ഹരിനന്ദനം.8 [Ibrahim] 192

പെട്ടെന്ന് തന്നെ നന്ദന്റെ കൈകൾ വിടുവിച് കൊണ്ട് അവനെ ബാത്‌റൂമിൽ നിന്ന് പുറത്താക്കി വാതിലടച്ചു…

കുറച്ചു നേരം അങ്ങനെ തന്നെ നിന്നുപോയി അവൾ പിന്നെ ഷവർ തുറന്നു കൊണ്ട് നല്ല തണുത്ത വെള്ളം മുഖത്തേക്ക് ആക്കി…

 

കുളി കഴിഞ്ഞു പുറത്തു കടക്കുമ്പോഴും നന്ദൻ ബെഡിൽ തന്നെ ആയിരുന്നു. ഹരി യെ ഒന്ന് ചൂഴ്ന്ന് നോക്കി അവൻ. അവൾ പക്ഷെ അത് മൈൻഡ് ആക്കാതെ താഴേക്കു പോയി..

അടുക്കളയിൽ നിന്ന് അർച്ചന യുടെയും കിച്ചു വിന്റെയും ശബ്ദം കേൾക്കുന്നുണ്ട് അതുകൊണ്ട് തന്നെ അവരുടെ സ്വർഗത്തിൽ കട്ടുറുമ്പ് ആവേണ്ട കരുതി അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി പക്ഷെ കിച്ചു അവളെ കണ്ടിട്ട് ഹരീ വാ എന്ന് പറഞ്ഞു കൊണ്ട് മാടി വിളിച്ചു..

അവൾ വേഗം സ്ലാബിൽ കയറി ഇരുന്നു.

അർച്ചന അവൾക്ക് ചായ കൊടുത്തു…

 

നീ വിശേഷം അമ്മായി യെ കണ്ടില്ലേ ഹരി…

കിച്ചു വിന്റെ വകയാണ് ചോദ്യം..

 

ആരാണ് എന്നുള്ള അർത്ഥത്തിൽ അർച്ചന യെ നോക്കി അവൾ..

കുറെ ആഭരണങ്ങൾ ഇട്ടിട്ടു ഒരു പച്ച കസവു സാരിയൊക്കെ ഉടുത്ത അപ്പോൾ തന്നെ കത്തി വേഷം ഹരിക്ക് മനസിലായി…

 

എന്റെ ഏട്ടാ കല്യാണം കഴിഞ്ഞു ദിവസങ്ങൾ ആയ ഹരിയോട് പോലും ചോദിച്ചു വിശേഷം ആയില്ലേ എന്ന്.

അത് പിന്നെ അമ്മായി യുടെ മോൾക്ക് കല്യാണം കഴിയുന്നതിനു മുമ്പ് തന്നെ വിശേഷം ആയതിന്റെ അഹങ്കാരം ആണ്..

കിച്ചു വിന്റെ മറുപടി കേട്ടിട്ട് ഹരി ക്ക് ചായ തരിപ്പിൽ പോയി അർച്ചന ആണെങ്കിൽ ചിരിയോടെ ചിരി..

അത് കേട്ടുകൊണ്ടാണ് ഡ്രസ്സ്‌ മാറി നന്ദൻ അങ്ങോട്ട് വന്നത്. അവനെ കണ്ട പാടെ

“” കേറി വാ ഡാ മക്കളേ കേറിവാ “” എന്ന് പറഞ്ഞു കിച്ചു.

 

ഇങ്ങേർക്ക് സ്വന്തം ആയിട്ട് ഒന്നും ഇല്ലേ എന്നോർത്ത് കൊണ്ട് നന്ദൻ ഹരിക്ക് അടുത്തായി സ്ലാബിൽ ഇരുന്നു. അർച്ചന അവനും ചായ എടുത്തു കൊടുത്തു…

 

നമ്മൾ എല്ലാവരും കൂടി പാചകം ചെയ്യാം ഇന്ന്. എന്തായാലും അച്ഛനും അമ്മയും ഇവിടെ ഇല്ലലോ അർച്ചന ആണ് പറഞ്ഞത്.
അയ്യോ ചേച്ചി എനിക്ക് പാചകം ഒന്നും അറിയില്ല.. ഹരി പറഞ്ഞു.

അതേ ഞങ്ങൾക്ക് കഴിക്കാൻ മാത്രമേ അറിയുള്ളൂ അല്ലെ ഹരിക്കുട്ടാ കിച്ചു അവളെ നോക്കി പറഞ്ഞു..

ഒന്ന് പോ ഏട്ടാ നിങ്ങൾ ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം പച്ചക്കറി ഒന്ന് അരിഞ്ഞു തരിക തേങ്ങ ഒന്ന് പിഴിഞ്ഞ് തരിക ഇത്രയും മതി ബാക്കി ഒക്കെ ഞാൻ ചെയ്തോളാം അർച്ചന എല്ലാവരോടും ആയിട്ട് പറഞ്ഞു…

എന്നാ ഞാൻ തേങ്ങ പിഴിയാം കിച്ചു വേഗത്തിൽ എഴുന്നേറ്റു.

അല്ലെങ്കിലും എല്ലാവരെയും പിഴിയുന്ന കാര്യത്തിൽ ഏട്ടൻ ഉഗ്രന നന്ദൻ കിച്ചു വിനെ നന്നായി ഒന്ന് താങ്ങി..

 

നിന്റെ അത്രയും വരില്ലെടാ പറഞ്ഞു കൊണ്ട് മറുപടി കൊടുത്തു..

മതി പണികൾ തുടങ്ങാം എന്ന് പറഞ്ഞു കൊണ്ട് അർച്ചന ഇടപെട്ടു..

11 Comments

  1. ❤❤❤❤❤

  2. സൂര്യൻ

    ?

    1. ഇബ്രാഹിം

      ??

  3. Man with Two Hearts

    കൊള്ളാം bro കൊള്ളാം. ഒരു പുഞ്ചിരിയോടെ ഇങ്ങനെ വായിച്ചു ഇരിക്കാൻ പറ്റുന്നുണ്ട്. എത്ര നോക്കിയിട്ടും നന്ദന് അങ്ങ് അടുക്കാൻ പറ്റുന്നില്ലല്ലോ ?ഓരോ സമയം ഓരോന്ന് വരും അല്ലെ. പിന്നെ ചില സ്ഥലത്ത് അക്ഷരതെറ്റ് ഉള്ളത് വായിച്ചിട്ട് മനസിലാവുന്നില്ല. അതൊന്ന് പറ്റുമെങ്കിൽ ശ്രദ്ധിക്കണേ. പിന്നെ അടുത്ത ഭാഗവും ഇതുപോലെ പെട്ടെന്ന് ഇടൂലെ ??

    1. ഇബ്രാഹിം

      അക്ഷരത്തെറ്റ് ശ്രദ്ധിക്കാം. പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാം അടുത്ത പാർട്ട്‌

  4. അടിപൊളി

    1. ഇബ്രാഹിം

      ??

  5. ലെ നന്ദൻ,’തള്ള സമ്മതിക്കൂല’??
    കൊള്ളാം ❤️??

    1. ഇബ്രാഹിം

      ??

  6. സൂപ്പർ

Comments are closed.