*ഹൃദയസഖി…❤* 314

അനന്തന്റെ കൈകളിൽ നിന്നും കുതറി മാറാൻ മനസ്സ് പറയുമ്പോഴും ശരീരം എന്ത് കൊണ്ടോ വഴങ്ങാത്തത് പോലെ… ഏറെ നേരം ആ നിൽപ്പ് നിന്ന് കൊണ്ട് പതിയെ അനന്തൻ അവളെ തനിക്ക് അഭിമുഖം ആയി തിരിച്ച് നിർത്തി…പിടച്ചിലോടെ താഴേക്ക് മിഴികൾ താഴ്ത്തി നിൽക്കുന്ന അവളെ തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് കണ്ണുകളിൽ ചുണ്ടുകൾ അമർത്തി… നിലയുടെ കണ്ണുകൾ കൂമ്പി അടഞ്ഞു…!!!

 

 

അവിടെ നിന്നും വിരിനെറ്റിയിൽ ചുണ്ടുകൾ ചേർത്തു…!! ശേഷം വിയർപ്പ് പൊടിഞ്ഞ നാസിക തുമ്പിൽ…!! ശേഷം ഇളം റോസ് നിറമുള്ള കവിളിൽ ദന്തങ്ങൾ മൃദുവായി ഒന്ന് അമർത്തി കൊണ്ട് അവിടെ അമർത്തി ഉമ്മ വെച്ചു…!! നിലയുടെ കൈകൾ അവന്റെ ഷർട്ടിൽ അമർന്നു…

 

 

പതിയെ അനന്തന്റെ ചുണ്ടുകൾ അവളുടെ മഞ്ചാടി അധരങ്ങളിലേക്ക് അടുത്തു… കണ്ണുകൾ അടച്ച് കൊണ്ട് ഏതോ ലോകത്ത് എന്ന പോലെ നിലയും അവന്റെ ചുംബനത്തിൽ ലയിക്കാൻ വെമ്പൽ പൂണ്ടു…!!

 

 

പെട്ടന്ന് എന്തോ രണ്ടുപേരുടെയും മുഖത്തേക്ക് തെറിച്ചതും ബോധം മറഞ്ഞ് രണ്ടുപേരും നിലത്തേക്ക് വീണു… കയ്യിൽ ക്ലോറോഫോം നിറച്ച ബോട്ടിലിലേക്ക് ഒന്ന് നോക്കി കൊണ്ട് അയാൾ നിലത്ത് കിടക്കുന്ന അനന്തനെയും നിലയെയും നോക്കി പുച്ഛത്തോടെ ചുണ്ടുകൾ കോട്ടി…

 

 

_________________________❤

 

 

ആരുടെ ഒക്കെയോ ഉറക്കെ ഉള്ള ശബ്ദം കേട്ട് കൊണ്ടാണ് നില കണ്ണുകൾ വലിച്ച് തുറന്നത്… ചുറ്റും ഒന്ന് വീക്ഷിച്ചു… ഇതേതാ സ്ഥലം…?? സംശയത്തോടെ അവൾ ചുറ്റും നോക്കി എഴുന്നേൽക്കാൻ നിന്നപ്പോൾ ആണ് തന്റെ നഗ്നത മറച്ചിരുന്ന പുതപ്പ് താഴേക്ക് വീണത്… ഞെട്ടലോടെ അവൾ പുതപ്പെടുത്ത് പൊതിഞ്ഞ് പിടിച്ചു…

 

 

ചുറ്റും കണ്ണുകൾ പായിച്ചതും കണ്ടു ഒന്നും അറിയാതെ പൂർണ്ണ നഗ്നൻ ആയി തനിക്ക് അരികിൽ കിടക്കുന്ന അനന്തനെ…!! കണ്ണുകൾ ക്ഷണ നേരം കൊണ്ട് നിറഞ്ഞ് തൂവി… ഒരുതുള്ളി കണ്ണുനീർ അനന്തന്റെ മുഖത്ത് വീണുടഞ്ഞു… ഞെരക്കത്തോടെ അവൻ കണ്ണുകൾ തുറന്നതും മുന്നിൽ നിൽക്കുന്ന നിലയെ സ്വപ്നം ആണെന്ന് കരുതി പുഞ്ചിരിയോടെ തന്നിലേക്ക് അടുപ്പിച്ച് അവളുടെ ചുണ്ടുകൾ കോരുത്ത് വലിച്ചു…

 

 

 

 

 

 

അനന്തന്റെ ചുംബനത്തെ എതിർക്കാൻ ഉള്ള ശക്തി ഒന്നും നിലക്ക് ഇല്ലായിരുന്നു… മനസ്സ് ആകെ തകർന്ന് ശില കണക്കെ അങ്ങനെ നിന്നു… സ്വപ്നം ആണെന്ന് കരുതി കിട്ടിയ അവസരം മുതലാക്കുന്ന തിരക്കിൽ ആണ് അനന്തൻ… ചുംബനത്തിൽ ലയിച്ചിരിക്കെ ആണ് നാവിന് തുമ്പിൽ ഉപ്പുരസം പടർന്നത്…

 

 

കണ്ണുകൾ ഇടുക്കി കൊണ്ട് അവൻ പയ്യെ കണ്ണുകൾ തുറന്നു… മുന്നിൽ മറ്റേതോ ലോകത്ത് എന്ന പോലെ എങ്ങോട്ടോ ശ്രദ്ധ പായിച്ച് തനിക്ക് മുന്നിൽ ഇരിക്കുന്ന നിലയെ കണ്ടതും കയ്യിൽ ഒന്ന് പിച്ചി നോക്കി…

 

 

“അതെ വേദനിക്കുന്നുണ്ട്…!!!”ഞെട്ടലോടെ അവൻ കുതറി മാറിയതും അരക്ക് മുകളിൽ ഒരു നൂല് പോലും മറയില്ലാതെ തനിക്ക് മുന്നിൽ നിൽക്കുന്ന നിലയെയാണ് കണ്ടതും… ചുറ്റും ഒന്ന് കണ്ണുകൾ പായിച്ചതും തന്റെ വീട്ടിൽ ആണ്…സ്വന്തം ശരീരത്തിലും വസ്ത്രങ്ങൾ ഇല്ല,.. ഒരു നിമിഷം വേണ്ടി വന്നു എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ…

 

 

വേഗം തന്നെ കയ്യെത്തി മുറിയിലെ ടേബിളിൽ നിന്നും ഒരു തുണി എടുത്തിട്ടു… കല്ല് പോലെ ഇരിക്കുന്ന നിലയെ പുതപ്പ് കൊണ്ട് ആകെ ചുറ്റി…

 

“നിലക്കുട്ടി നീയെന്താ ഇവിടെ…??”ഒന്നും മനസ്സിൽ ആകുന്നില്ലായിരുന്നു അവന്…!!തലക്ക് ചുറ്റും ആകെ ഒരു പെരുപ്പ്… ചോദിച്ചതിന് മറുപടി തരാതെ ഏതോ കോണിലേക്ക് നോക്കി ഇരിക്കുകയാണ് നില…!!

 

 

“ഇനിയും വാതിൽ തുറന്നില്ല എങ്കിൽ കുത്തി പൊളിക്കാൻ ഞങ്ങൾക്ക് അറിയാം… ഇറങ്ങി വാടാ *&%₹മോനെ…”കതക് ഉറക്കെ തട്ടി കൊണ്ട് പുറത്ത് നിന്ന് ആരോ വിളിച്ച് പറഞ്ഞതും വേഗത്തിൽ നിലത്ത് കിടക്കുന്ന നിലയുടെ വസ്ത്രങ്ങൾ എടുത്ത് അവൻ തന്നെ ഉടുപ്പിച്ച് ഒരു ടി ഷർട്ട്‌ ഉടുത്ത് കതക് തുറന്നു… വീട് മുറ്റത്ത് തടിച്ച് കൂടി നിൽക്കുന്ന ആളുകളെ കണ്ടതും അവൻ സംശയത്തോടെ അവരിലേക്ക് നോട്ടം തിരിച്ചു…

 

 

“ഹ്മ്മ് എന്താ എന്ത് വേണം…?!”പുച്ഛത്തോടെയും അല്പം ശബ്ദം കനപ്പിച്ച് കൊണ്ടാണ് അനന്തൻ ചോദിച്ചത്…

 

 

“എന്ത് വേണം ഏത് വേണം എന്നൊക്കെ നിനക്ക് ഇപ്പോൾ പറഞ്ഞ് തരാം… ആദ്യം ഉള്ളിൽ നീ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ആ പെണ്ണിനെ ഇറക്ക്… എന്നിട്ടാവാം ബാക്കി സംസാരം…”കൂട്ടത്തിൽ മുതിർന്ന ഒരാൾ വിളിച്ച് പറഞ്ഞു…

 

“എന്റെ വീട്ടിൽ എനിക്ക് ഇഷ്ട്ടം ഉള്ളവരെ ഞാൻ കയറ്റും…അത് ചോദിക്കാൻ നിങ്ങൾ ഒക്കെ ആരാ..?! ഈ നിമിഷം എല്ലാം ഇറങ്ങിക്കോണം എന്റെ പറമ്പിൽ നിന്നും…” ഒച്ചയിട്ട് കൊണ്ട് അവൻ മുന്നോട്ട് ചീറി…

 

“ഇറക്കി വിടെടാ അവളെ… കാണട്ടെ ഞങ്ങളും ആ മൊതലിനെ ഒന്ന്…”അശ്ലീല ചുവയോടെ ചുണ്ട് കടിച്ച് കൊണ്ട് മീൻ വിൽക്കുന്ന സുലൈമാൻ മുന്നോട്ട് വന്നു…

 

“എനിക്ക് സൗകര്യം ഇല്ല… താനെന്ത് ചെയ്യും…”അണപ്പല്ലിൽ ദേഷ്യം അടക്കി കൊണ്ട് അനന്തൻ പറഞ്ഞു…വാക്ക് തർക്കം മുറുകി കൊണ്ടിരുന്നു… അന്തരീക്ഷം തനിക്ക് അനുകൂലം അല്ലാത്തത് കൊണ്ട് തന്നെ കയ്യാങ്കളിക്ക് അനന്തൻ മുതിർന്നില്ല… അവന്റെ കൈചൂട് ഏകദേശം അറിയാവുന്നത് കൊണ്ട് തന്നെ നാട്ടുകാരും അതിന് നിന്നില്ല…

 

 

ഒന്നും രണ്ടും പറഞ്ഞ് പ്രശ്നം വളരെ രൂക്ഷം ആയിരുന്നു.. ആ സമയത്താണ് കതക് തുറന്ന് നില പുറത്തേക്ക് ഇറങ്ങിയത്… അവളെ കണ്ടതും ആളുകൾ എല്ലാം നിശബ്ദർ ആയിരുന്നു… നിലയെ നോക്കി ദയനീയവസ്ഥയിൽ നിൽക്കാനേ അനന്തൻ ആയുള്ളൂ…

 

 

മുന്നിൽ നിൽക്കുന്ന ആരെയും വകവെക്കാതെ ഉടഞ്ഞ മനസ്സോടെ അവൾ മുന്നോട്ട് നടന്നു…

 

“ഹ്മ്മ് ആ വേലായുധേട്ടന് പേര് കേൾപ്പിക്കാൻ ആയി ജനിച്ചത്…”

 

 

“ഓഹ് എന്തൊരു ശീലാവധി ആയിരുന്നു കണ്ടില്ലേ ഇപ്പോൾ തനിക്കൊണം…”

 

 

“ഇതാ പറയുന്നേ മിണ്ടാ പൂച്ച കലം ഉടക്കും എന്ന്…”

 

 

“അല്ലേലും ഇക്കാലത്ത് പെൺകുട്ടികൾക്ക് കള്ളും കഞ്ചാവും ആയി നടക്കുന്ന പയ്യന്മാരെയാ കണ്ണിൽ പിടിക്കു… ചേ നാടിനും വീടിനും ദോഷം വരുത്താൻ പിറന്ന മൂദേവി…”ആളുകൾക്കിടയിൽ മുറുമുറുപ്പ് ഉയർന്നു… എല്ലാം കേട്ടെങ്കിലും ഒന്നും കെട്ടില്ലെന്ന് നടിച്ച് നില മുന്നോട്ട് നടന്നു… ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അനന്തനും…

 

കണ്ണിൽ നിന്നും പേമാരി കണക്കെ കണ്ണുനീർ ആർത്തലച്ച് പെയ്തു… പതിയെ വേലി കൊണ്ടുള്ള ഗേറ്റ് തുറന്ന് വീട്ട് മുറ്റത്തേക്ക് കയറിയതും കണ്ടു പടിക്കൽ തന്നെ തന്നെയും കാത്ത് നിൽക്കുന്ന അച്ഛനും അമ്മയും നിവിയേച്ചിയും മാഷും എല്ലാം…

 

 

ഒരു പൊട്ടിക്കരച്ചിലോടെ ഓടി ചെന്ന് അമ്മയുടെ മാറിലേക്ക് പതുങ്ങി കൂടി… പെട്ടന്ന് ആയിരുന്നു കയ്യിൽ പിടിച്ച് തിരിച്ച് മുഖം അടച്ച് ആരോ അടിച്ചത്… വേദനയുടെ ഊക്കിൽ അവൾ നിലത്തേക്ക് വേച്ച് പോയെങ്കിലും ചുമരിൽ പിടിച്ച് എഴുന്നേറ്റ് നിന്നു…

 

 

കത്തുന്ന കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന അച്ഛൻ…!! സങ്കടമാണോ അതോ ദേഷ്യമാണോ ആ കണ്ണിൽ,.!?? നിസ്സഹായതയോടെ അച്ഛനിലേക്ക് നോക്കിയതും മാറുകവിളിലും ആഞ്ഞ് അടിച്ചു…

 

“ച്ചീ… ഇപ്പോൾ ഇറങ്ങണം ഇവിടുന്ന് ഒരു നിമിഷം കണ്ട് പോവരുത് മുന്നിൽ… അല്ലെങ്കിലും ഞാൻ ഓർക്കണം ആയിരുന്നു സ്വന്തം മുറിയിൽ ഒരുത്തനെ കയറ്റാൻ കഴിയുന്നവൾക്ക് ഇതും അല്ല ഇതിനപ്പുറവും ചെയ്യാൻ കഴിയും എന്ന്… എന്റെ മോളല്ലേ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് വിശ്വസിച്ച് പോയി… ആ വിശ്വാസം ആണ് ആ തെമ്മാടിയുടെ കൂടെ കിടന്ന് നീ കളഞ്ഞത്…

 

 

ഇപ്പോൾ ഇറങ്ങിക്കോണം ഇവിടുന്ന്..**ഈ നിമിഷം തൊട്ട് വേലായുധന് ഇങ്ങനെ ഒരു മകൾ തന്നെ ഇല്ല…**” നിലയെ മുറ്റത്തേക്ക് ആഞ്ഞ് തള്ളിയിട്ട് അയാൾ അകത്തേക്ക് കയറി…

 

 

പ്രതീക്ഷയോടെ അവൾ അമ്മയിലേക്കും നിവ്യയിലേക്കും നോട്ടം പായിച്ചു… അവിടെയും നിരാശ ആയിരുന്നു ഫലം കത്തുന്ന കണ്ണുകളോടെ തന്നിലേക്ക് നോട്ടം പായിച്ച് അകത്തേക്ക് കയറി വാതിൽ തനിക്ക് മുന്നിൽ കൊട്ടിയടച്ചു…

 

 

ആ മുറ്റത്ത് ഇരുന്ന് പൊട്ടിക്കരയാനെ അവൾക്ക് ആയുള്ളൂ… ഏറെ നേരം അങ്ങനെ തന്നെ ഇരുന്നു… പതിയെ കൈ കുത്തി എണീക്കാൻ ശ്രമിച്ചു…തള്ളലിന്റെ ശക്തിയിൽ കൈമുട്ട് ഉരഞ്ഞ് ചോര പൊടിയുന്നുണ്ട്… വേദന കൊണ്ട് നിലത്തേക്ക് തന്നെ വീണ് പോയി… എങ്ങനെ ഒക്കെയോ എണീറ്റ് റോഡിലേക്ക് ഇറങ്ങി…

 

 

ആരുടെ ഒക്കെയോ അടക്കി പിടിച്ച സംസാരങ്ങളും കുത്ത് വാക്കുകളും കേൾക്കുന്നുണ്ട്… എന്നാൽ മനസ്സിനേറ്റ മുറിവ് കൊണ്ട് ഒന്നും തന്നെ കേൾക്കുന്നില്ലായിരുന്നു… കണ്ണീരോടെ മുന്നോട്ട് നടന്നു… പൊള്ളുന്ന വെയിൽ…!! വിജനമായ വഴിയിൽ എത്തിയതും മുന്നിൽ ഒരു ജിപ്സി വന്ന് നിന്നു…

 

 

“കയറ്…!!” സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ അനന്തൻ പറഞ്ഞു…നില ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.. ജിപ്സിയിൽ നിന്നും ചാടി ഇറങ്ങി കൊണ്ട് അനന്തൻ അവൾക്ക് മുന്നിൽ ചെന്ന് നിന്നു…

 

 

“നിലാ പോയി വണ്ടിയിൽ കയറ്…” അതൊട്ടും വകവെക്കാതെ അവൾ അവനെയും മറികടന്ന് മുന്നോട്ട് നടന്നു…

 

 

“നിന്നോട് കയറാനാ പറഞ്ഞത്…” അതൊരു അലർച്ച ആയിരുന്നു…

 

Updated: October 23, 2021 — 8:10 am

58 Comments

  1. ഇപ്പോഴാണ് വായിച്ചത്. Late ആയി പോയി. അതിന് ആദ്യം sorry. കഥ ഒരു രക്ഷയും ഇല്ലാട്ടോ. അസാധ്യ feel ആയിരുന്നു.❤️❤️ ഹർഷൻ കാരണം എത്ര പേരുടെ ജീവൻ ആണ് പോയത്?. നിലാ ചെയ്തത് ഉചിതമായ കാര്യമാണ്. അവനു കുറഞ്ഞുപോയി എന്നെ പറയാൻ പറ്റു.
    പ്രണയമഴക്ക് ശേഷം അടുത്ത story എപ്പോൾ ആണ്. Waiting ആണ്❤️❤️

  2. Superb!!! Nannayirunnu. Pakshe anandan ellarurede munnilum kuttakkaranakunna pro situation nteyum sathyavastha koodi ellavarum ariyunna situation koodi venamayirunnu. Niyayude suicide letter I’ll anandanum nilayum akapettupoya situation mathramalle undayirynnulloo. Athu vayichal avarude veetukar mathramalle sathyavastha manasilakkukayuloo.
    Enthayalum othiri ishtamayi.

    Thanks.

  3. Vector…
    Mwuthee..adipoli…nthoru feel aanu bro…
    Eppolla vayikan pattiyath….eniyum ethupolulla kadhayumayi varanam

    1. Nii alle eth edan paranj adii ondakiyath annittano eppo vann vayikunnath

Comments are closed.