*ഹൃദയസഖി…❤* 313

___________________________❣

 

 

“247 വെണ്ണിലാ… ഇന്നല്ലേ നിന്റെ കാലാവധി കഴിയുന്നത്… കൂട്ടാൻ ആള് വന്നിട്ടുണ്ട്… ഓഫീസിൽ ചെന്ന് സൈൻ ഇട്ട് പൊയ്ക്കോ…” പൂട്ടിയിട്ട ജയിൽ തുറന്ന് ഒരു ലേഡി കോൺസ്റ്റബിൾ പറഞ്ഞതും അവൾ അനുസരണയോടെ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി…

 

 

ഓഫീസിൽ ചെന്ന് സൈൻ ഇട്ട് മെയിൻ ഗേറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങിയതും കണ്ടു ജിപ്സിയിൽ ചാരി നിൽക്കുന്ന അനന്തേട്ടനെ…!! അഞ്ച് വർഷങ്ങൾ…!! ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു… സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞ് തൂവി… ദൃതിപ്പെട്ട് അവന് അരികിലേക്ക് അവൾ ചെന്നതും അവളെ ഒന്ന് നോക്കി കൊണ്ട് വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു…

 

 

തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ വണ്ടിയിൽ കയറിയ അനന്തനെ അവൾ നിർവികാരത്തോടെ നോക്കി… സന്തോഷം അലതല്ലിയ ഉള്ളം മൂടികെട്ടിയ കാർമേഘം കണക്കെ ഇരുണ്ട് മൂടി… കണ്ണുകൾ തുടച്ച് ചിരിക്കാൻ ഒന്ന് ശ്രമിച്ച് കൊണ്ട് അവൾ കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു… ജിപ്സി മുന്നോട്ട് എടുത്തു…

 

 

 

 

വഴിയിൽ ഉടനീളം നിലയുടെ കണ്ണുകൾ അനന്തനിൽ തന്നെ ആയിരുന്നു… വല്ലാതെ മാറ്റം സംഭവിച്ചിരിക്കുന്നു…താടിയും മുടിയും പതിവിലേറെ വളർന്നിട്ടുണ്ട്… എണ്ണതേച്ച് ചീവി വെച്ചിട്ടുണ്ട്… വെളുത്ത് തുടുത്ത കവിളുകൾ കുഴിഞ്ഞ് പോയിരിക്കുന്നു… കണ്ണുകൾ കറുത്ത നിറം ബാധിച്ചിരിക്കുന്നു…

 

 

തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുന്നോട്ട് നോക്കി വണ്ടി ഓടിക്കുന്ന അനന്തനെ കാൻകെ ഉള്ളം വല്ലാതെ വേദനിക്കാൻ തുടങ്ങി… പിടച്ചിലോടെ നിറഞ്ഞ് വന്ന മിഴികൾ പുറത്തേക്ക് പായിച്ചു… മെല്ലെ പഴയ ഓർമകളിലേക്ക് ഒന്ന് മനസ്സിനെ പറത്തി വിട്ടു…

 

 

____________________________❣

 

 

കരഞ്ഞ് കരഞ്ഞ് കണ്ണീർ പോലും വറ്റിപോയിരുന്നു… തല വെട്ടിപൊളിയും പോലെ…!! തലമുടി കൊരുത്ത് വലിച്ച് കൊണ്ടവൾ തറയിൽ ഇരുന്നു… മനസ്സിൽ നൂറായിരം ചിന്തകൾ കുമിഞ്ഞ് കൂടി… വാത്സല്യത്തോടെ തന്നെ നോക്കുന്ന ചേച്ചിയുടെ മുഖം തെളിഞ്ഞതും ഭ്രാന്തിയെ പോലവൾ അലറി കരഞ്ഞു…ചുറ്റും ഉള്ള വസ്തുക്കൾ എല്ലാം കൈ കൊണ്ട് തട്ടിത്തെറുപ്പിച്ചു… അവസാനം കണ്ണീരോടെ നിലത്തേക്ക് ഊർന്നിരുന്നു പോയി…

 

 

വാതിലിന് അടുത്തേക്ക് ചെന്ന് കതകിൽ ആഞ്ഞ് മുട്ടി കൊണ്ടിരുന്നു… എല്ലാവരും താഴെ ആയത് കൊണ്ട് തന്നെ ശബ്ദം പുറത്തേക്ക് കേട്ടില്ല… ഭ്രാന്തിയെ പോലവൾ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… തറയിൽ കിടക്കുന്ന നിവ്യയുടെ ഡയറിക്ക് ഒപ്പം കിടക്കുന്ന രണ്ടുപേരുടെയും ഫോട്ടോ കണ്ടതും കയ്യിൽ വാരി എടുത്ത് കൊണ്ടവൾ തന്നെ ചേർത്ത് പിടിച്ച് നിൽക്കുന്ന നിവ്യയുടെ മുഖത്ത് തുരുതുരെ ചുംബനം കൊണ്ട് മൂടി…

 

 

ഡയറി എടുത്ത് നോക്കിയതും ചേച്ചിയുടെ കൈപ്പട കൊണ്ട് വരഞ്ഞിട്ട തങ്ങളുടെ ഫോട്ടോയും മാഷിന്റെയും അച്ഛയുടെയും അമ്മയുടെയും ഏട്ടന്റെയും ചിത്രം കാൻകെ സങ്കടം കൂടി കൂടി വന്നു… നടുപ്പേജിൽ ഒരു കടലാസ് മടക്കി വെച്ചിരിക്കുന്നത് കണ്ടതും വിറയലോടെ അവൾ അത് കയ്യിലെടുത്തു…

 

 

*ന്റെ നിലക്കുട്ടി ചേച്ചിയോട് ക്ഷമിക്കണം…*ആദ്യ വരികൾ തന്നെ തനിക്കുള്ളത് പോലെ… ഒഴുകി ഇറങ്ങിയ കണ്ണുനീർ പുറം കൈ കൊണ്ട് വാശിയോടെ തുടച്ച് കൊണ്ട് അവൾ ബാക്കി വായിച്ചു…

 

 

“പാപിയാ നിന്റെ ചേച്ചി… ഒന്നും വേണം എന്ന് കരുതി അല്ല മോളേ സാഹചര്യം കൊണ്ട് ചെയ്ത് പോയതാ… പക്ഷെ അന്നൊരിക്കെ ചെയ്ത തെറ്റിൽ ഇന്ന് ചേച്ചി ഒത്തിരി സന്തോഷിക്കുന്നുണ്ട്…. ഒരുപക്ഷെ ഈ എഴുത്ത് നിന്റെ കയ്യിൽ എത്തില്ലായിരിക്കും… എങ്കിലും ചെറിയൊരു ആത്മവിശ്വാസത്തോടെ ആണ് ചേച്ചി എഴുതുന്നത്…

 

 

എനിക്ക് വയ്യെടാ ഇനിയും ജീവിക്കാൻ… ജീവിച്ച് കൊതി തീർന്നില്ല അതിന് മുന്നേ സ്വയം ജീവൻ എടുക്കേണ്ടി വന്ന ഹതഭാഗ്യ ആണ് ഞാൻ… എല്ലാത്തിനും കാരണം ന്റെ ഭർത്താവെന്ന് പറയുന്ന മനുഷ്യനാ… വിശ്വസിച്ച് പോയി ഞാൻ നിഷ്കളങ്കമായ ആ മുഖംമൂടിക്ക് മുന്നിൽ… പ്രേമം ആയിരുന്നു എനിക്ക്… തിരിച്ചും ഉണ്ടെന്ന് അറിഞ്ഞപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു… എല്ലാം വെറും നാടകം ആണെന്ന് അറിയാൻ കല്യാണം കഴിഞ്ഞ് രണ്ട് ദിവസം വേണ്ടി വന്നു…

 

 

ശരീരത്തിലേക്ക് മാത്രം കാമത്തോടെ നോക്കുന്ന ഒരു മൃഗം…!! അനന്ദന് നിന്നോട് ഇഷ്ട്ടം ഉണ്ടെന്ന് ആരോ വിളിച്ച് പറയുന്നത് കേട്ട് സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു എല്ല് മുറിയും പോലെയാണ് എന്റെ ശരീരം ആസ്വദിച്ചത്… അന്ന് രാത്രി തന്നെ എങ്ങോട്ടോ പോവുന്നതും കുറച്ച് നേരം കഴിഞ്ഞ് തിരികെ വന്ന് എന്നെയും കൊണ്ട് എങ്ങോട്ടോ ചെന്നു… നേരെ ചെന്ന് ഒരു വീടിന് മുന്നിൽ വണ്ടി നിർത്തി ബലം പിടിച്ച് എന്നേയ്മ് ഇറക്കി… വാതിൽ തുറന്ന് അകത്തേക്ക് കടന്നതും ബോധം ഇല്ലാതെ കിടക്കുന്ന നിന്നെയും അനന്തനെയും കണ്ടതും ഓടി നിന്റെ അരികിലേക്ക് വന്ന് തട്ടി വിളിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം…

 

 

കണ്ണീരോട് കൂടി നിന്നെ തട്ടി വിളിക്കുന്ന എന്നോട് അയാൾ പറഞ്ഞത് നിന്റെ വസ്ത്രങ്ങൾ അഴിക്കാൻ ആയിരുന്നു… ഇല്ലെങ്കിൽ അയാൾ അഴിക്കും എന്ന്…!! ഇല്ലെന്ന് ഒരുപാട് തവണ പറഞ്ഞെങ്കിലും അവസാനം ഒരു വഷളൻ ചിരിയോടെ നിന്റെ അടുത്തേക്ക് വരുന്ന അയാളെ തടുക്കാൻ എനിക്ക് അതല്ലാതെ വേറെ വഴി ഇല്ലായിരുന്നു… ഒരു പുതപ്പിനടിയിൽ ഒരു നൂല് പോലും മറയില്ലാതെ കിടക്കുന്ന നിന്റെ അടുത്ത് അരക്ക് താഴെ നഗ്നമായി കിടക്കുന്ന അനന്തനെ കാൻകെ കുറ്റബോധം ആയിരുന്നു എനിക്ക്…!!

 

 

ഇക്കാര്യം പുറത്ത് ആരെങ്കിലുമ് അറിഞ്ഞാൽ കൂട്ടത്തോടെ നിന്റെ കുടുംബത്തെ കൊന്ന് തള്ളും എന്ന അയാളുടെ ഭീഷണിയെ പേടിച്ച് ഒന്നും അറിയാത്ത പോലെ ഇത്രയും നാൾ ഉള്ള് നീറി അഭിനയിക്കുകയായിരുന്നു ഞാൻ…!! ചെയ്തതെല്ലാം നിന്റെ നല്ലതിന് വേണ്ടി ആണെന്ന് പിന്നീട് ആണ് മനസ്സിലായത്… ഒരു പാവമാണ് അനന്തൻ…!! കളിയറിയാതെ ആട്ടമാടുന്ന ഒരു വ്യക്തി…!! ഒരു കാരണം കൊണ്ടും അനന്തനെ ജീവിക്കാൻ വിടില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയായിരുന്നു അയാൾ… ആദ്യം അവന്റെ അച്ഛനും അമ്മയും പിന്നെ അവനെ ഇഷ്ടപ്പെടുന്നവരെ എല്ലാം… അവസാനം നിനക്കും അവനോട് ഇഷ്ട്ടം ആണെന്ന് അറിഞ്ഞപ്പോൾ നിന്നെയും കൊന്ന് അവനെ മാനസികമായി തകർക്കാൻ ഉള്ള തന്ത്രപ്പാടിൽ ആയിരുന്നു അയാൾ…!!

 

 

എല്ലാം കണ്ടും കേട്ടും നിൽക്കാൻ അല്ലാതെ ഒരാളോട് പറയാൻ പോലും എനിക്ക് ആയിരുന്നില്ല… പുറത്ത് നല്ലപിള്ള ചമഞ്ഞ് ആളുകളെ മയക്കുന്ന അയാളുടെ കഴുകൻ കണ്ണുകൾ എനിക്ക് പിറകെ ഉണ്ടായിരുന്നു… ഇനിയും ഞാൻ ജീവിക്കുന്നതിൽ അർഥം ഇല്ലെന്ന് തോന്നി… സന്തോഷത്തോടെ ആണ് ഈ തീരുമാനം എടുത്തത്… നിന്റെ കയ്യിൽ ഈ കത്ത് എത്തുമോ എന്നൊന്നും അറിയില്ല ഒരു പ്രതീക്ഷയിൽ ആണ് എഴുതുന്നത്… ബാക്കിയെല്ലാം വിധി പോലെ നടക്കട്ടെ… ഈ ചേച്ചിയേ ഒരിക്കലും ന്റെ കുട്ടി വെറുക്കരുത് എന്ന ഒരപേക്ഷ മാത്രമേ ഈ ചേച്ചിക്കൊള്ളു…!!” നിവ്യയുടെ കണ്ണീര് കൊണ്ട് പകുതി അക്ഷരങ്ങളും മാഞ്ഞ് പോയിരുന്നു…

 

 

വിറയാലേ അല്ലാതെ നിലക്ക് ഓരോ വരികളും വായിച്ച് തീർക്കാൻ ആയില്ല… പ്രണയത്തോടെ ആരാധനയോടെ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്ന ഹർഷന്റെ സ്ഥാനത്ത് പ്രതികാരത്തിന്റെ പക എരിഞ്ഞ് കൊണ്ടിരുന്നു… കയ്യിലെ പേപ്പർ ചുക്കി പോയി… കണ്ണുകൾ ക്ഷണ നേരം കൊണ്ട് ചുവന്ന് കലങ്ങി… ഊക്കോടെ അവൾ വാതിൽ തുടരെ തുടരെ തട്ടി കൊണ്ടിരുന്നു… ഏറെ നേരത്തിന് ശേഷം ആരോ വാതിൽ തുറന്നതും മുന്നിൽ ആരാണെന്ന് പോലും നോക്കാതെ അവൾ തിടുക്കപ്പെട്ട് താഴേക്ക് ഇറങ്ങി…

 

 

ശവദാഹം കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് മടങ്ങിയതേ ഒള്ളു… സെറ്റിയിൽ ഇരുന്ന് കണ്ണീർ വാർക്കുന്ന അച്ഛനും അമ്മയും നിലയുടെ വരവ് കണ്ട് ആന്തലോടെ അവളെ നോക്കി… സങ്കടം അഭിനയിച്ച് സിറ്റൗട്ടിൽ കണ്ണിന് മീതെ കൈ വെച്ചിരിക്കുന്ന ഹർഷനെ ഊക്കോടെ അവൾ പിടിച്ചെഴുനേൽപ്പിച്ചു…

 

 

“ചതിയനാ നീ… ന്റെ ചേച്ചിയേ കൊന്നില്ലേ…”അവന്റെ കഴുത്തിൽ കൈ അമർത്തി കൊണ്ടവൾ അലറി പറഞ്ഞു… ഹർഷൻ ഒന്ന് ഞെട്ടി പോയി… ചുറ്റും ഒന്ന് കണ്ണോടിച്ച് കൊണ്ട് അവളുടെ കൈകൾ വേർപ്പെടുത്താൻ നോക്കി…

 

 

“എന്താ നില നീ ഈ പറയണേ… വിട്ടേ ആളുകൾ നോക്കുന്നു…”

 

 

“കൊല്ലും നിന്നെ ഞാൻ…”ഹാളിലെ മേശയിൽ പൂവിട്ട് വെച്ചിരിക്കുന്ന നിവ്യയുടെ ഫോട്ടോക്ക് മുന്നിൽ കത്തിച്ച് വെച്ചിരിക്കുന്ന നിലവിളക്ക് അവൾ കയ്യിലെടുത്തു…ഹർഷന്റെ തൊണ്ട ഒന്ന് വരണ്ടു… ശക്തിയോടെ അവളുടെ കൈകൾ വേർപ്പെടുത്താൻ നോക്കി… അവളുടെ പ്രതികാരത്തിന് മുന്നിൽ അവന്റെ കൈബലം വെറും പുഷ്പം ആയിരുന്നു…

 

 

ആരോ വന്ന് തടുക്കും മുന്നേ മൂർച്ചയുള്ള കുത്ത് വിളക്ക് ഹർഷന്റെ കഴുത്തിൽ തുളച്ച് കയറിയിരുന്നു… കണ്ണുകൾ മേൽപ്പോട്ട് പോയി… തളർച്ചയോടെ അവൻ താഴേക്ക് വീണ് പോയി… ഒരുനിമിഷം എല്ലാവരും അന്തിച്ച് നിന്നുപോയി… മരണവേദന കൊണ്ട് പിടയുന്ന ഹർഷനെ നോക്കി നില പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു… കണ്മുന്നിൽ ചിരിച്ച് നിൽക്കുന്ന തന്റെ ചേച്ചിയുടെ മുഖം തെളിഞ്ഞു…

 

 

ചെറിയൊരു വലിവോടെ ഹർഷന്റെ ശരീരം നിശ്ചലമായതും അവന്റെ അമ്മ അവന് അരികിലേക്ക് ഓടി ചെന്ന് അലമുറയിടാൻ തുടങ്ങി… നിലയും അവന് അരികിൽ ചിരിയോടെ ഇരുന്നു… എല്ലാം കണ്ട് പകച്ച് നിൽക്കുകയാണ് അനന്തൻ… എന്താണ് നടക്കുന്നത് എന്നറിയുന്നില്ല… ചെവിയിൽ ആകമാനം ഒരു പെരുപ്പ്…!!

 

 

ആരോ വിളിച്ചറിയിച്ച് പോലീസ് എത്തി… നിലയുടെ കയ്യിൽ വിലങ്ങ് അണിയിച്ച് ജീപ്പിലേക്ക് കയറ്റുമ്പോഴും ഒരു വിജയച്ചിരി ആയിരുന്നു അവളുടെ ചുണ്ടിൽ… എന്തോ നേടിയെടുത്ത ചിരി…!!

 

 

ഒരു പാവകണക്കെ അനന്തൻ എല്ലാം നോക്കി നിന്നു എന്നല്ലാതെ ഒരടി അനങ്ങിയില്ല…

 

 

പിന്നീട് നീണ്ട അഞ്ച് വർഷങ്ങൾ…!!?

 

____________________❣

 

 

കണ്ണിന് ഇടയിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി… ഒരുപക്ഷെ താൻ ചെയ്തത് ശരിയായിരിക്കില്ലേ…??! ഇല്ല ഒരിക്കലും ഇല്ല… ഇതാണ് ശെരി… ഒരർത്ഥത്തിലും കാരുണ്യം അർഹിക്കുന്നില്ല അയാൾ… തന്റെ കൈ കൊണ്ട് അയാളെ കൊന്നതിൽ അഭിമാനം അല്ലാതെ ഈ നിമിഷം വരെ ഒരു തരി കുറ്റബോധം തോന്നിയിട്ടില്ല എനിക്ക്…!!

 

 

കടക്കണ്ണിട്ട് ഒന്ന് അനന്തനെ നോക്കി.. ഇല്ല തന്നെ നോക്കുന്നില്ല… പുറം കൈകൾ കൊണ്ട് പരിഭവത്തോടെ കണ്ണുകൾ തുടച്ച് പുറത്തേക്ക് നോക്കി ഇരുന്നു… ഇടനാഴി കടന്ന് വീട്ടീമുറ്റത്ത് വണ്ടി ചെന്നു നിന്നു… വരാന്തയിൽ ആരെയോ കാത്തെന്ന പോലെ നിൽക്കുന്ന അച്ഛനും അമ്മയും മാഷിന്റെ അച്ഛനെയും അമ്മയെയും കണ്ടതും തലയും താഴ്ത്തി അവൾ ഇറങ്ങി… അനന്തൻ ആരെയും വകവെക്കാതെ അകത്തോട്ട് കയറി പോയി…

 

 

അകത്തേക്ക് കയറാതെ ശങ്കിച്ച് നിൽക്കുന്ന നിലയുടെ അരികിലേക്ക് അവളുടെ അമ്മ വന്നു… കരച്ചിലോടെ ഇറുക്കി പുണർന്നു… നിലയുടെ കണ്ണുകളും നിറഞ്ഞ് തൂവി… ഹർഷന്റെ അമ്മയും അച്ഛനും സ്നേഹത്തോടെ അവളുടെ തലയിൽ തലോടി…അത്ഭുതത്തോടെ അവൾ അവരെ ഒന്ന് നോക്കി… തന്നെ നോക്കി കണ്ണ് ചിമ്മി ഒന്ന് ചിരിച്ചു കൊടുത്തു അവർ… സത്യങ്ങൾ എല്ലാം അറിഞ്ഞിരിക്കണം…!! അവളുടെ അടുത്തേക്ക് വരാതെ തലതാഴ്ത്തി നിൽക്കുന്ന അച്ഛനെ ഒന്ന് നോക്കി കൊണ്ടവൾ അയാളെ കെട്ടിപിടിച്ചു… സങ്കടങ്ങൾ എല്ലാം ആ നെഞ്ചിൽ പെയ്തൊഴിച്ചു…

 

 

എല്ലാം കഴിഞ്ഞ് അവസാനം അകത്തേക്ക് കയറി… കുളിച്ച് വന്ന് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് അവളെ കുളിക്കാൻ വിട്ടു… നെഞ്ചിടിപ്പോടെ അവൾ മുറിയിലേക്ക് കയറിയതും മേലാകെ ഒരു കുളിര് ആയിരുന്നു.. ഒരു മാറ്റവും ഇല്ല… അവസാനം എങ്ങനെ ആയിരുന്നുവോ ഉണ്ടായിരുന്നത് അത് പോലെ തന്നെ…

 

 

നിലയുടെ അനക്കം അറിഞ്ഞതും ജാലകത്തിന് ഓരത്ത് നിന്ന് പുറത്തേക്ക് നോക്കുന്ന അനന്തൻ ദൃതിപ്പെട്ടു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി…

 

 

“അനന്തേട്ടാ…!!??” നിസ്സഹായതയോടെ അവന്റെ കയ്യിൽ പിടിച്ച് അവൾ വിളിച്ചതും അവളുടെ കൈകളെ വേർപ്പെടുത്തി കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി… അവൻ പോവുന്നതും നോക്കി കണ്ണും നിറച്ച് നില അങ്ങനെ നിന്നു…

 

 

________________________❣

 

 

“ഇറങ്ങട്ടെ എന്നാൽ… ഇനി മുതൽ അവിടെ കൂടാം എന്ന് പറഞ്ഞിട്ട് മോൻ കേൾക്കണ്ടേ അതാ നിന്നെ കാണാൻ ഞങ്ങൾ ഇങ്ങോട്ട് വന്നേ… ഏതായാലും ഇനി രണ്ടുപേരും വീട്ടിലേക്ക് വാ… ശരീരം നോക്കണെ മോളേ…”സ്നേഹത്തിൽ കലർന്ന പരിഭവത്തോടെ പറഞ്ഞ് കൊണ്ട് നിലയുടെ അച്ഛനും അമ്മയും പോവാൻ പുറപ്പെട്ടു… ചെറിയൊരു ചിരിയോടെ അവരെ യാത്രയാക്കാൻ രണ്ടുപേരും മുറ്റം വരെ ഇറങ്ങി… നിലയുടെ കണ്ണുകൾ ഇടക്കിടക്ക് അനന്തനിൽ തന്നെ തങ്ങി നിന്നു…

 

 

ഈ നേരം വരെ തന്നെ ഒന്ന് അറിയാതെ പോലും നോക്കിയിട്ടില്ല… ആലോചിക്കും തോറും ചങ്ക് വേദനിക്കാൻ തുടങ്ങി… അച്ഛനും അമ്മയും പുറപ്പെട്ടതും അനന്തൻ അകത്തേക്ക് കയറി… അവൻ പോവുന്നതും നോക്കി പിറകെ നിലയും ഒപ്പം ചെന്നു…

 

 

“എന്താ… എന്തിനാ എന്നെ ഒഴിവാക്കുന്നെ… ജയിലിൽ കിടന്നപ്പോഴേക്കും എന്നെ വെറുത്തോ… ആ പഴയ പ്രേമം ഒക്കെ വെറുതെ ആയിരുന്നോ…??!” ആദ്യം ഉറച്ച ശബ്ദം ആയിരുന്നു… അവസാനം ആയപ്പോഴേക്കും തേങ്ങി പോയി അവൾ… അതെല്ലാം പാടെ അവഗണിച്ച് കൊണ്ടവൻ അവളുടെ കൈകൾ വേർപ്പെടുത്തി അടുക്കള ഭാഗത്തേക്ക് ചെന്നു…

 

Updated: October 23, 2021 — 8:10 am

58 Comments

  1. ഇപ്പോഴാണ് വായിച്ചത്. Late ആയി പോയി. അതിന് ആദ്യം sorry. കഥ ഒരു രക്ഷയും ഇല്ലാട്ടോ. അസാധ്യ feel ആയിരുന്നു.❤️❤️ ഹർഷൻ കാരണം എത്ര പേരുടെ ജീവൻ ആണ് പോയത്?. നിലാ ചെയ്തത് ഉചിതമായ കാര്യമാണ്. അവനു കുറഞ്ഞുപോയി എന്നെ പറയാൻ പറ്റു.
    പ്രണയമഴക്ക് ശേഷം അടുത്ത story എപ്പോൾ ആണ്. Waiting ആണ്❤️❤️

  2. Superb!!! Nannayirunnu. Pakshe anandan ellarurede munnilum kuttakkaranakunna pro situation nteyum sathyavastha koodi ellavarum ariyunna situation koodi venamayirunnu. Niyayude suicide letter I’ll anandanum nilayum akapettupoya situation mathramalle undayirynnulloo. Athu vayichal avarude veetukar mathramalle sathyavastha manasilakkukayuloo.
    Enthayalum othiri ishtamayi.

    Thanks.

  3. Vector…
    Mwuthee..adipoli…nthoru feel aanu bro…
    Eppolla vayikan pattiyath….eniyum ethupolulla kadhayumayi varanam

    1. Nii alle eth edan paranj adii ondakiyath annittano eppo vann vayikunnath

Comments are closed.