*ഹൃദയസഖി…❤* 314

“അനന്തേട്ടാ… നിക്ക്… നിക്ക് നോവുന്നു…”ചുണ്ട് പിളർത്തി കൊണ്ടവൾ തേങ്ങി കരഞ്ഞു… ഇപ്പ്രാവശ്യം കണ്ടില്ലെന്ന് നടിക്കാൻ ആയില്ല… ഓടി ചെന്ന് തന്റെ പാതിയെ നെഞ്ചോട് അടക്കി പിടിച്ചു…

 

 

അവന്റെ ഷർട്ടിൽ മുഖം ഉരതി കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു… അനന്തനും കരയുകയായിരുന്നു… ഉള്ളിലെ വേദന ഒന്ന് അടങ്ങുവോളം രണ്ടുപേരും കരഞ്ഞ് തീർത്തു…

 

 

“എങ്ങനെയാടി പെണ്ണേ ഇക്കാലം അത്രയും ന്നേ കാണാതെ ഇരുന്നേ… എത്ര പ്രാവശ്യം നിന്നെ കാണാൻ വന്നിട്ട് നീ കാണാൻ കൂട്ടക്കാതെ മടങ്ങി പോയിട്ടുണ്ട് എന്നറിയോ… എന്തിനാ എന്നെ ഒഴിവാക്കിയേ…?? ഇതിലും നല്ലത് എന്നെ അങ്ങ് കൊല്ലുന്നത് തന്നെ ആയിരുന്നു… ഈ അഞ്ച് വർഷത്തിനിടക്ക് ഒരു ദിവസം പോലും നിന്നെ ഒന്ന് കാണാൻ ശ്രമിക്കാത്ത ദിവസങ്ങളില്ല.. എന്നിട്ടും നിനക്കെങ്ങനെ തോന്നി ന്നേ ഒഴിവാക്കാൻ….” കൊച്ച് കുട്ടിയെ പോലെ അവളുടെ മാറിൽ കിടന്ന് തേങ്ങുന്ന അനന്തനോട് എന്ത് പറയും എന്നൊരു നിശ്ചയവും ഇല്ലായിരുന്നു അവൾക്ക്…

 

 

“ഏട്ടനെ കണ്ടിരുന്നെങ്കിൽ ഞാനവിടെ ഒരു നിമിഷം പോലും നിൽക്കില്ലായിരുന്നു… എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ട് പോവും എന്ന് കരുതിയിട്ടാ…”അവന്റെ മുടികളിൽ തലോടി കൊണ്ടവൾ പറഞ്ഞതും വാടിതളർന്ന അവളുടെ മുഖം ആകെ അവന്റെ ചുണ്ടുകൾ സഞ്ചരിച്ചു…

 

 

വിളറി വെളുത്ത ചുണ്ടുകളെ അവന്റെ ചുണ്ടുകൾ കൊണ്ട് ചോപ്പണിയിച്ചു… അവളെ കൈകളിൽ കോരി എടുത്ത് കൊണ്ടവൻ മുറിയിൽ കയറി ബെഡിൽ കിടത്തി…

 

 

പരിഭവങ്ങളും പ്രണയവും മത്സരിച്ചെത്തിയ നിമിഷം…!! ഏറെ തീവ്രതയോടെ അവളിലെ പെണ്ണിനെ അവൻ രുചിച്ചറിഞ്ഞു… കൂടിയ ശീൽക്കാരത്തോടെ അവൾ അവന് വിധേയമായി കിടന്നു…

 

 

കാവിലെ ചെമ്പകം ഒന്ന് പൂത്തുലഞ്ഞു… ഒഴിഞ്ഞ ചില്ലകളിൽ പൂക്കൾ മൊട്ടിട്ടു… ഒരു വസന്തത്തിനായി…!!

 

 

__________________❣

 

 

“അനന്തേട്ടാ…!!”തന്റെ അണിവയറിൽ കിടക്കുന്നവനെ അവൾ ഒന്ന് വിളിച്ചു…

 

 

“മ്മ്മ്…!!” അവിടെ താടിയിട്ട് ഉരസി കൊണ്ടവൻ മടിയോടെ ഒന്ന് മൂളി…ഇക്കിളി കൊണ്ട് കുറുകി പോയവൾ…

 

 

“ദേഷ്യണ്ടോ ന്നോട്…!!”കണ്ണുകൾ നിറഞ്ഞു…

 

“ആ ഉണ്ട്… ഞാൻ ചെയ്യേണ്ട കാര്യാ നീ ചെയ്തെ… ആ ഒരു കാര്യത്തിൽ നിന്നോടുള്ള ദേഷ്യം ഈ ജന്മത്തിൽ എനിക്ക് തീരില്ല…” ഏറെ നേരം മൗനം…

 

 

“ഒറ്റക്കായി പോയോ…??!”

 

 

“മ്മ്മ്… എല്ലാം അറിഞ്ഞേ പിന്നെ അച്ഛനും അമ്മയും ഹർഷന്റെ അച്ഛനും അമ്മയും എല്ലാവരും കൂടെ തന്നെ ഉണ്ടായിരുന്നു… ആരുണ്ടെങ്കിലും നീയുള്ള പോലെ ആവില്ലല്ലോ…”വയറിൽ അവന്റെ കണ്ണീര് വീണുടഞ്ഞ് നൻവേർപ്പെട്ടു…

 

 

“ന്റെ ചേച്ചിയേ…!!” ബാക്കി പറയും മുന്നേ അവളുടെ വായിൽ അവൻ കൈ വെച്ചു…

 

 

“കഴിഞ്ഞതെല്ലാം കഴിഞ്ഞു… ഇനി അതൊന്നും ഓർക്കരുത്… തെറ്റ് ചെയ്തവർക്ക് നീ ശിക്ഷ കൊടുത്തില്ലേ… ഇങ്ങനെ ആയിരിക്കും വിധി… ഇനി അതൊന്നും ആലോചിക്കണ്ട ന്റെ കുട്ടി…”അവളുടെ നെറ്റിയിൽ ഒന്ന് മുകർന്ന് കൊണ്ട് അവൻ മൊഴിഞ്ഞതും കണ്ണുകൾ അടച്ച് അവയെ സ്വീകരിച്ച് അവൾ അനങ്ങാതെ കിടന്നു…

 

 

_______________________❣

 

 

“ടപ്പേ…”അരമതിലിൽ ചാരി ഫോണിൽ നോക്കുന്ന അനന്തന്റെ മുന്നിലേക്ക് നില ചാടിയതും കയ്യിലെ ഫോൺ നിലത്തേക്ക് വീണുപോയി… കണ്ണുകൾ ഉരുട്ടി അവൻ മുന്നോട്ട് നോക്കിയതും എളിയിൽ കൈ കൊടുത്ത് നാവ് പുറത്തേക്കിട്ട് പൊട്ടിപ്പോയ ഫോണിലേക്ക് നോക്കുന്ന നിലയെ കണ്ടതും അവളുടെ ഇടുപ്പിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു അവൻ… കണ്ണുകൾ കൂർപ്പിച്ച് നോക്കുന്ന നിലയുടെ ചുണ്ടിന്റെ ഓരത്ത് പല്ലുകൾ അമർത്തി അവൻ…

 

 

“സ്സ്…!!” എരി വലിച്ച് കൊണ്ടവൾ അവനെ ഉണ്ടക്കണ്ണുരുട്ടി നോക്കി…

 

 

“എന്താടി…”

 

 

“ഒന്ന് വിട് മനുഷ്യാ ന്നേ…”അവന്റെ കയ്യിൽ നിന്നും കുതറി കൊണ്ടവൾ പറഞ്ഞു…

 

 

“ഓഹ് നിനക്കിപ്പോ എന്തൊരു ജാടയാ.. ഒന്ന് തൊടുമ്പോഴേക്കും ഒന്ന് വിട് മനുഷ്യാന്നും പറഞ്ഞ് ഓടും… ഇപ്പൊ കുറച്ച് നിറവും വണ്ണവും വെച്ചതിന്റെ അഹങ്കാരാ നിനക്കൊക്കെ…”അവളെ നോക്കി ചുണ്ട് കോട്ടി കൊണ്ടവൻ മുഖം തിരിച്ചതും പൊട്ടി വന്ന ചിരിയെ ഒതുക്കി കൊണ്ടവൾ തിരിഞ്ഞ് നിന്നു…

 

 

“ഓഹ് ഒരു നല്ല കാര്യം പറയാൻ വന്നപ്പോ എന്നെ വേദന ആക്കിയതും പോരാ ഇപ്പൊ എനിക്ക് ജാടയാണെന്നും…. കണ്ടില്ലേ കുഞ്ഞാ നിന്റെ അച്ഛന്റെ സ്വഭാവം മുരടൻ… ഹും… ഇങ്ങേരോട് നമുക്ക് കൂട്ട് വേണ്ടാട്ടോ… നീയിങ്ങ് വന്നിട്ട് വേണം അമ്മക്ക് ഇയാളോട് പ്രതികാരം വീട്ടാൻ…” ദാവണി അൽപ്പം മാറ്റി നഗ്നമായ വയറിൽ തലോടി അവൾ പറയുന്നത് കേട്ടതും അനന്തന്റെ കണ്ണുകൾ വിടർന്നു…

 

 

വിശ്വാസം വരാതെ അവൻ അവളുടെ വയറിലേക്ക് ഒന്ന് നോക്കി…

 

 

“സത്യാണോ പെണ്ണേ…??!” വിശ്വാസം വരാതെ അവൻ അവളോട് ചോദിച്ചു…

 

 

“അല്ല കള്ളം… ഒന്ന് മാറി നിക്ക് മനുഷ്യാ അങ്ങോട്ട് വന്ന അന്ന് മുതൽ ഇക്കണ്ട രണ്ട് മാസത്തോളം എനിക്കൊരു റെസ്റ്റും തന്നിട്ടില്ലല്ലോ… ഇതിപ്പോ ഇങ്ങനെ ഒന്നും ആയില്ലെങ്കിലേ അത്ഭുതം ഒള്ളു…”അവനെ തട്ടി മാറ്റി പോവാൻ ഒരുങ്ങിയവളെ കൈപ്പിടിയിൽ ഒതുക്കി അവൻ ഇറുക്കി പുണർന്നു…

 

 

സന്തോഷം കൊണ്ട് കണ്ണുകൾ ഒന്ന് തിളങ്ങി… നിലത്ത് മുട്ടിൽ ഇരുന്ന് തന്റെ തുടിപ്പ് വളരുന്ന വയറിൽ കൊതി തീരാതെ ചുണ്ടുകൾ ചേർത്തു കൊണ്ടിരുന്നു… ചെറിയൊരു ചിരിയോടെ നില അവന്റെ മുടിയിൽ തലോടി എല്ലാം നോക്കി നിന്നു…

 

___________________________❣

 

 

“അനന്തേട്ടാ…!!” രാത്രി നേരം ഒത്തിരി ആയിട്ടും തന്റെ വയറിലേക്ക് നോക്കി ഉറങ്ങാതെ കിടക്കുന്ന അനന്തനെ അവൾ ഒന്ന് വിളിച്ചു…

 

 

“ഹ്മ്മ്…???!” കൊഞ്ചലോടെ അവളുടെ കുറുനരികൾ മാടി ഒതുക്കി കൊണ്ടവൻ അവളോട് ചേർന്ന് കിടന്നു…

 

 

“എന്നെ ഒത്തിരി ഇഷ്ട്ടാണോ…??!” അവളുടെ ചോദ്യത്തിന് ഒന്നും പറയാതെ മനോഹരമായ ഒരു ചിരിയോടെ അവൻ അവളെ തന്നെ നോക്കി കിടന്നു…

 

 

“ഒന്ന് പറയുന്നേ… കേൾക്കാൻ കൊതി ആയിട്ടല്ലേ…” ചിണുങ്ങി കൊണ്ടവൾ പറഞ്ഞു…

 

 

“ഞാനെന്ന പുസ്തകത്താളിലെ ഓരോ വരിയും നീയാണ് പെണ്ണേ…!! വായിച്ചാലും വായിച്ചാലും മടുപ്പ് തോന്നാത്ത എന്റെ പ്രണയവരികൾ…!! എന്നിലെ ഓരോ മിടിപ്പും ഇന്ന് നിനക്ക് മാത്രമാണ് പെണ്ണേ…!! ” പ്രണയത്തോടെ ഉള്ള നോട്ടത്തിൽ അവളുടെ മിഴികൾ നാണത്താൽ താന്ന് പോയി…

 

 

“അപ്പൊ ഞാനാരായി വരും…”

 

 

*”എൻ ഹൃദയത്തെ തലോടി തളർത്തിയ എൻ ഹൃദയസഖി… എന്നിലെ ആത്മാവിനെ രചിച്ചവൾ…!! എൻ ഹൃദയസഖി…!! “* ചുണ്ടുകൾ അതിന്റെ ഇണയോട് ചേർന്നു…

 

 

(അവസാനിച്ചു…)

 

 

 

 

 

 

Updated: October 23, 2021 — 8:10 am

58 Comments

  1. ഇപ്പോഴാണ് വായിച്ചത്. Late ആയി പോയി. അതിന് ആദ്യം sorry. കഥ ഒരു രക്ഷയും ഇല്ലാട്ടോ. അസാധ്യ feel ആയിരുന്നു.❤️❤️ ഹർഷൻ കാരണം എത്ര പേരുടെ ജീവൻ ആണ് പോയത്?. നിലാ ചെയ്തത് ഉചിതമായ കാര്യമാണ്. അവനു കുറഞ്ഞുപോയി എന്നെ പറയാൻ പറ്റു.
    പ്രണയമഴക്ക് ശേഷം അടുത്ത story എപ്പോൾ ആണ്. Waiting ആണ്❤️❤️

  2. Superb!!! Nannayirunnu. Pakshe anandan ellarurede munnilum kuttakkaranakunna pro situation nteyum sathyavastha koodi ellavarum ariyunna situation koodi venamayirunnu. Niyayude suicide letter I’ll anandanum nilayum akapettupoya situation mathramalle undayirynnulloo. Athu vayichal avarude veetukar mathramalle sathyavastha manasilakkukayuloo.
    Enthayalum othiri ishtamayi.

    Thanks.

  3. Vector…
    Mwuthee..adipoli…nthoru feel aanu bro…
    Eppolla vayikan pattiyath….eniyum ethupolulla kadhayumayi varanam

    1. Nii alle eth edan paranj adii ondakiyath annittano eppo vann vayikunnath

Comments are closed.