പ്രവാസിയുടെ വേലി 2 [ഡ്രാക്കുള] 51

പ്രവാസിയുടെ വേലി 2

Author : ഡ്രാക്കുള

 

എയർപോർട്ട് കവാടം കടന്നതും സുധീഷിൻ്റെ നെഞ്ചിടിപ്പിൻ്റെ വേഗതയുടെ ശബ്ദം സൗമ്യ കേൾക്കുന്നുണ്ടായിരുന്നു..! .
“ഏട്ടാ….” എന്ന് പതുക്കെ വിളിച്ച് സുധീഷിൻ്റ കൈ അമർത്തി പിടിച്ചു .സൗമ്യയുടെ കണ്ണിൽ മഴക്കാറ് കോളു കൂട്ടുനുണ്ടായിരുന്നു .
വണ്ടി ബ്രേക്കിട്ടതും സ്വപ്നമെന്ന പോലെ ഞെട്ടി സൗമ്യ സുധീഷിൻ്റെ കൈയ്യിൽ നിന്നും തൻ്റെ കൈ സ്വതന്ത്രമാക്കി കണ്ണു തുടച്ചു .
അഛൻ വാസു വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റുപാടും ഒന്ന് നോക്കി. തൻ്റെ വെള്ളമുണ്ട് ഒന്ന് മുറുക്കി ഉടുത്ത് കൊണ്ട് ഡ്രൈവറോട് ..
“മോനേ ..ആ ഡിക്കി ഒന്ന് തുറന്നേ “.
അമ്മ പത്മിനിയും അനിയത്തി പ്രിയ യും കാറിൽ നിന്നും ഇറങ്ങി .
“എന്താ ഏട്ടാ… ഇറങ്ങുന്നില്ലേ ….”
പ്രിയയുടെ ചോദ്യം കേട്ട് സുധീഷും സൗമ്യയും ചെറുപുഞ്ചിയോടെ കാറിൽ നിന്നും ഇറങ്ങി .
ബേക്കിൽ നിന്നും മറ്റുള്ള വണ്ടികളുടെ ഹോണടി കേട്ട് അവിടെ ഉണ്ടായിരുന്ന പോലീസ് കാരൻ സുധീഷ് വന്ന ടാക്സിയുടെ ഡ്രൈവർക്ക് അവിടെ നിന്ന് വണ്ടി മാറ്റൻ നിർദേശം നൽകി .
“വാസു ഏട്ടാ.. കഴിഞ്ഞാൽ എന്നെ വിളിച്ചാ മതി .ഞാൻ താഴെ ഉണ്ടാവും.” എന്ന് പറഞ്ഞ് ഡ്രൈവർ വണ്ടിയും എടുത്ത് പുറത്ത് പോയി .
എയർ പോട്ടിൽ ഒരു പാട് തവണ വന്നിട്ടുണ്ടെങ്കിലും ആദ്യമായ് യാത്രക്കൊരുങ്ങുന്ന സുധീഷിന് നെഞ്ചിൽ ഒരു പിട അനുഭവപെട്ടു .
“അഛാ ..അമ്മേ ..ഞാൻ അങ്ങോട്ട് പോട്ടെ .സമയം ആയി .”