*ഹൃദയസഖി…❤* 313

“എന്തിനാ…?! എഹ് എന്തിനാ എന്ന്…?! സമാധാനായില്ലേ ഇപ്പോൾ… എല്ലാവരും വെറുത്തു… സ്വന്തം അച്ഛനും അമ്മയും വരെ തള്ളി പറഞ്ഞു… സന്തോഷായില്ലേ തനിക്ക്…ഈ ശരീരവും ആസ്വദിച്ചില്ലേ…ഇനിയെന്താ ഇനിയും കൂടെ കിടക്കണോ… വാ എന്താന്ന് വെച്ചാൽ ചെയ്‌തോ… എല്ലാം കഴിഞ്ഞിട്ട് ഏതെങ്കിലും തെരുവിൽ കളഞ്ഞേക്ക് അവിടുന്നും ആരെങ്കിലും കൊണ്ടുപോയിക്കോളും…”അലറുകയായിരുന്നു അവൾ…!!!

 

 

പറഞ്ഞ് തീർന്നതും അനന്തന്റെ കൈകൾ അവളുടെ മുഖത്ത് ശക്തിയിൽ പതിഞ്ഞിരുന്നു… അടിയുടെ ശക്തിയിൽ ബോധം മറഞ്ഞ് അവൾ അവന്റെ നെഞ്ചിലേക്ക് വീണു… നിലയെ കൈകളിൽ കോരി എടുത്ത് കൊണ്ട് അവൻ ജിപ്സിയിൽ ഇരുത്തി വണ്ടി മുന്നോട്ട് എടുത്തു…

 

 

__________________♥️

 

 

“ഞാനല്ലെടി പെണ്ണേ… നിക്ക് അറിഞ്ഞൂടാ എന്താ നടക്കുന്നത് എന്ന്… ആരോ ചതിച്ചതാ ന്നേ…!! നിന്റെ കഴുത്തിൽ ഒരു താലി ചാർത്തി നിന്റെ പൂർണ്ണ സമ്മതത്തോടെ ആയിരിക്കണം നിന്നിലേക്ക് ചേരാൻ എന്ന് നിന്നെ കണ്ടമാത്രയിൽ തന്നെ ഞാൻ കരുതിയതാ… ആ ഞാൻ എങ്ങനെയാ… ന്റെ പെണ്ണിനെ…!!!” വാക്കുകൾ മുറിഞ്ഞ് പോയി… തന്റെ നെഞ്ചിൽ തളർന്നു ഉറങ്ങുന്ന നിലയുടെ തലയിൽ മുഖം അമർത്തി അനന്തൻ പൊട്ടികരഞ്ഞു പോയി…

 

 

 

 

 

കണ്ണുകൾ മെല്ലെ ഒന്ന് തുറക്കാൻ ശ്രമിച്ചു… തലയിൽ ആരോ അടിച്ചത് പോലെ കുത്തി കുത്തി നോവുന്നു… വേദന കൊണ്ട് കണ്ണുകൾ ഇറുക്കി ചിമ്മി… ആരുടെയോ ഹൃദയമിടിപ്പ് ഉയർന്ന് കേട്ട് കൊണ്ടിരുന്നു… മനസ്സ് ശാന്തം ആവുന്നത് പോലെ…!! വേദനകൾ എല്ലാം എങ്ങോ ഓടി ഒളിച്ചത് പോലെ…!! അതെ താളത്തിൽ തന്റെ ഹൃദയവും മിടിക്കുന്ന പോലെ…!!

 

 

കണ്ണുകൾ പയ്യെ തുറന്നു… കണ്ണുകൾ ഉയർത്തി നോക്കിയതും കണ്ടു നിഷ്കളങ്കമായി ഉറങ്ങുന്ന അനന്തനെ…!! കണ്ണുകൾ നിറഞ്ഞ് തൂവി… യന്ത്രികമായി അവളുടെ അധരങ്ങൾ അവന്റെ താടി തുമ്പിൽ അമർന്നു…

 

 

 

അനന്തൻ ഒരു തെറ്റും ചെയ്തില്ലെന്ന് കൂടെ കൂടെ മനസ്സ് വിളിച്ചോതി കൊണ്ടിരുന്നു… കണ്ണടച്ച് കിടക്കുന്ന അനന്തന്റെ മുഖത്തേക്ക് കണ്ണിമാക്കാതെ നോക്കി കിടന്നു…

 

 

ഏറെ നേരത്തിന് ശേഷം ഒരു ഞെരക്കത്തോടെ അനന്തൻ മെല്ലെ എണീറ്റതും കണ്ടു തന്നെ മാത്രം കണ്ണിൽ നിറച്ച് നോക്കി കിടക്കുന്ന തന്റെ പ്രണയത്തെ…!! ആഴമേറിയ സാഗരത്തിൽ കയമില്ലാതെ മുങ്ങി താഴുന്നത് പോലെ അവളുടെ നയനങ്ങളിൽ അവൻ ലയിച്ച് ചേർന്നു…

 

 

“നിലക്കുട്ടി ദേഷ്യണ്ടോ എന്നോട്… ഞാനൊരു തെറ്റും ചെയ്തില്ലെടാ…” പറയുന്നതിനൊപ്പം കരഞ്ഞ് പോയവൻ… ഒരു തുള്ളികണ്ണുനീർ അവളുടെ കവിളിൽ വീണുടഞ്ഞു…പിടച്ചിലോടെ അവനിൽ നിന്നും വിട്ട് മാറി കൊണ്ടവൾ തിരിഞ്ഞ് നിന്നു…

 

 

“എനി… എനിക്ക് പോവണം ഇവിടുന്ന്…”പതർച്ച മറച്ച് വെച്ച് കൊണ്ട് ശബ്ദത്തിൽ ദേഷ്യം വരുത്തി കൊണ്ട് അവൾ പറഞ്ഞു…

 

 

“എങ്ങോട്ട്…?!”അതെ സ്വരത്തിൽ തന്നെ അനന്തനും ചോദിച്ചു…

 

 

“എങ്ങോട്ട് ആണെന്നൊന്നും തന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല… തന്നെ പോലൊരാളെ കൂടെ നിൽക്കാൻ എനിക്ക് തലക്ക് ഓളം ഒന്നും ഇല്ല…”പൊട്ടിത്തെറിച്ചു കൊണ്ട് അവൾ മുന്നോട്ട് വന്നു…

 

 

“നീ എങ്ങോട്ടും പോവില്ല..”എളിക്ക് കൈ കൊടുത്ത് കൊണ്ട് ഒട്ടും കൂസലില്ലാതെ അനന്തൻ പറഞ്ഞു…

 

അനന്തനെ നോക്കി പുച്ഛിച്ച് കൊണ്ട് അവൾ വാതിലിന്റെ അടുത്തേക്ക് ചെന്ന് കൊളുത്ത് അഴിക്കാൻ ഒരുങ്ങിയതും അവൻ നിലയെ കയ്യിൽ പിടിച്ച് തനിക്ക് അഭിമുഖം ആയി നിർത്തി…

 

 

“നീയെങ്ങും പോവില്ലാന്ന് ഞാൻ പറഞ്ഞില്ലേ… ഇവിടുന്ന് അനങ്ങി പോവരുത്…!!”

 

 

“വിടെടോ എന്നെ… ഒന്ന് സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കോ… എന്റെ ജീവിതം തന്നെ താറുമാരാക്കിയ തന്നെ കാണുന്നത് തന്നെ എനിക്ക് അറപ്പാ… എന്നിട്ട് തന്റെ കൂടെ ഞാൻ നിൽക്കുകയും വേണോ… വിടെന്നെ തനിക്കെന്നെ ശരിക്കും അറിയില്ല…”കരച്ചിലിനിടയിൽ എന്തക്കയോ പറയുന്ന നിലയെ കാണവേ അനന്ദന് ചിരിയിങ്ങ് എത്തി നിന്നു…

 

 

“നീയെങ്ങും പോവില്ല… വാ എന്റെ കൂടെ…” അവളുടെ കയ്യിൽ പിടിച്ച് അവൻ മുന്നോട്ട് നടന്നു… അവന്റെ കയ്യിൽ അടിച്ചും പിച്ചിയും നില കൈകൾ വേർപ്പെടുത്താൻ നോക്കുന്നുണ്ടെങ്കിലും അനന്തന്റെ ബലത്തിന് മുന്നിൽ അതൊന്നും ഒന്നും അല്ലായിരുന്നു…

 

 

നേരെ ഒരു കുഞ്ഞ് മുറിയുലേക്ക് ചെന്ന് നിലയെ തനിക്ക് അഭിമുഖമായി നിർത്തി… അപ്പോഴും കൈകളെ മുറുകെ പിടിച്ചിരുന്നു… നില ഇതൊന്നും അറിയാതെ അവന്റെ കൈകളെ വേർപ്പെടുത്തുന്ന തിരക്കിൽ ആണ്…

 

 

മുറിയിലെ ഷെൽഫ് തുറന്ന് അതിൽ നിന്നും ഒരു കുഞ്ഞ് ബോക്സ്‌ എടുത്തു… പഴക്കം ചെന്ന ഒരു മഞ്ഞ ചരട് കൂടെ തന്നെ ആലില കൊണ്ടുള്ള തങ്കത്തിന്റെ ഒരു കുഞ്ഞ് ലോക്കറ്റും… നിലയുടെ കൈകൾ വേർപ്പെടുത്തി കൊണ്ടവൻ അവളുടെ കഴുത്തിലേക്ക് അത് ചാർത്തി കൊടുത്തു… മൂന്ന് കുടുക്കിട്ട് കൊണ്ട് അതെ ബോക്സിൽ നിന്ന് തന്നെ പഴക്കം ചെന്ന ഒരു കുങ്കുമ ചെപ്പെടുത്തു…

 

 

ഒരു നുള്ള് കുങ്കുമം എടുത്ത് സീമന്തരേഖയിൽ നീട്ടി വരച്ചു… നനവാർന്ന ചുണ്ടുകൾ അവിടെ മുദ്രണം ചേർത്തു….എന്താണ് നടക്കുന്നത് എന്നറിയാതെ പകച്ച് നിൽക്കുകയാണ് നില…!!(ലെ മഞ്ഞ് :ഗൂയ്‌സ് she is a tube light??‍♀️)

 

 

“ഇപ്പോൾ തൊട്ട് നീയെന്റെ പെണ്ണാ… ആളും ആരവം ഒന്നും ഇല്ലെങ്കിലും ഞാൻ കെട്ടിയ മഞ്ഞചരട് ഉണ്ട് നിന്റെ കഴുത്തിൽ… എനിക്ക് ഇതിലൊന്നും വല്യ വിശ്വാസം ഇല്ലെങ്കിലും നിന്നേം നാട്ടുകാരെയും ബോധിപ്പിക്കാൻ വേണ്ടി മാത്രം…!! ഇനിയിപ്പോ ഇതില്ലെങ്കിലും നീ എന്റെതാ… മാത്രല്ല ഇന്നലെ അങ്ങനെ ഒക്കെ നടന്ന സ്ഥിതിക്ക്…”ആദ്യം ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് അവസാനം കൊഞ്ചി കൊണ്ട് അവളുടെ കവിളിൽ ഒന്ന് അമർത്തി ഞെക്കി അനന്തൻ ഒരു പ്രത്യേക ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി കാണിച്ച് പുറത്തേക്ക് ഇറങ്ങി…

 

 

അറിയാതെ നില ചിരിച്ച് പോയി… കഴുത്തിൽ കിടക്കുന്ന താലി കയ്യിൽ എടുത്തു… ഉള്ളം കാരണം അറിയാതെ സന്തോഷിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ ഏറേ സങ്കടം കൊണ്ട് അലറി വിളിക്കാൻ തുടങ്ങി…

 

______________________♥️

 

 

“ഇക്കാ ഇതാ പറഞ്ഞ പൈസ ഉണ്ട്… ഇനി വേണമെങ്കിൽ പറഞ്ഞോ ഞാൻ തരാം… അത്രയും വല്യ ഉപകാരം അല്ലെ ഇക്ക ചെയ്ത് തന്നത്…”ഗൂഢമായ ചിരിയോടെ അവൻ അയാളെ കെട്ടിപിടിച്ചു…

 

 

“ആ അനന്തനിട്ട് പണിയണം എന്ന് ഞാൻ ആദ്യമേ കരുതിയതാ ഒപ്പം മോനും ഉണ്ടെന്ന് പറഞ്ഞപ്പോ ഉത്സവ പ്രതീതി ആയിരുന്നു എനിക്ക്… പഴയ മീൻ നാശക്കേണ്ട എന്ന് കരുതി ഒരിത്തിരി അമോണിയം മീനിൽ ചേർത്തി… അതും തിന്ന് ആ കോളനിയിലെ പണിയൻ ചേർക്കന് വയ്യാതായി.. അതും പറഞ്ഞാ ആ %₹#@മോൻ എന്നെ അത്രയും ആളുകളുടെ ഇടയിൽ വെച്ച് തല്ലി ചതച്ചത്… അന്നേ ഞാൻ അവനിട്ട് കരുതിയതാ…

 

 

പക്ഷെ പാവം ആ കുട്ടിയെ ഇരയാക്കി എന്ന് ആലോചിക്കുമ്പോൾ…”

 

 

“അതൊന്നും കുഴപ്പമില്ല ഇക്കാ നമുക്ക് ആ അനന്തനെ നാറ്റിക്കാൻ കഴിഞ്ഞു… ഇപ്പോൾ നാട്ടുകാർക്ക് അവനോട് പഴയതിനേക്കാൾ ഇരട്ടി വെറുപ്പ് ആണ്… ഇനി തക്കം കിട്ടിയാൽ അവന്റെ ജീവനിങ്ങ് എടുക്കണം… അവൻ ചത്ത് മലച്ച് കിടക്കുമ്പോൾ ഒറ്റൊരാളും ചോദിക്കാൻ വരരുത്… അവന്റെ ശവം പോലും തിരിഞ്ഞ് നോക്കാൻ ആളില്ലാതെ പുഴുവരിക്കണം… അത്രക്കും അനുഭവിക്കണം അവൻ…”

 

 

“അതിന് മാത്രം നിനക്ക് എന്ത് പകയാ മോനെ അവനോട്…?!”അവന്റെ കണ്ണിലെ വന്യത കണ്ട് സുലൈമാൻ ചോദിച്ചു…

 

 

“തീരാ നഷ്ടം ആണ് അവനെ കൊണ്ട് എനിക്ക് കിട്ടിയത്… ആ നഷ്ട്ടം നികത്തണം എങ്കിൽ അവന്റെ ജീവൻ ഈ കൈ കൊണ്ട് എടുത്തേ തീരു…” ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകിയ മുഖത്തോടെ *ഹർഷൻ* തന്റെ കൈകളിലേക്ക് നോക്കി വിറയോടെ ഉരുവിട്ടു… ആ കൂരാകൂരിരുട്ടിലും അവന്റെ കണ്ണുകൾ പ്രതികാരം കൊണ്ട് തിളങ്ങി…

 

 

 

 

“ന്നാ കഴിക്ക്…”കയ്യിലെ പൊതി അവൾക്ക് നേരെ നീട്ടി കൊണ്ട് അനന്തൻ പറഞ്ഞതും അവനെ കെറുവിച്ച് ഒന്ന് നോക്കി കൊണ്ട് അവൾ മുഖം തിരിച്ചു…

 

 

“നിലക്കുട്ടി നല്ല രീതിക്കാ ഞാൻ പറയുന്നേ മര്യാദക്ക് കഴിച്ചോ ഇല്ലെങ്ക്ല് എന്റെ വിധം മാറും…”ശാന്തമായി തന്നെ അവൻ പറഞ്ഞു…

 

“എനിക്ക് വേണ്ട…” വാശിയോടെ വരാന്തയിലേ തൂണിലേക്ക് ചാരി ഇരുന്ന് കൊണ്ട് പുറത്തേക്ക് കണ്ണും നട്ടിരുന്നു…

 

അനന്തൻ നീട്ടി ശ്വാസം വിട്ട് കൊണ്ട് പ്ലാസ്റ്റിക് കവറിൽ നിന്നും പൊതി എടുത്തു… പൊതി തുറന്നതും തട്ട് ദോശയുടെ കുത്തുന്ന മണവും ഒപ്പം ഉള്ളിച്ചമ്മന്തിയുടെ മണവും മൂക്കിലേക്ക് കുത്തി കയറി… നിലയുടെ വായിൽ വെള്ളം നിറഞ്ഞു… എങ്കിലും ഒരുവിധം അടക്കി പിടിച്ച് പുറത്തേക്ക് തന്നെ മിഴികൾ തിരിച്ചു…

 

 

“ന്നാ കഴിക്ക്…!!”അവളുടെ അരികിലേക്ക് വന്നിരുന്നു കൊണ്ട് ഒരു പൊട്ട് ദോശ അവൾക്ക് നേരെ നീട്ടി കൊണ്ട് അനന്തൻ പറഞ്ഞു…

 

“എനിക്ക് വേണ്ടന്നല്ലേ തന്നോട് പറഞ്ഞത്…”അവന് നേരെ കയർത്ത് കൊണ്ട് അവൾ അകത്തേക്ക് കയറാൻ നിന്നതും അവളുടെ കയ്യിൽ പിടിച്ച് തന്റെ മടിയിലേക്ക് ഇരുത്തി ഇടത് കൈ കൊണ്ട് അവളുടെ അരയിൽ മുറുക്കി പിടിച്ചു… പൊള്ളി പിടഞ്ഞു പോയവൾ…!! ഞെട്ടലോടെ അവനിലേക്ക് നോക്കിയതും കണ്ണിറുക്കി കാണിച്ച് കൊടുത്ത് കൊണ്ട് തുറന്ന് കിടക്കുന്ന വായിലേക്ക് ഒരു പൊട്ട് ദോശ വെച്ച് കൊടുത്തു…

 

 

അവനിലേക്ക് നോക്കി കൊണ്ട് തന്നെ അവൾ തിന്ന് കൊണ്ടിരുന്നു… കണ്ണുകൾ സജലമായി… അറിയാതെ തേങ്ങി പോയവൾ… നിറഞ്ഞൊഴുന്ന കൺകളെ പെരുവിരൽ കൊണ്ട് തുടച്ച് കൊടുത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു അവൻ…

 

“നിക്കറിയാം ഞാനെന്ത് പറഞ്ഞാലും നിനക്കിപ്പോ എന്നോട് വിശ്വാസം വരില്ലെന്ന്… ഇതാരാ ചെയ്തതെന്ന് ചെയ്ത ആള് തന്നെ നിന്നോട് പറയും പറയിപ്പിക്കും ഞാൻ…”കണ്ണുകളിൽ കോപഗ്നി….!!!

 

 

“എന്നായാലും നീ എന്നിലേക്ക് തന്നെ എത്തി ചേരണ്ടവളാണ്… അത് ഇങ്ങനെ ആയെന്ന് മാത്രം… നാടറിയിച്ച് തന്നെ നിന്റെ കഴുത്തിൽ ഒരു താലി അണിയിക്കണം എന്ന് കൊതിച്ചതാ പക്ഷെ ഒരു മുറിക്കുള്ളിൽ എല്ലാം ഒതുങ്ങി കൂടി… എങ്ങനെ ആണെങ്കിലും നടക്കേണ്ടത് നടന്നു… ഇന്ന് നിന്നെ തള്ളിപ്പറഞ്ഞ വീട്ടുകാരൊക്കെ നാളെ അല്ലെങ്കിൽ മറ്റൊരുനാൾ അതിനെ ഓർത്ത് ദുഖിക്കുക തന്നെ ചെയ്യും… ഇനി അത് ഓർത്ത് വിഷമിച്ചിരിക്കാതെ ന്റെ കുട്ടി പഴേ പോലെ തന്നെ ആ കുറുമ്പി പെണ്ണ് ആവണം കേട്ടോ…”കവിളിലൂടെ ഒഴുകുന്ന കണ്ണുനീരിന്റെ രസം നാവിൻ തുമ്പ് കൊണ്ട് രസിച്ച് അനന്തൻ അവളോടായി പറഞ്ഞു…

 

 

കേൾക്കേണ്ട താമസം ഇരുകൈകൾ കൊണ്ടും അനന്തനെ വരിഞ്ഞ് മുറുക്കി കൊണ്ട് അവൾ പൊട്ടികരഞ്ഞു പോയി… അനന്തന്റെ കണ്ണുകൾ വികസിച്ചു… ഉള്ളം സന്തോഷം കൊണ്ട് അലതല്ലി… ഉള്ളിൽ ഉണ്ടായിരുന്ന സങ്കടങ്ങൾ തന്റെ പ്രാണന്റെ ആലിംഗനത്തിൽ അലിഞ്ഞില്ലാതാവുന്നത് പോലെ…!!തിരിച്ച് അവന്റെ കൈകളും അവളിൽ വലയം തീർത്തു…

 

 

സാഹചര്യം എല്ലാം അനന്തൻ എതിരായിട്ടും എന്ത് കൊണ്ടോ മനസ്സ് കൂടെ കൂടെ പറഞ്ഞ് കൊണ്ടേ ഇരുന്നു അനന്തൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്… താൻ കണ്ടതായിരുന്നല്ലോ ആ കണ്ണുകളിൽ തന്നോടുള്ള അടങ്ങാത്ത പ്രണയം…!! ഒരുവേള താനും ആ കൺകളിലെ പ്രണയത്തിൽ ലയിച്ച് പോയിരുന്നില്ലേ…?! രാവന്തിയോളം തന്റെ മനസ്സിൽ പ്രതിഫലിച്ചത് അനന്തനിലെ പ്രണയം അല്ലായിരുന്നോ…?! എത്ര അരുതെന്ന് വിലക്കിയിട്ടും മനസ്സ് എന്ത് കൊണ്ടോ അനന്തന്റെ സാമീപ്യം വെറുതെ എങ്കിലും കൊതിച്ചിരുന്നില്ലേ…?!

 

 

താനും പ്രണയിക്കുന്നുണ്ടോ…??! ഒരു നൂറാവർത്തി മനസ്സിനോട് ഇതേ ചോദ്യം ചോദിക്കുമ്പോഴും ഉത്തരം കിട്ടാതെ കുഴഞ്ഞ് പോയിരുന്നു… ഇന്ന് അതെ സ്ഥാനത്ത് കള്ളച്ചിരിയോടെ തന്നിലേക്ക് അടുക്കുന്ന അനന്തന്റെ മുഖം മുന്നിൽ തെളിഞ്ഞ് വന്നതും കരച്ചിലിനിടയിലും ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അനന്തനെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ട് ആ മാറിലേക്ക് മുഖം അമർത്തി വെച്ചു…

 

 

മാനത്തെ നിലാത്തിങ്കൾ നാണത്തോടെ പഞ്ഞിക്കെട്ടിലേക്ക് മുഖം ഒളിപ്പിച്ചു… കാവിലെ ചെമ്പക മരം ഒന്ന് ആടി ഉലഞ്ഞു… ഉതിർന്ന് വീണ പൂക്കളുടെ ഗന്ധം അവിടമാകെ പടർന്നു…

 

 

_______________________♥️

 

 

കണ്ണിലേക്ക് വെളിച്ചം തട്ടിയപ്പോൾ ആണ് നില കണ്ണുകൾ മെല്ലെ തുറന്നത്… ചുറ്റും ഒന്ന് കണ്ണോടിച്ചു… നിലത്ത് പായയിൽ കിടക്കുന്ന അനന്തനെ കണ്ടതും ചുണ്ടിൽ ഒരു ചിരി മിന്നി… വാത്സല്യത്തോടെ അവനെ നോക്കി ഇരുന്നു…

 

 

കുറച്ച് നേരം കഴിഞ്ഞ് എണീറ്റ് അടുക്കളയിലേക്ക് ചെന്നു… അത്യാവശ്യം വലുപ്പം ഉള്ള ഓടിട്ട വീട്… നല്ല അടുക്കും ചിട്ടയും ഉണ്ട്… കുഞ്ഞ് അടുക്കള ആണെങ്കിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം ഉണ്ട്… ഗ്യാസ് ഓൺ ചെയ്ത് ചായക്ക് വെള്ളം വെച്ചു… തിളച്ച് വന്ന വെള്ളത്തിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ഇട്ട് ഒരു കപ്പിലേക്ക് ഒഴിച്ചു…

 

 

ഹാളിലെ ടേബിളിൽ കൊണ്ട് പോയി വെച്ച് റൂമിലേക്ക് ചെന്നു… നിലത്ത് കമിഴ്ന്ന് കിടക്കുന്ന അനന്തനെ ഒന്ന് നോക്കി… ഷെൽഫ് തുറന്ന് അനന്തന്റെ ഒരു ഷർട്ടും ട്രാക്ക് ഷൂട്ടും എടുത്ത് കുളിക്കാൻ കയറി… ആകെ മുഷിഞ്ഞിട്ടുണ്ട്…. കുളി കഴിഞ്ഞ് ഇറങ്ങിയതും കണ്ടു ഹാളിൽ ഇരുന്ന് ഫോണിലും നോക്കി ചായ മുത്തി കുടിക്കുന്ന അനന്തനെ…

 

 

മെല്ലെ അടുക്കളയിലേക്ക് ചെന്ന് ഒരു ഗ്ലാസ്‌ ചായ എടുത്ത് കുടിച്ചു… റാക്ക് തുറന്ന് നോക്കിയപ്പോൾ ഗോതമ്പ് പൊടി കണ്ടു… അതെടുത്ത് ചപ്പാത്തി കുഴക്കാൻ തുടങ്ങി… ഓരോന്നും ചുറ്റെടുത്ത് കാസ്രോളിൽ ഇട്ട് മൂടി വെച്ച് പറന്ന് കിടക്കുന്ന പാത്രം എല്ലാം കഴുകി തിരിഞ്ഞതും കണ്ടു മാറോട് കയ്യും പിണച്ച് ചെറുചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അനന്തനെ…!!!

 

 

അവന്റെ നോട്ടം തന്റെ ശരീരത്തിൽ ആണെന്ന് കണ്ടതും അവൾ ഒന്ന് ചൂളി പോയി… വേഗത്തിൽ ഇറയത്ത് കൂടെ പുറത്തേക്ക് ഇറങ്ങാൻ നിന്നു…

 

 

“ഒന്നവിടെ നിന്നെ…”ഗൗരവത്തോടെ ഉള്ള അനന്തന്റെ വിളി കേട്ടതും തിരിഞ്ഞ് നോക്കാതെ അവിടെ തന്നെ നിന്നു നില…!!!

 

 

“ഇതാരുടെ ഡ്രസ്സാ…??!” ഒറ്റപുരികം പൊക്കി അവൾക്ക് ചുറ്റും നടന്ന് കൊണ്ട് അനന്തൻ ചോദിച്ചതും ഒന്നും മിണ്ടാതെ അവൾ താഴ്ത്തി നിന്നു…

 

“ആട്ടെ എന്റെ കെട്ട്യോൾ ആവാൻ തന്നെ തീരുമാനിച്ചോ നീ…?!”കേസ്രോളിലെ ചപ്പാത്തി എടുത്ത് നോക്കി പൊട്ടിവന്ന ചിരി അടക്കി കൊണ്ട് അവൻ ചോദിച്ചു…

 

Updated: October 23, 2021 — 8:10 am

58 Comments

  1. ഇപ്പോഴാണ് വായിച്ചത്. Late ആയി പോയി. അതിന് ആദ്യം sorry. കഥ ഒരു രക്ഷയും ഇല്ലാട്ടോ. അസാധ്യ feel ആയിരുന്നു.❤️❤️ ഹർഷൻ കാരണം എത്ര പേരുടെ ജീവൻ ആണ് പോയത്?. നിലാ ചെയ്തത് ഉചിതമായ കാര്യമാണ്. അവനു കുറഞ്ഞുപോയി എന്നെ പറയാൻ പറ്റു.
    പ്രണയമഴക്ക് ശേഷം അടുത്ത story എപ്പോൾ ആണ്. Waiting ആണ്❤️❤️

  2. Superb!!! Nannayirunnu. Pakshe anandan ellarurede munnilum kuttakkaranakunna pro situation nteyum sathyavastha koodi ellavarum ariyunna situation koodi venamayirunnu. Niyayude suicide letter I’ll anandanum nilayum akapettupoya situation mathramalle undayirynnulloo. Athu vayichal avarude veetukar mathramalle sathyavastha manasilakkukayuloo.
    Enthayalum othiri ishtamayi.

    Thanks.

  3. Vector…
    Mwuthee..adipoli…nthoru feel aanu bro…
    Eppolla vayikan pattiyath….eniyum ethupolulla kadhayumayi varanam

    1. Nii alle eth edan paranj adii ondakiyath annittano eppo vann vayikunnath

Comments are closed.