*ഹൃദയസഖി…❤* 313

കണ്ണുകൾ അടച്ച് ദേഷ്യം നിയന്ത്രിച്ച് കൊണ്ട് അയാൾ നിലക്ക് നേരെ തിരിഞ്ഞു…

 

 

“നിന്നോട് എനിക്ക് ഒരു വിശ്വാസം ഉണ്ട്… അത് നീ തകർത്തിട്ടില്ലെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കാ…”തല താഴ്ത്തി തേങ്ങുന്ന നിലയോട് അച്ഛൻ ശബ്ദം കടുപ്പിച്ച് മെല്ലെ പറഞ്ഞ് കൊണ്ട് താഴേക്ക് ഇറങ്ങി പോയി…

 

അച്ഛൻ പോവുന്നതും നോക്കി നിസ്സഹായതയോടെ അവൾ തേങ്ങി കരഞ്ഞ് കൊണ്ടിരുന്നു… ഉള്ളിൽ അനന്തനോട് വല്ലാത്ത ദേഷ്യം തോന്നി… അവന്റെ കൈ തട്ടിയ തന്റെ ശരീരം പുകഞ്ഞ് എറിയുന്നത് പോലെ തോന്നി അവൾക്ക്…

 

 

_________________________♥️

 

 

പിറ്റേന്ന് നിവ്യക്കും ഹർഷനും ഉള്ള വിരുന്നിന്റെ ഒരുക്കത്തിൽ ആണ് വീട്ടുകാർ… കോളേജിൽ ഒരാഴ്ച്ചക്ക് ലീവ് പറഞ്ഞത് കൊണ്ട് നിലയും വീട്ടിൽ ഉണ്ട്… കഴിഞ്ഞ ദിവസം നടന്നതൊക്കെ മനസ്സിൽ നിന്നും പാടെ ഒഴിവാക്കി രാവിലെ തന്നെ കുളിച്ചൊരുങ്ങി… ഇളം പച്ച ദാവണിയിൽ സ്വർണ കസവുള്ള വെള്ള ബ്ലൗസ് ആയിരുന്നു വേഷം…

 

 

കുളിച്ചിറങ്ങി മുടി കുളിപ്പിന്നലിൽ ഇട്ട് അടുത്തുള്ള കാവിലേക്ക് നടന്നു… വേലിയിലെ ചെമ്പരത്തി പൂക്കൾ ഇറുത്ത് ഒരു കൈ കുമ്പിൾ നിറയെ ദുർഗ്ഗ ദേവിക്ക് മുന്നിൽ കാഴ്ച വെച്ചു… കണ്ണുകൾ അടച്ച് മനമുരുകി പ്രാർത്ഥിച്ചു… മനസ്സിന് ശക്തി നൽകാനും ഹർഷനെ മനസ്സിൽ പ്രണയം എന്ന സ്ഥാനത്തിന് പകരം ഒരു ഏട്ടൻ എന്ന നിലക്ക് പ്രതിഷ്ടിക്കാനും…

 

 

പെട്ടന്ന് കണ്മുന്നിൽ തന്നെ നോക്കി മീശ പിരിച്ച് ചിരിക്കുന്ന അനന്തന്റെ മുഖം മിന്നി മറഞ്ഞു… ഞെട്ടി കൊണ്ടവൾ കണ്ണുകൾ തുറന്നതും കണ്ടു തനിക് മുന്നിൽ തന്നെയും നോക്കി പ്രണയത്തോടെ ചിരിക്കുന്ന ഭദ്രൻ…

 

 

കണ്ണുകൾ ഒന്ന് അമർത്തി തിരുമ്മി… കയ്യിൽ ഒന്ന് പിച്ചി നോക്കി… അതെ വേദനിക്കുന്നുണ്ട്… അപ്പൊ സത്യത്തിലും ആള് ന്റെ മുന്നിൽ ഉണ്ടോ ദേവ്യേ… ചെന്നിയിൽ നിന്നും വിയർപ്പ് ഒഴുകി…

 

 

പിടച്ചിലോടെ അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും കയ്യിൽ പിടി വീനിരുന്നു… നിലയുടെ അരയിൽ പിടിച്ച് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് അവളുടെ കഴുത്തിൽ താടി അമർത്തി… ഇക്കിളി കൊണ്ട് ഒന്ന് കുറുകി പോയവൾ…കണ്ണുകൾ ഇറുക്കി മൂടി… കുറച്ച് മുന്നേ വരെ ഉണ്ടായിരുന്ന ധൈര്യം എല്ലാം എങ്ങോ ഓടി ഒളിച്ചു…

 

 

യാതൊരു എതിർപ്പും കൂടാതെ അവനിലേക്ക് പറ്റിച്ചേർന്ന് നിന്നു… അനന്തന്റെ ദന്തങ്ങൾ അവളുടെ കമ്മലിട്ട ചെവിയിൽ മൃദുവായി അമർന്നു… ശ്വാസം മേൽപ്പോട്ട് അടക്കി പിടിച്ച് കൊണ്ട് അങ്ങനെ തന്നെ നിന്നു പോയി നില…!! മനസ്സ് പ്രതികരിക്കാൻ ആവശ്യപ്പെടുമ്പോഴും ശരീരം എന്ത് കൊണ്ടോ കെട്ടില്ലെന്ന് നടിക്കുന്നു… അവന്റെ സാമീപ്യം മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നത് പോലെ…

 

 

“നിലക്കുട്ടി…!!”കൊഞ്ചലോടെ ഉള്ള അനന്തന്റെ വിളി കേട്ടതും ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു അവൾ…

 

“ന്തേയ് ഒന്നും മിണ്ടാതെ ഇരിക്കുന്നെ… ഈ ഹൃദയത്തിൽ ഞാൻ എവിടേയോ കയറി കൂടിയോ…??”അവളുടെ ഹൃദയത്തിൽ തൊട്ട് കൊണ്ട് അവൻ ചോദിച്ചതും ബോധം വന്നത് പോലെ അവൾ അവനെ തള്ളിയിട്ട് കുറുക്ക് വഴിയിലൂടെ ഓടി…

 

 

“നിക്കറിയാം ട്ടോ….”മീശ പിരിച്ച് കള്ളചിരിയോടെ അനന്തൻ ഉറക്കെ വിളിച്ച് പറഞ്ഞു…

 

 

നിലയുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിടർന്നു… കാവിലെ പൂത്ത് നിൽക്കുന്ന ചെമ്പകം കാരണം തേടാതെ പൂക്കൾ നിലത്തേക്ക് പൊഴിച്ച് കൊണ്ടിരുന്നു…

 

 

__________________♥️

 

 

ഇതെല്ലാം കണ്ട് പിറകിൽ നിൽക്കുന്ന അയാളുടെ കണ്ണിൽ കോപഗ്നി ആളി കത്തി… കണ്ണുകൾ ഇടുക്കി കൊണ്ട് അയാൾ അനന്തനെ തുറിച്ച് നോക്കി കൊണ്ടിരുന്നു… ഊടുവഴിയിലൂടെ നേരിയ ചിരിയോടെ പോകുന്ന നിലയെ നോക്കി അയാൾ എന്തോ അർത്ഥം വെച്ച് ചിരിച്ചു…

 

 

ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്ത് അയാൾ ചെവിയോട് ചേർത്തു… മറുപുറത്ത് കാൾ അറ്റൻഡ് ആയതും അയാൾ ആവേശത്തോടെ ഇക്കാര്യം പറഞ്ഞു…. അപ്പോഴും ഇരുഭാഗത്തുള്ളവരുടെയും ഉള്ളിൽ ഒരു ഗൂഡ ചിരി ഉണ്ടായിരുന്നു… എന്തോ നേടി എടുക്കാൻ പോവുന്നതിന്റെ ക്രൂരമായ ചിരി…!!

 

 

 

 

“ദേവ്യേ ഇതെന്താപ്പോ… നിക്ക് ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ലല്ലോ ആ തെമ്മാടിയെ കാണുമ്പോൾ… അതെങ്ങനെയാ ഓരോ വേണ്ടാത്തരം കാണിച്ച് എന്നെ പേടിപ്പിച്ച് വെച്ചിരിക്കല്ലേ… ഇനിയും ആ കോന്തന്റെ മുന്നിൽ എന്നെ കൊണ്ടെത്തിക്കല്ലേ ന്റെ ദേവ്യേ…”കാവിൽ നിന്നും ഇറങ്ങിയേ പിന്നെ വഴിയിൽ ഉടനീളം ഓരോന്ന് പിറുപിറുത്ത് കൊണ്ടാണ് നിലയുടെ നടപ്പ്…

 

 

കുറ്റം മുഴുവനും അനന്തൻറെ തലയിൽ കെട്ടിവെച്ച് ചുണ്ട് ഒരു സൈഡിലേക്ക് കോട്ടി കൊണ്ട് അവൾ വേഗത്തിൽ വീട്ടിലേക്ക് തിരിച്ചു…വഴിയിലെ ഓരോ പുൽനാമ്പിനും അവളിലെ മാറ്റത്തെ വിളിച്ചോതി… എവിടെയോ അനന്തൻ എന്നൊരു മുല്ലവള്ളി അവളിൽ ആഴത്തിൽ വേരൂന്നി പടർന്ന് പന്തലിക്കാൻ തുടങ്ങിയിരുന്നു…!!!

 

 

________________________❤

 

 

വീടിന്റെ മുന്നിൽ കുടുകുടു വണ്ടിയുടെ ശബ്ദം കേട്ടതും നില ഓടി ചെന്ന് വേലി കൊണ്ട് തീർത്ത ഗേറ്റ് ശ്രദ്ധയോടെ തുറന്നു… നിവ്യയും ഹർഷനും ഗേറ്റ് കടന്ന് മുറ്റത്ത് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങി… കൈകൾ കോർത്ത് പിടിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് കയറുന്ന രണ്ടുപേരെയും കാൻകെ നിലയിൽ ചെറിയൊരു നിരാശ നിഴലിച്ചു…

 

 

ഞൊടിയിട കൊണ്ട് തന്റെ അടുത്തേക്ക് പ്രേമം നിറഞ്ഞ കണ്ണുകളോടെ അടുക്കുന്ന അനന്തന്റെ മുഖം ഓടി എത്തി… കവിളുകൾ കൈ കൊണ്ട് പൊതിഞ്ഞ് പിടിച്ച് കൊണ്ട് അവൾ ചുറ്റും ഒന്ന് കണ്ണുകൾ പായിച്ചു… ഇനി അനന്തൻ എങ്ങാനും തന്നെ നോക്കുന്നുണ്ടോ…??! ചുറ്റും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവൾ കാറ്റ് പോലെ അകത്തേക്ക് ഒരു ഓട്ടം ആയിരുന്നു…

 

 

__________________❤

 

 

നവവധുവരനെ പാലും പഴവും കൊടുത്ത് സൽക്കരിക്കുകയാണ് നിലയുടെ അമ്മ…ചുറ്റും ചിരിയോടെ കുടുംബക്കാർ എല്ലാം ഉണ്ട്… താൻ പകുതി കഴിച്ച പഴം ബാക്കി നിവ്യക്ക് നേരെ നീട്ടിയപ്പോൾ നാണത്തോടെ അത് വാങ്ങി കഴിക്കുന്ന നിവ്യയെ കണ്ടതും നിലയിൽ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു…

 

 

ഒരുനിമിഷം നിവ്യക്ക് പകരം അവിടെ ഞാൻ ആയിരുന്നെങ്കിൽ എന്ന് ഉള്ളം അലറി കരയാൻ തുടങ്ങി… നീർമുത്തുകൾ കൺപീലികളെ ബേധിച്ച് കവിളുകളിൽ വഴി തീർത്ത് ഒഴുകി ഇറങ്ങി… ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു അവൾ…. മുറിയിൽ കയറി ഒന്ന് അലറി കരഞ്ഞു…

 

 

എല്ലാവരും താഴെ ആയത് കൊണ്ട് തന്നെ മനസ്സ് തുറന്ന് പൊട്ടി കരഞ്ഞു അവൾ… കുറെ നേരത്തിന് ശേഷം കണ്ണുകൾ അമർത്തി തുടച്ച് കൊണ്ടവൾ മുഖം ഒന്ന് കഴുകി…അവസാനമായി തന്റെ നഷ്ടപ്രണയത്തിന് വേണ്ടി പൊഴിക്കുന്ന കണ്ണുനീർ ആയിരിക്കും ഇതെന്ന് കണ്ണാടിയിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തെ നോക്കി അവൾ ഉറപ്പിച്ച് കഴിഞ്ഞിരുന്നു…

 

 

ചുണ്ടുകളിൽ പ്രസന്നമായ ഒരു ചിരി വിടർത്തി അവൾ താഴേക്ക് ഇറങ്ങി… എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നിരുന്നു… അവളെ കണ്ടതും അമ്മ അവളെ നിവ്യക്ക് അരികിൽ പിടിച്ചിരുത്തി… രണ്ടുപേരെയും നോക്കി ഒന്ന് ചിരിച്ച് കൊടുത്ത് അവളും ഭക്ഷണം കഴിക്കാൻ തുടങ്ങി…

 

 

ആരും കാണാതെ നിവ്യയുടെ വിരലുകളിൽ കുസൃതി കാട്ടുന്ന ഹർഷന്റെ കൈകൾ നില കണ്ടു… ഉള്ളിൽ ചെറിയൊരു സങ്കടം പൊട്ടിമുളച്ചെങ്കിലും അവയെ പാടെ തട്ടി കളഞ്ഞ രണ്ടുപേരെയും നോക്കി കള്ളചിരിയോടെ തലയാട്ടി…

 

 

“ഓഹ് വല്ലാത്ത ആക്രാന്തം തന്നെ മാഷിന് കേട്ടോ… ഇനിയും നുള്ളി പൊറുക്കിയാൽ ആ പെണ്ണിന്റെ വിരലങ്ങ് കയ്യിൽ വരും ന്റെ ഏട്ടാ… ഇനി വീട്ടിൽ ചെന്ന് മുറിയിൽ ഇരുന്ന് രണ്ടാളും കിന്നാരിച്ചോ… ഇപ്പൊ കഴിച്ച് എണീക്കാൻ നോക്ക് രണ്ടും…” നിവ്യയെയും ഹർഷനെയും നോക്കി കളിയാലേ നില ഉറക്കെ പറഞ്ഞതും ബാക്കി ഉള്ളവർ എല്ലാം പൊട്ടിച്ചിരിച്ചു പോയി…

 

 

ചമ്മലോടെ ഹർഷൻ ഭക്ഷണത്തിലേക്ക് മുഖം പൂഴ്ത്തി…

 

 

______________________❤

 

 

വിരുന്നെല്ലാം കഴിഞ്ഞ് ഏകദേശം എല്ലാവരും പിരിഞ്ഞ് പോയിരുന്നു… കസിൻസിന്റെ കൂടെ കളി പറഞ്ഞിരിക്കുകയാണ് നില… സമയം ഒരുപാട് ആയപ്പോൾ ക്ഷീണം കൊണ്ട് നിലയുടെ കണ്ണുകൾ അടഞ്ഞ് തുടങ്ങിയിരുന്നു… ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി ബെഡിലേക്ക് ചാഞ്ഞു…

 

 

ക്ഷീണം കൊണ്ട് കണ്ണുകൾ പെട്ടന്ന് തന്നെ കൂമ്പി അടഞ്ഞ് പോയിരുന്നു… പെട്ടന്ന് ഉള്ള ഫോണിന്റെ ശബ്ദം കേട്ട് കൊണ്ടാണ് നില കണ്ണുകൾ വലിച്ച് തുറന്നത്… സമയം രണ്ട് മണി… അറിയാത്ത നമ്പറിൽ നിന്ന് ആയത് കൊണ്ട് തന്നെ അവൾ കാൾ അറ്റൻഡ് ചെയ്തില്ല… വീണ്ടും ആ നമ്പറിൽ നിന്ന് തന്നെ കാൾ വന്നതും സംശയത്തോടെ അവൾ ഫോൺ എടുത്ത് ചെവിയോട് ചേർത്തു…

 

 

*നിലക്കുട്ടി… ഏട്ടന്റെ കുട്ടി വേഗം താഴേക്ക് വാ… അഞ്ച് മിനിറ്റിനുള്ളിൽ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും…*ആദ്രമായിരുന്നു ആ സ്വരം… മറുഭാഗത്ത് നിന്നുള്ള അനന്തന്റെ ശബ്ദം കേട്ടതും ഉള്ളം വല്ലാതെ മിടിക്കാൻ തുടങ്ങി…

 

 

“അനന്തൻ വരും എന്ന് പറഞ്ഞാൽ വന്നിരിക്കും… പിന്നെ ഇനിയും അച്ഛൻ അവനെ നിന്റ കൂടെ കണ്ടാൽ കൂടുതൽ പ്രശ്നം വഷളാകത്തെ ഒള്ളു… വേഗം താഴേക്ക് ചെന്ന് കരഞ്ഞ് കാൽ പിടിച്ച് പറഞ്ഞേക്ക് ഇനിയും ശല്യം ചെയ്യേണ്ടന്ന്… അതാ നിനക്ക് നല്ലത്…!!”മനസ്സ് കൂടെ കൂടെ പറഞ്ഞതും അത് ശരി വെച്ച് കൊണ്ട് അവൾ പതുക്കെ മുറി തുറന്നത് പുറത്തേക്ക് ഇറങ്ങി…

 

 

ലൈറ്റ് എല്ലാം ഓഫ് ആണ്… എല്ലാവരും ഉറങ്ങി കാണും എന്ന് ഉറപ്പ് വരുത്തി അവൾ പുറക് വശം വഴി പുറത്തേക്ക് ഇറങ്ങി… ഗേറ്റ് പതുക്കെ തുറന്ന് ഇരുവശത്തേക്കും നോക്കിയിട്ടും അനന്തനെ കണ്ടില്ല…

 

 

ഇടുപ്പിലൂടെ ബലിഷ്ടമായ കൈകൾ അമരുന്നത് അവൾ അറിഞ്ഞു… ശ്വാസം മേൽപ്പോട്ട് വലിച്ച് കൊണ്ടവൾ അനങ്ങാതെ നിന്നു…

 

 

അനന്തൻ അവളെ തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് ആ കഴുത്തിടുക്കിൽ ചുണ്ടുകൾ അമർത്തി…

 

 

“നിന്നെ കാണാൻ തോന്നി അതാ വിളിച്ചേ… കിളി വാതിൽ അടച്ചത് കൊണ്ട് അത് വഴി അകത്തേക്ക് വരാൻ പറ്റിയില്ല… അതാ നിന്നെ വിളിച്ചേ…”കൊഞ്ചലോടെ അവൻ പറഞ്ഞ് നിർത്തുമ്പോഴും നാവിന് തുമ്പിൽ കുരുങ്ങി നിൽക്കുന്ന ശബ്ദം പുറത്തേക്ക് വരുത്താൻ പാട്പെടുകയായിരുന്നു നില…!!

 

Updated: October 23, 2021 — 8:10 am

58 Comments

  1. ഇപ്പോഴാണ് വായിച്ചത്. Late ആയി പോയി. അതിന് ആദ്യം sorry. കഥ ഒരു രക്ഷയും ഇല്ലാട്ടോ. അസാധ്യ feel ആയിരുന്നു.❤️❤️ ഹർഷൻ കാരണം എത്ര പേരുടെ ജീവൻ ആണ് പോയത്?. നിലാ ചെയ്തത് ഉചിതമായ കാര്യമാണ്. അവനു കുറഞ്ഞുപോയി എന്നെ പറയാൻ പറ്റു.
    പ്രണയമഴക്ക് ശേഷം അടുത്ത story എപ്പോൾ ആണ്. Waiting ആണ്❤️❤️

  2. Superb!!! Nannayirunnu. Pakshe anandan ellarurede munnilum kuttakkaranakunna pro situation nteyum sathyavastha koodi ellavarum ariyunna situation koodi venamayirunnu. Niyayude suicide letter I’ll anandanum nilayum akapettupoya situation mathramalle undayirynnulloo. Athu vayichal avarude veetukar mathramalle sathyavastha manasilakkukayuloo.
    Enthayalum othiri ishtamayi.

    Thanks.

  3. Vector…
    Mwuthee..adipoli…nthoru feel aanu bro…
    Eppolla vayikan pattiyath….eniyum ethupolulla kadhayumayi varanam

    1. Nii alle eth edan paranj adii ondakiyath annittano eppo vann vayikunnath

Comments are closed.