കല്യാണ വീട്ടിൽ എത്തിയപ്പോൾ നന്ദനം കിച്ചുവും വേഗം ഇറങ്ങി അമ്മ അപ്പോൾ തന്നെ പുറത്ത് ഉണ്ടായിരുന്നു അവരെ നോക്കി ഇതുവരെ എവിടെ ആയിരുന്നു നാളെ വന്നാൽ മതിയായിരുന്നല്ലോ എന്നൊക്കെ പറഞ്ഞു പിറുപിറുത്തു അപ്പോഴേക്കും അർച്ചനയും ഹരിയും ഡോർ തുറന്നു ഇറങ്ങി. ഹരിയെ കണ്ട് അമ്മയുടെ മുഖം വിടർന്നു.
അവർ മുന്നിൽ നടന്ന പുറകിലായി മറ്റുള്ളവരും…
എല്ലാവരും ഹരിയെ തന്നെയാണ് നോക്കിയിരുന്നത് എല്ലാവരും ഒന്ന് സംസാരിക്കുക ചെയ്തു അർച്ചന കൂട്ടി നടക്കുമ്പോഴാണ് റൂമിൽ നിന്ന് വല്ലാത്ത ഫയറിങ് കേട്ടത്..
നോക്കിയപ്പോൾ കൃഷ്ണ വേണി യ്ക്ക് ആരോടോ കണക്കിന് കിട്ടുന്നുണ്ട്.
.. ആ ഹരിത ആണ് പിന്നെയും ഇമ്മാതിരി ഒക്കെ വലിച്ചുകേറ്റി നടക്കുന്നത് ഇന്ന് നോക്ക് അവളുടെ വേഷം അവൾക്കറിയാം ഒരു കല്യാണത്തിന് എങ്ങനെ വരണമെന്ന്
……
നീ ആരെ കണ്ടിട്ടാണ് ഇങ്ങനെ നടക്കുന്നത്..
നിന്റെ അച്ഛൻ ഭദ്രന ഞാൻ ഒന്ന് കാണട്ടെ
അല്ലെങ്കിൽ ഒരു കല്യാണം ആണെന്ന് ഓർത്തു കൂടെ നിനക്ക് എന്നൊക്കെ പറഞ്ഞു നല്ല പൊരിക്കൽ ആണ് അവൾ…
ആരാണെന്ന് മനസ്സിലായില്ലെങ്കിലും അവൾക്ക് സദ്യയുടെ ആവശ്യമില്ല എന്ന് മനസ്സിലായി അത്രയ്ക്കും വയറു നിറഞ്ഞിട്ടുണ്ടാകും…
നന്ദൻ മാറിനിന്ന് ഹരിയെ നോക്കുകയാണ്..
വെറുതെ ഒന്ന് ചുറ്റും നോക്കിയപ്പോൾ കുറെ പേര് അവളെ നോക്കി വെള്ളം ഇറക്കുന്നുണ്ട് ഇവന്മാർക്കൊന്നും വേറെ പണിയില്ലേ എന്നോർത്താണ് അവളുടെ അടുത്തേക്ക് പോയത്..
അവളുടെ കൂടെ തന്നെ നടന്നു എന്റെ പ്രോപ്പർട്ടി ആണെന്ന് നാലാളെ അറിയിക്കാൻ വേണ്ടി തന്നെ..
താലി കെട്ടും ഭക്ഷണവും ഒക്കെ കഴിഞ്ഞപ്പോൾ നന്ദനം കിച്ചുവും ഭാര്യമാരും തിരിച്ചുപോന്നു അർച്ചന ക്ക് കുറേസമയം അവിടെ നിൽക്കാൻ കഴിയില്ലായിരുന്നു അതുകൊണ്ട് തന്നെ അമ്മയും സമ്മതിച്ചു..
റൂമിലെത്തി എന്തോ തിരയുകയാണ് ഹരി. നന്ദൻ കിടക്കുകയാണ് ഡ്രസ്സ് പോലും മാറിയിട്ടില്ല ഹരിക്ക് രാവിലെ എഴുന്നേറ്റ പാടെ കുളിക്കണമെന്ന് ഒരു നിർബന്ധവുമില്ല പക്ഷെ എവിടെലും പോയി വന്നാൽ കുളിക്കാതെ ഒരു സമാധാനം കിട്ടില്ല..
കുനിഞ്ഞു നിന്ന് കുറെ നേരമായി തിരയുന്നത് കണ്ടിട്ടാണ് നന്ദൻ ഫോണിൽ നിന്ന് കണ്ണുകൾ മാറ്റി ഹരി യെ നോക്കിയത്..
സാരി തൊട്ട് ഭംഗി നോക്കരുതെന്ന് അർച്ചന പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ ഹരി സാരി നോക്കിയിട്ടില്ല ആയിരുന്നു..
കുത്തിയിരുന്നതൊക്കെ ലൂസായി അരയിൽ നിന്നും കഴിഞ്ഞു പോകാൻ തുടങ്ങുന്ന സാരിയിൽ അവളുടെ ശരീരം ചെറുതായിട്ട് കാണാൻ തുടങ്ങി…
ശരീരത്തിൽ തൊടാൻ അല്ലായിരുന്നു അഴിഞ്ഞു തുടങ്ങിയ സാരിയിൽ അവൻ പിടിച്ചതും ഞെട്ടി ക്കൊണ്ട് ഹരി തിരിഞ്ഞു നോക്കി…
നന്ദനും ഞെട്ടി പോയിരുന്നു…
❤❤❤❤❤
?
??
കൊള്ളാം bro കൊള്ളാം. ഒരു പുഞ്ചിരിയോടെ ഇങ്ങനെ വായിച്ചു ഇരിക്കാൻ പറ്റുന്നുണ്ട്. എത്ര നോക്കിയിട്ടും നന്ദന് അങ്ങ് അടുക്കാൻ പറ്റുന്നില്ലല്ലോ ?ഓരോ സമയം ഓരോന്ന് വരും അല്ലെ. പിന്നെ ചില സ്ഥലത്ത് അക്ഷരതെറ്റ് ഉള്ളത് വായിച്ചിട്ട് മനസിലാവുന്നില്ല. അതൊന്ന് പറ്റുമെങ്കിൽ ശ്രദ്ധിക്കണേ. പിന്നെ അടുത്ത ഭാഗവും ഇതുപോലെ പെട്ടെന്ന് ഇടൂലെ ??
അക്ഷരത്തെറ്റ് ശ്രദ്ധിക്കാം. പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാം അടുത്ത പാർട്ട്
അടിപൊളി
??
ലെ നന്ദൻ,’തള്ള സമ്മതിക്കൂല’??
കൊള്ളാം ❤️??
????
??
സൂപ്പർ