*ഹൃദയസഖി…❤* 313

“അതിനെന്തിനാ ന്റെ കുട്ടി കരായണേ… ഏഹ്…?? ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ നിന്നോട്…??” വേഗത്തിൽ എണീറ്റ് അവൾക്ക് അഭിമുഖമായി ഇരുന്ന് കൊണ്ട് അവൻ വെപ്രാളത്തോടെ ചോദിച്ചു…

 

 

“ഹ്മ്മ്മ്…”നിഷേധാർഥത്തിൽ ഇല്ലെന്ന് തലയനക്കി കൊണ്ടവൾ തേങ്ങി കരഞ്ഞു…അവളെ തന്റെ കയ്യിലേക്ക് കോരി എടുത്ത് കൊണ്ട് അകത്തേക്ക് കയറി കതകടച്ച് ഹാളിലെ സെറ്റിയിൽ ഇരുത്തി അവളോട് ചേർന്ന് അനന്തനും ഇരുന്നു…

 

 

“പിന്നെ…!?” പെരുവിരൽ കൊണ്ട് ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ച് കൊണ്ട് അവൻ ചോദിക്കേണ്ട താമസം അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി വെച്ചു അവൾ…

 

 

“അച്ഛാ… അമ്മാ…!!” അത്രമാത്രം പറഞ്ഞ് കൊണ്ട് വീണ്ടും തേങ്ങി…

 

 

“അയ്യേ കൊച്ച് കുട്ടി ആണെന്നാ പെണ്ണിന്റെ വിചാരം… എണീറ്റ് പോയി കിടക്കാൻ നോക്കെടി വയസ്സ് ഇരുപതിനോട് അടുക്കാറായി അമ്മേ അച്ഛാന്നും പറഞ്ഞ് മോങ്ങാ.. മര്യാദക്ക് എണീറ്റ് പൊക്കോ നീ…” ഒറ്റ ഉന്ത് കൊടുത്ത് കൊണ്ട് അവൻ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു…

 

 

“ഡോ താനെന്നെ ഉന്തി ഇട്ടല്ലേ…”കണ്ണുകൾ ചുരുക്കി കൊണ്ട് അവൾ കാറികൂവി ചോദിച്ചതും അവളെ ഒന്ന് തിരിഞ്ഞ് നോക്കി പുച്ഛിച്ച് അവൻ മുന്നോട്ട് നടന്നു…

 

 

“എടാ അനന്തേട്ടാ പട്ടി…” ഓടി ചെന്ന് അവന്റെ മുതുകിൽ പല്ലുകൾ അമർത്തി… വേദന കൊണ്ട് അനന്തൻ അലറി കൊണ്ടിരുന്നു…

 

 

“ഡീ നിന്നെ ഞാൻ…” ഇപ്പൊ എങ്ങനെ ഉണ്ട് എന്ന ഭാവേന വല്യ ആളെ പോലെ നിൽക്കുന്ന നിലയുടെ അടുത്തേക്ക് ഒച്ചയിട്ട് കൊണ്ട് അവൻ ചെന്നതും കോക്രി കാണിച്ച് അവൾ ചുറ്റും ഓടി…

 

 

“ഊഹൂ എനിക്ക് വയ്യായെ… സുല്ല് സുല്ല്…”കുറേ നേരം ഓടി തളർന്ന അവൾ വയറിൽ കൈ ചേർത്ത് നിലത്തിരുന്നു… പെട്ടന്ന് ആയിരുന്നു അനന്തൻ അവളെ തന്റെ കൈകളിൽ കോരി എടുത്തത്… പിടച്ചിലോടെ മിഴികൾ ഉയർത്തിയതും കണ്ടു പ്രേമത്തോടെ തന്നെ നോക്കുന്ന രണ്ട് കണ്ണുകളെ… സ്വയം താനില്ലാതാവുന്ന നിമിഷം…!! ആഴകടലിൽ മുങ്ങി താഴും പോലെ തന്റെ പ്രാണന്റെ കണ്ണുകളിൽ അലിഞ്ഞ് ചേർന്ന നിമിഷം…!!

 

 

അവളുടെ തുടുത്ത കവിളിൽ അനന്തന്റെ പല്ലുകൾ അമർന്നു… ചെറിയൊരു മൂളലോടെ അവൾ കണ്ണുകൾ അടച്ചു… കണ്ണുകൾ നിറഞ്ഞു… ചുവന്ന് കിടക്കുന്ന അവളുടെ മിഴികൾ കണ്ടതും അനന്തൻ തന്റെ ചുണ്ടുകൾ അതിന്റെ ഇണയും ആയി കോർത്തിണക്കി…

 

 

ഒട്ടും കൊതിതീരാതെ രണ്ടുപേരും പരസ്പരം മത്സരിച്ച് ചുണ്ടുകൾ നുണഞ്ഞ് കൊണ്ടിരുന്നു… അവളെ എടുത്ത് കൊണ്ട് തന്നെ അനന്തൻ മുറിയിൽ കയറി ബെഡിലേക്ക് കിടത്തി അവൾക്ക് അരികിൽ കിടന്നു… അനന്തനിലെ പുരുഷനും നിലയിലെ സ്ത്രീയും ഉണർന്ന് കഴിഞ്ഞിരുന്നു… ഉടയാടകൾ തറയിൽ ചിതറി കിടന്നു…

 

 

വിയർപ്പിൻ കണികകൾ പോലും പരസ്പരം പ്രണയത്തിൽ ആണ്ടുപോയി…അവളിലെ ഇല്ലാഞ്ഞിപൂവിന്റെ ഗന്ധം അനന്തനിലേക്കും പടർന്നു… പരസ്പരം നാഗങ്ങളെ പോലെ ചുറ്റിവരിഞ്ഞ് അവളിലെ പെണ്ണിനെ ചെറുനോവോടെ അവൻ രുചിച്ചറിഞ്ഞു…

 

 

താരകകുഞ്ഞുങ്ങൾ വല്ലാത്തൊരു നാണത്തോടെ കണ്ണുകൾ ചിമ്മി തുറന്നു… പൂത്ത് കിടക്കുന്ന മുല്ലവള്ളി ഒന്ന് ആടി ഉലഞ്ഞ് തന്റെ പൂക്കളെ കൊഴിച്ച് കൊണ്ടിരുന്നു…

 

 

തന്റെ മാറിൽ മുഖം ചേർത്ത് കിടക്കുന്നവന്റെ തലയിൽ തലോടി കൊണ്ടിരുന്നു അവൾ… അനന്തന്റെ കൈകൾ അവളുടെ മേനിയിൽ കുസൃതി കാട്ടി കൊണ്ടിരുന്നു… കിടക്കയിൽ പടർന്ന ചെറു ചുവപ്പ് കാൻകെ അവളുടെ കവിളുകൾ ചെഞ്ചോപ്പണിഞ്ഞു… നിറം മങ്ങിയ മഞ്ഞച്ചരടിൽ കൈകൾ മുറുകി… അവളിലെ ഓരോ മാറ്റത്തെയും ചിരിയോടെ നോക്കി കൊണ്ട് അനന്തൻ അങ്ങനെ കിടന്നു…

 

 

______________________❣

 

 

“കൊല്ലും കൊല്ലും ഞാൻ അവനെ…!!” മുടികൾ പിച്ചിവലിച്ച് ഭ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഹർഷനെ നോക്കി അടക്കിപിടിച്ച് കരഞ്ഞ് കൊണ്ടിരുന്നു നിവ്യ…!!

 

 

“നിനക്കറിയോ എന്റെ സൗഭാഗ്യങ്ങളെ ഒക്കെ തട്ടി എടുത്തവനാ അവൻ… എവിടെ ചെന്നാലും അനന്തൻ അനന്തൻ… കോളേജിലെ ഹീറോ ആയിരുന്നു അവൻ… എന്തിന് എന്റെ വീട്ടിൽ വരെ എന്നേക്കാൾ അധികാരം ആയിരുന്നു അവൻ… അന്നൊരിക്കെ റാഗിങ്ങിൽ നിന്നും രക്ഷിച്ച ഒരു പാവം ജൂനിയർ പയ്യൻ… അവിടെ നിന്നും തുടങ്ങിയ കൂട്ടാണ്…

 

 

പിന്നീട് എല്ലാവർക്കും അവനെ മാത്രം മതി… മിടുക്കൻ ആയിരുന്നു അവൻ പഠിക്കാനും മറ്റുള്ളവരെ സഹായിക്കാനും എല്ലാം… അതൊന്നും തനിക്കൊരു പ്രശ്നം ആയിരുന്നില്ല അവസാനം താൻ പ്രണയിച്ച പെണ്ണ് വരെ അവനെ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ!!… അന്ന് തുടങ്ങിയതാണ് അവനോടുള്ള വെറുപ്പ്… അടങ്ങാത്ത വെറുപ്പ്… അവൻ ചെയ്യുന്ന ഓരോന്നിലും അറപ്പ് തോന്നി..”കിതക്കുകയായിരുന്നു ഹർഷൻ…!! ഭ്രാന്തനെ പോലുള്ള അവന്റെ മുഖം കാൻകെ മുട്ടിൽ മുഖം ചേർത്ത് നിവ്യ പതുക്കെ കരഞ്ഞു…

 

 

“നിനക്കറിയോ അവളുണ്ടല്ലോ *പ്രിയ* അവളോട് ഞാൻ ഒത്തിരി കെഞ്ചിയതാ എന്നെ ഇഷ്ടപ്പെടാൻ പൊന്നുപോലെ നോക്കാന്ന് വാക്ക് കൊടുത്തതാ… അവൾക്ക് അതൊന്നും വേണ്ടാ… ഒരു ചെറ്റക്കുടിലും ഇച്ചിരി സ്ഥലവും മാത്രമുള്ള അനന്തൻ ആയിരുന്നു അവൾക്ക് വലുത്…

 

 

താ ഈ കൈ കൊണ്ടാ ഞാൻ ന്റെ പെണ്ണിനെ…!!”കോപാഗ്നി നിറഞ്ഞ കണ്ണുകൾ നിസ്സഹായതയോടെ നിറഞ്ഞൊലിക്കാൻ തുടങ്ങി… ക്ഷണനേരം കൊണ്ട് വീണ്ടും കോപം നിറഞ്ഞു…

 

 

“എന്നെ വേണ്ടെന്ന് പറഞ്ഞ് ആ നായിന്റെ മോനോട് ഇഷ്ട്ടം പറയാൻ ചെന്ന ന്റെ പെണ്ണിനെ ഞാൻ അങ്ങ് പൊക്കി… ആവോളം ആസ്വദിച്ച് അവസാനം ദേ ഈ കൈ കൊണ്ടാ ഞാൻ കഴുത്ത് ഞെരിച്ച് കൊന്നത്… പാവം ന്റെ പെണ്ണ്… അവനെ കൊണ്ടാ ആ അനന്തനെ കൊണ്ടാ എല്ലാം… എന്റെ വാക്ക് കേട്ട് ന്റെ ഇഷ്ട്ടം സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് നിന്റെ സ്ഥാനത്ത് നിൽക്കേണ്ടവളാ ന്റെ പ്രിയ… അവനെ കൊണ്ട് ന്റെ പെണ്ണിന്റെ ജീവൻ വരെ ഞാനെടുത്തു…”നിവ്യയുടെ മുടിക്കുത്തിൽ പിടിച്ച് അനന്തനോടുള്ള ദേഷ്യം അവളിൽ തീർത്ത് കൊണ്ട് ഹർഷൻ പറഞ്ഞു…

 

 

ഒന്ന് കരയാൻ പോലും ആവാതെ ചുണ്ടുകൾ കടിച്ച് പിടിച്ച് അവൾ തേങ്ങി കൊണ്ടിരുന്നു…

 

 

“ആ ചെറ്റയെ കാണും തോറും നിശ്ചലമായി കിടക്കുന്ന ന്റെ പ്രിയയെ ആണ് എനിക്ക് ഓർമ വരാറ്… ജീവനേക്കാൾ ഏറെയാ ഞാൻ അവളെ സ്നേഹിച്ചത്… ആ അവൾ…!! എന്റെ സ്നേഹം എന്നിൽ നിന്നും അകന്നത് പോലെ അവൻ സ്നേഹിക്കുന്നവരെയും ഞാൻ ഇല്ലാണ്ടാക്കി… ഒരു ആക്‌സിഡന്റ് അത്രയേ വേണ്ടി വന്നുള്ളൂ… കാലപ്പഴക്കം ചെന്ന അവന്റെ അച്ഛനും അമ്മയും ധും…!! വല്യ റാങ്ക് ഒക്കെ വാങ്ങി ഓടി വന്നതാ അമ്മയെ കാണാൻ… ചത്ത് കിടക്കുന്ന അവന്റെ തള്ളയേയും തന്തയേം കണ്ട് അവൻ കരഞ്ഞ കരച്ചിൽ ഉണ്ട്… അത്രക്കും ഞാൻ സന്തോഷിച്ച ദിവസം വേറെ ഉണ്ടായിട്ടില്ല എനിക്ക്…

 

 

ആരും ഇല്ലാത്ത അവൻ അവസാനം ഓടി വന്നത് എന്റെ അടുത്തേക്കാ… ഓരോ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ഞാനും അവനിൽ നിന്നും അകന്ന് തുടങ്ങി… ഞാൻ ചെയ്യുന്ന പല തെമ്മാടിത്തരവും അവന്റെ തലയിൽ സമർഥമായി കെട്ടിവച്ച് ന്റെ വീട്ടുകാരെയും നാട്ടുകാരുടെയും മുന്നിൽ ഒന്നിനും കൊള്ളാത്തവനായി…

 

 

എല്ലാവരുടെയും അവഗണന താങ്ങാൻ കഴിയാതെ ഒറ്റപ്പെട്ട് ഒറ്റപ്പെട്ട് ഉരുകി ഉരുകിയാണ് അവൻ ഇങ്ങനെ ആയത്… അവസാനം നിന്റെ അനിയത്തിയോട് അവന് പ്രേമം ആണെന്ന് കേട്ടപ്പോൾ എത്രയും വേഗം അവനെ ഇല്ലാതാക്കാൻ കിട്ടിയ ഒരു ഗോൾഡൻ ചാൻസ് ആയിരുന്നു എനിക്കത്…!!” ഗൂഢമായ അവന്റെ ചിരി കാൻകെ നിവ്യയുടെ ഉള്ളം വെട്ടിവിറച്ചു പോയി… അറിഞ്ഞ് കൊണ്ട് തന്നെ താനും ഒരു പങ്കാളി ആയിരുന്നില്ലേ…!!

 

 

“ഇനി ആ പെണ്ണിനെ കൊന്നിട്ട് ആണെങ്കിലും ശരി ആ അനന്തനെ കൊല്ലാതെ കൊല്ലണം എനിക്ക്… അത് കണ്ട് ആർത്ത് ആർത്ത് ചിരിക്കണം എനിക്ക്…”വല്ലാത്തൊരു ഉന്മാദത്തോടെ പറഞ്ഞ് കൊണ്ടവൻ നിവ്യയെ ആഞ്ഞ് തള്ളി കതക് തുറന്ന് പുറത്തേക്ക് ഇറങ്ങി പോയി… അവൻ പോവുന്നതും നോക്കി അലറി കരഞ്ഞ് കൊണ്ട് നിവ്യ മുട്ടിൽ മുഖം പൂഴ്ത്തി…

 

 

ഏറെ നേരം കരഞ്ഞതിന് ശേഷം എന്തോ മനസ്സിൽ ഉറപ്പിച്ച് അവൾ വാഡ്രോബ് തുറന്ന് ഒരു പേപ്പറും പേനയും കയ്യിൽ എടുത്തു…

 

 

*ന്റെ നിലക്കുട്ടി ഈ ചേച്ചിയോട് ക്ഷമിക്കണം…!!* ഒരു തുള്ളി കണ്ണീരോടെ അല്ലാതെ ഓരോ വരിയും അവൾക്ക് എഴുതി തീർക്കാൻ ആയില്ല… എഴുതി തീർന്ന പേപ്പർ ഭദ്രമായി മടക്കി അവളുടെ ഡയറിയുടെ ഇടുക്കിൽ ഭദ്രമായി വെച്ചു…

 

 

“ന്റെ കുട്ടിക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമായിരിക്കും അല്ലേ…?? എനിക്ക് വയ്യെടാ ഞാൻ പോവാ ഈ നരകത്തിൽ നിന്നും… അച്ഛക്കും അമ്മക്കും സങ്കടവും എല്ലാം ഒരു ദിവസം മാറിക്കോളും… വെറുപ്പ് കാട്ടി നിന്നെ അകറ്റുന്നുണ്ടെകിലും ഉള്ള് നിറയെ നിന്നോട് സ്നേഹാ അവർക്ക്… സത്യം മാമസ്സിലാവുമ്പോ ഉള്ള് തുറന്ന് അവർ നിന്നെ സ്നേഹിക്കും… അങ്ങ് ദൂരെ ഇരുന്ന് ചേച്ചി അത് കണ്ട് ഒത്തിരി സന്തോഷിക്കും കേട്ടോ…!!” അവസാനമായി എഴുതിയ വരികളിൽ ചുണ്ടുകൾ അമർത്തി തേങ്ങി കരഞ്ഞു അവൾ….!!

 

 

കണ്ണുകൾ അമർത്തി തുടച്ച് ബാത്റൂമിലേക്ക് കയറി…ജനലോരത്ത് കിടന്ന തുരുമ്പിച്ച ഒരു ബ്ലേഡ് എടുത്ത് കൈ ഞരമ്പിൽ അമർത്തി… തറയിലാകെ ചുടുരക്തം വാർന്നോഴുകി… പൈപ്പ് തുറന്നിട്ട് പുറത്തേക്ക് ശബ്ദം കേൾക്കാതിരിക്കാൻ പൊട്ടിക്കരഞ്ഞു അവൾ…!! കണ്ണുകൾ മേൽപ്പോട്ട് ഉയർന്നു… ചെറിയൊരു ഞരക്കത്തോടെ അവളുടെ ശരീരം നിശ്ചലമായി… എന്നേക്കുമായി….!!

 

 

 

 

 

പുലർച്ചയോട് അടുക്കുമ്പോൾ ആണ് ഹർഷൻ മുറിയിലേക്ക് കയറിവന്നത്… മുറിയിൽ ആകെ നോക്കിയിട്ടും നിവ്യയെ കണ്ടില്ല ബാത്‌റൂമിൽ നിന്നും പൈപ്പ് തുറന്നിട്ട ശബ്ദം കേട്ടതും അങ്ങോട്ടേക്ക് ഒന്ന് നോക്കി കൊണ്ട് ബെഡിൽ ചെന്ന് കിടന്നു കൊണ്ട് ഫോണിൽ നോക്കി കിടന്നു…

 

 

ഏറെ നേരം ആയിട്ടും നിവ്യയെ കാണാഞ്ഞിട്ട് ബാത്‌റൂമിന്റെ കതകിൽ തട്ടി വിളിച്ചു… തിരിച്ച് ശബ്ദം ഒന്നും കേൾക്കാഞ്ഞിട്ട് കതക് ഒന്ന് ആഞ്ഞ് ഉന്തിയതും കണ്ടു… നിലത്ത് അബോധാവസ്ഥയിൽ കിടക്കുന്ന നിവ്യയെ… തറയിൽ ആകെ രക്തനിറത്തിൽ ഒഴുകുന്ന വെള്ളം കണ്ടതും അവൻ അവൾക്ക് അരികിലേക്ക് ചെന്നു… കവിളിൽ ഒന്ന് തട്ടി വിളിച്ചു… അനക്കമില്ല…!! മൂക്കിന് തുമ്പിൽ വിരൽ വെച്ച് നോക്കി… ഇല്ല ശ്വാസവും ഇല്ല…!!

 

 

വീണ്ടും വീണ്ടും തട്ടി വിളിച്ച് കൊണ്ടിരുന്നു… അനക്കമില്ലാതെ കിടക്കുന്ന നിവ്യയെ കാൻകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി അവന്… വേഗം താഴേക്ക് ചെന്ന് അമ്മയെ വിളിച്ച് വന്നു… മുറിയിൽ എല്ലാവരും കൂടി… ചലനമറ്റ് കിടക്കുന്ന നിവ്യയെ നോക്കി എല്ലാവരും കണ്ണീർ വാർക്കുമ്പോഴും ഒരു തുള്ളി വെള്ളം പോലും അവൾക്ക് വേണ്ടി ഹർഷൻ പൊഴിച്ചില്ല…

 

 

“അല്ലേലും ആരായിരുന്നു തനിക്കവൾ… തന്റെ ആവിശ്യം തീർക്കാൻ വേണ്ടിയുള്ള ഒരു ഉപകരണം…ഒന്നല്ലെങ്കിൽ ഒന്ന്…”പുച്ഛത്തോടെ ചുണ്ട് കോട്ടി കൊണ്ടവൻ പുറത്തേക്ക് ഇറങ്ങി…

 

 

വാഡ്രോബിൽ വെച്ച നിവ്യയുടെ ഡയറി അവിടെ ഭദ്രമായിരുന്നു…!!

 

__________________________________♥️

 

തളർന്നുറങ്ങുന്ന തന്റെ പെണ്ണിനെ ഒന്ന് നോക്കി സിന്ദൂരം മയങ്ങുന്ന നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു.. ശേഷം താഴെ കിടന്ന മുണ്ടുടുത്ത് ഒന്ന് കുളിച്ചിറങ്ങി ചായ വെച്ച് രണ്ട് കപ്പിൽ എടുത്ത് ഒന്ന് അവൻ കുടിച്ച് മറ്റേത് മുറിയിലെ ടേബിളിൽ വെച്ച് അരുമയായി നിലയുടെ തലയിൽ ഒന്ന് തലോടി മുൻവാതിൽ അടച്ച് അവൻ കവലയിലേക്ക് പുറപ്പെട്ടു…

 

 

നേരം ഒത്തിരി വൈകിയാണ് നില ഉറക്ക് ഉണർന്നത്… കണ്ണുകൾ തുറന്ന് അരികിലേക്ക് ഒന്ന് നോക്കി അടുത്ത് അനന്തനെ കണ്ടില്ല… മധുരമൂറുന്ന ഇന്നലെയിലെ രാത്രിയുടെ ഓർമ മനസ്സിലേക്ക് തികട്ടി വന്നതും കവിളുകൾ അസ്തമയ സൂര്യന്റെ ചെഞ്ചോപ്പിനെക്കാൾ ചുവന്നു …. കഴുത്തിലെ താലിയിൽ കൈകൾ മുറുകി…

 

 

എണീറ്റ് കുളിച്ചിറങ്ങി ഒരു മഞ്ഞ ചുരിദാർ ഉടുത്തിട്ടു… സിന്ദൂര രേഖയിൽ സിന്ദൂരം നീട്ടി ചുവപ്പിച്ചു… ഏറെ നേരം കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് തന്നെ ഉറ്റുനോക്കി…പതിവിലും കൂടുതൽ തന്റെ പ്രാണന്റെ കരാലാളനയിൽ ഏർപ്പെട്ട് സുന്ദരി ആയത് പോലെ… നാണത്തോടെ അവൾ മിഴികൾ താഴ്ത്തി…

 

 

അപ്പോഴാണ് കതക് തുറന്ന് അനന്തൻ വെപ്രാളത്തോടെ അകത്തേക്ക് വന്നത്… ചിരിയോടെ അവന്റെ അരികിലേക്ക് ചെന്ന് നില അവനെ കെട്ടിപ്പുണർന്നു… എന്ത് പറയും ഏത് പറയും എന്നറിയാതെ അനന്തൻ അങ്ങനെ തന്നെ നിന്നു… ഏറെ നേരം ആയിട്ടും തന്നെ തിരിച്ച് അനന്തന്റെ കൈകൾ പുണരാത്തത് കൊണ്ട് സംശയത്തോടെ അവനെ നോക്കിയതും മറ്റെങ്ങോ മിഴികൾ പായിച്ച് നിൽക്കുന്ന അവനെ കണ്ടതും അവൾ സംശയത്തോടെ അവനെ നോക്കി..

 

 

“എന്ത് പറ്റി അനന്തേട്ടാ.. എന്താ മുഖത്താകെ ഒരു വല്ലായ്മ…?!” കൈകൾ അവന്റെ മുഖം കോരി എടുത്ത് അവൾ ചോദിച്ചതും കുറച്ച് നേരം അവൻ അവളെ തന്നെ നോക്കി നിന്നു..

 

 

“നിലക്കുട്ടി ഞാനൊരു കാര്യം പറഞ്ഞോട്ടെടാ…?”അവൻ ചോദിക്കേണ്ട താമസം അവളുടെ ചുണ്ടുകൾ കൂർത്ത് വന്നു…

 

 

“അതിന് സമ്മതം ചോദിക്കണോ.. ഒന്ന് പറയ്യ് ന്റെ ഏട്ടാ…”

 

 

“അത്… അത് നിവ്യ…”

 

“ചേച്ചിക്ക് എന്താ…”

 

“അത്… നീ വാ നമുക്ക് ഒരിടം വരെ പോവാം…”അവളുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് ഇറങ്ങി അവൻ കതകടച്ചു…

 

 

_________________________❤️

 

 

നേരെ ജിപ്സി ചെന്ന് ബ്രേക്ക്‌ ഇട്ടത് ഹർഷന്റെ വീടിനു മുന്നിൽ ആണ്… വീട് മുറ്റത്ത് കൂടി നിൽക്കുന്ന ആളുകളും അകത്ത് നിന്നുള്ള കൂട്ടകരച്ചിലും കേട്ട് നില സംശയത്തോടെ അനന്തനെ നോക്കി… പിന്നെ വർധിച്ച ഹൃദയമിടിപ്പോടെ ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു…

 

 

അനന്തന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു… ഏകദേശം അഞ്ച് വർഷത്തോളം ആയിക്കാണും ഈ പടി ചവിട്ടിയിട്ട്… വലിയൊരു തുക പണം ആരോ മോഷ്ടിച്ചതിന് അവസാനം പഴി ചാരിയത് തന്റെ മേൽ ആയിരുന്നു… ഒരു നായയെ അടിച്ചാട്ടും പോലെയാണ് തന്നെ ഈ പടി ഇറക്കി വിട്ടത്… അന്ന് മുതൽ ഈ ഭാഗത്തേക്ക് അറിയാതെ പോലും ഒന്ന് എത്തി നോക്കാൻ ശ്രമിച്ചിട്ടില്ല… അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം അകത്തേക്ക് കയറുമ്പോൾ ഉള്ളം ഒന്ന് വിരപൂണ്ട് പോയി… മുറ്റത്ത് തന്നെ നിൽക്കുന്ന ഹർഷനെ അവനൊന്ന് നോക്കി…

 

 

കരഞ്ഞിട്ട് ആണെന്ന് തോന്നുന്നു കണ്ണെല്ലാം ചുവന്നിട്ടുണ്ട്… അകത്തേക്ക് കയറിയതും കണ്ടു ഒരു മൂലയിൽ നിന്ന് കണ്ണീർ അടക്കാൻ പാട് പെടുന്ന നിലയെ… അടുത്തേക്ക് ചെന്ന് ചേർത്ത് പിടിച്ചതും ഞെട്ടറ്റ താമര കണക്കെ തന്റെ നെഞ്ചിലേക്ക് വീണു പോയിരുന്നു അവൾ…

 

 

_____________________❣

 

 

*നിലക്കുട്ടി….!!* വാത്സല്യത്തോടെ തന്നെ വിളിക്കുന്ന നിവ്യയുടെ മുഖം മുന്നിൽ തെളിഞ്ഞതും നില കണ്ണുകൾ വെട്ടി തുറന്നു… താഴെ നിന്നും ആരുടെ ഒക്കെയോ നിലവിളികൾ കേൾക്കാം… കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ നിന്നതും പുറത്ത് നിന്ന് ആരോ കതക് അടച്ചിട്ടുണ്ട്… കരച്ചിലോടെ അവൾ നിലത്തേക്ക് ഊർന്നിറങ്ങി… ചിരിയും കുസൃതിയും കലർന്ന നിവ്യയും ഒത്തുള്ള ഒത്തിരി നല്ല നിമിഷങ്ങൾ കടന്ന് പോയി…

 

 

മിഴികൾ ഉയർത്തി നോക്കിയതും ചുവരിൽ തൂക്കി ഇട്ട നിവ്യയുടെയും ഹർഷന്റെയും ഫ്രെയിം ചെയ്ത ഫോട്ടോ കണ്ടു… മെല്ലെ എഴുന്നേറ്റ് അതിൽ ഒന്ന് തലോടി…

 

 

“എന്തിനാ ചേച്ചിയേ… നീ…?!” കാരണം തേടാതെ അവൾ കരഞ്ഞ് പോയി… തൊണ്ട പൊട്ടും ഉച്ചത്തിൽ അവൾ അലറി അലറി കരഞ്ഞു…

 

Updated: October 23, 2021 — 8:10 am

58 Comments

  1. ഇപ്പോഴാണ് വായിച്ചത്. Late ആയി പോയി. അതിന് ആദ്യം sorry. കഥ ഒരു രക്ഷയും ഇല്ലാട്ടോ. അസാധ്യ feel ആയിരുന്നു.❤️❤️ ഹർഷൻ കാരണം എത്ര പേരുടെ ജീവൻ ആണ് പോയത്?. നിലാ ചെയ്തത് ഉചിതമായ കാര്യമാണ്. അവനു കുറഞ്ഞുപോയി എന്നെ പറയാൻ പറ്റു.
    പ്രണയമഴക്ക് ശേഷം അടുത്ത story എപ്പോൾ ആണ്. Waiting ആണ്❤️❤️

  2. Superb!!! Nannayirunnu. Pakshe anandan ellarurede munnilum kuttakkaranakunna pro situation nteyum sathyavastha koodi ellavarum ariyunna situation koodi venamayirunnu. Niyayude suicide letter I’ll anandanum nilayum akapettupoya situation mathramalle undayirynnulloo. Athu vayichal avarude veetukar mathramalle sathyavastha manasilakkukayuloo.
    Enthayalum othiri ishtamayi.

    Thanks.

  3. Vector…
    Mwuthee..adipoli…nthoru feel aanu bro…
    Eppolla vayikan pattiyath….eniyum ethupolulla kadhayumayi varanam

    1. Nii alle eth edan paranj adii ondakiyath annittano eppo vann vayikunnath

Comments are closed.