയോടെ അടുത്തേക്ക് വന്നു…

 

 

“തല വേദന കുറവോണ്ടോടി…”മുഖത്ത് കൈ വെച്ച് സ്നേഹത്തോടെ ചോദിച്ചതും കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി… പിന്നെ അങ്ങോട്ട് രണ്ടുപേരും കെട്ടിപിടിച്ച് ഒരു ഒന്നൊന്നര കരച്ചിൽ ആയിരുന്നു… (ലേ മഞ്ഞ് :ഓഹ് എന്താ സ്ലേഗം?)

 

 

കരച്ചിൽ ഒക്കെ ഒരുവിധം കഴിഞ്ഞ് രണ്ടുപേരും ഫോട്ടോ എടുക്കാൻ തുടങ്ങി…

 

_____________❣️

 

 

സദസ്സിനെ വണങ്ങി കൊണ്ട് ഹർഷൻ കല്യാണമേടയിൽ ഇരുന്നു… അല്പം കഴിഞ്ഞ് കഴുത്തിൽ ഹാരവും അണിഞ്ഞ് സർവ്വാഭരണ വിബൂഷിണിയായി നിവ്യയും സദസ്സിനെ വണങ്ങി ഹർഷന് അരികിൽ വന്നിരുന്നു… ഹർഷന്റെ കണ്ണുകൾ നിവ്യയിൽ തന്നെ ആയിരുന്നു…

 

 

കൊട്ടും മേളവും ഉയർന്നു… സദസ്സിലെ ജനങ്ങൾ പൂക്കൾ വധുവരന്മാർക്ക് നേരെ എറിഞ്ഞു… മഞ്ഞചരടിൽ കോർത്ത താലി ഹർഷൻ നിവ്യയുടെ കഴുത്തിൽ കെട്ടി…കൈകൾ കൂപ്പി കണ്ണുകൾ അടച്ച് അവന് വിധേയമായി നിവ്യ ഇരുന്നു…

 

തന്റെ പ്രണയം…!!നിലയുടെ ഹൃദയം അലറി വിളിച്ചു… കണ്ണീരോടെ അവൾ പിറകിലേക്ക് വലിഞ്ഞു… ബലിഷ്ടമായ കൈകൾ അവളെ ചുറ്റിവരിഞ്ഞു… പിടച്ചിലോടെ അവൾ മിഴികൾ ഉയർത്തി നോക്കി… പ്രണയത്തോടെ തന്നെ നോക്കുന്ന അനന്തൻ…

 

 

ഭദ്രന്റെ അധരങ്ങൾ നിലയുടെ മുഖം ആകെ ഓടി നടന്നു… ചുണ്ടിൽ അമർത്തി ചുംബിച്ച് കൊണ്ടവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു…

Updated: October 23, 2021 — 8:10 am

58 Comments

  1. ഇപ്പോഴാണ് വായിച്ചത്. Late ആയി പോയി. അതിന് ആദ്യം sorry. കഥ ഒരു രക്ഷയും ഇല്ലാട്ടോ. അസാധ്യ feel ആയിരുന്നു.❤️❤️ ഹർഷൻ കാരണം എത്ര പേരുടെ ജീവൻ ആണ് പോയത്?. നിലാ ചെയ്തത് ഉചിതമായ കാര്യമാണ്. അവനു കുറഞ്ഞുപോയി എന്നെ പറയാൻ പറ്റു.
    പ്രണയമഴക്ക് ശേഷം അടുത്ത story എപ്പോൾ ആണ്. Waiting ആണ്❤️❤️

  2. Superb!!! Nannayirunnu. Pakshe anandan ellarurede munnilum kuttakkaranakunna pro situation nteyum sathyavastha koodi ellavarum ariyunna situation koodi venamayirunnu. Niyayude suicide letter I’ll anandanum nilayum akapettupoya situation mathramalle undayirynnulloo. Athu vayichal avarude veetukar mathramalle sathyavastha manasilakkukayuloo.
    Enthayalum othiri ishtamayi.

    Thanks.

  3. Vector…
    Mwuthee..adipoli…nthoru feel aanu bro…
    Eppolla vayikan pattiyath….eniyum ethupolulla kadhayumayi varanam

    1. Nii alle eth edan paranj adii ondakiyath annittano eppo vann vayikunnath

Comments are closed.