ചെറിയ ഒരു ചമ്മലോടെ തിരിഞ്ഞു നടക്കുമ്പോൾ അർച്ചന പുറകിൽ നിന്ന് വിളിച്ചിരുന്നു..
നന്ദ ഈ സാരിയുടെ പ്ലീറ്റ് ഒന്ന് ശരിയാക്കിക്കെ എന്ന് പറഞ്ഞു. എനിക്ക് താഴെക്ക് അങ്ങനെ കുനിഞ്ഞിരിക്കാൻ പറ്റാഞ്ഞിട്ടാണ്..
ഹരി അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ബ്ലാക്ക് കളർ ഷർട്ട് ബ്ലാക് കരയുള്ള മുണ്ടും…..
നന്ദൻ കുനിഞ്ഞിരുന്നു കൊണ്ട് സാരി നേരെ ആക്കാൻ തുടങ്ങി. ഹരിക്ക് അത് വല്ലാത്തൊരു ഫീൽ ആയിരുന്നു. നന്ദനെ നോക്കാൻ അവൾക്ക് എന്തോ പോലെ തോന്നി…
കാതിൽ കല്യാണത്തിന്റെ അന്ന് ഇട്ട കമ്മൽ ഇട്ടു കൊടുത്തതും അർച്ചന ആയിരുന്നു…
അത് കൂടാതെ അവളുടെ കയ്യിൽ ഉണ്ടായിരുന്ന നെക്‌ലേസ് പോലെയുള്ള വലിയ ലോക്കറ്റുള്ള ഒരു മാലയും ഇട്ടു കൊടുത്തു. കയ്യിൽ രണ്ടു വിരലിലും മോതിരം ഉണ്ട് ഓരോന്ന്..
നിനക്ക് ചൂണ്ടു വിരൽ മാത്രമേ ഉള്ളുവോ എന്ന് ചോദിച്ചു കൊണ്ട് രണ്ടും ഊരി ഇടതു കയ്യിലെ മോതിര വിരലിലും നടു വിരലിലും ഇടീച്ചു.
വലതു കയ്യിലെ ചൂണ്ടു വിരലിൽ ആണ് സ്ഥിരമായി അവൾ മോതിരം ഇട്ടിരുന്നത് അതുകൊണ്ട് തന്നെ ആ വിരലിൽ മോതിരം ഇല്ലാഞ്ഞിട്ട് അവൾക് എന്തോ പോലെ തോന്നി.
അർച്ചന കല്ലുകൾ പതിച്ച വലിയൊരു മോതിരം എടുത്തു അവളുടെ കയ്യിൽ ഇട്ടു കൊടുത്തു. അവൾ നല്ല സന്തോഷത്തോടെ അതിൽ ഭംഗി നോക്കി…
കണ്ണുകൾ ഭംഗി ആയി എഴുതി കൊടുത്തു ഒരു കറുപ്പ് പൊട്ടും കുത്തി. കഴുത്തിൽ നന്ദൻ ഇട്ടു കൊടുത്ത മാലയും അവൾ എടുത്തിട്ടു…
മുടി രണ്ടു വശത്ത് നിന്നും കുറച്ചു എടുത്തിട്ട് ഒന്ന് ചുരുട്ടി ടിക് ടിക് വെച്ച് കുത്തി കൊടുത്തു. മൊത്തത്തിൽ നല്ല ഭംഗി തോന്നി ഹരിക്ക്..
ചേച്ചിക്ക് ഇങ്ങനെയൊക്കെ ഒരുക്കുന്നത് ഇഷ്ട ലെ
..
മ്മ് ഇഷ്ടാ ഒരു അനിയത്തി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ ദൈവം തന്നില്ല പക്ഷെ ഇപ്പോൾ എനിക്ക് ദൈവം ഒരു അനിയത്തിയെ തന്നു എന്ന് പറഞ്ഞു കൊണ്ട് അർച്ചന അവളുടെ കവിളിൽ ഉമ്മ വെച്ചു…
ചേച്ചി ഇതൊക്കെ അഴിഞ്ഞു വീഴുമോ എന്നൊരു പേടി ഉണ്ട്..
നീ ഇടക്ക് തൊട്ട് തൊട്ട് അതിന്റെ ഭംഗി നോക്കാഞ്ഞാൽ മാത്രം മതി അത് അവിടെ നിന്നോളും…
നന്ദനും കിച്ചുവും ഒരു മണിക്കൂർ കാത്തു നിന്നിട്ടും അവരെ കാണാഞ്ഞിട്ട് മുകളിലേക്ക് കയറി പോകാൻ നിന്നപ്പോൾ ആണ് രണ്ടും കൂടി കുലുങ്ങി ചിരിച്ചു കൊണ്ട് ഇറങ്ങി വരുന്നത്…
പറയാൻ വന്നതൊക്കെ രണ്ടാളും അപാടെ വിഴുങ്ങിക്കൊണ്ട് വായും തുറന്നു നോക്കി നില്കാൻ തുടങ്ങി..
അവർ നടന്നു വരുന്നതും നോക്കി നിൽക്കുന്ന മനസ്സിനെയും കിച്ചുവിന് യും കണ്ടു ഹരിയും അർച്ചനയും മുഖത്തോടുമുഖം നോക്കി ചിരിച്ചു. ഹരി ആണ് മുന്നേ കടന്നു പോയത് നന്ദൻ അർച്ചനയ്ക്ക് നേരെ കൈകൊണ്ട് നന്നായിട്ടുണ്ട് എന്ന് കാണിച്ച് ഹരിയുടെ പുറകിൽ പോയി.
നന്ദനും കിച്ചുവും മുന്നിലും അരിയും അച്ഛനെയും പുറകിലും ആയിരുന്നു പോയത്. ഹരിക്ക് അർച്ചന യോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി അവളുടെ മുഖത്തേക്ക് നോക്കി ഷോൾഡർ ൽ തലവെച്ച് കിടന്നു..
അർച്ചന കൈകൊണ്ട് അവളുടെ കവിളിൽ മെല്ലെ തഴുകി ഇതെല്ലാം നന്ദൻ കണ്ണാടിയിൽ കൂടി കാണുന്നുണ്ടായിരുന്നു വലിയ സന്തോഷം തോന്നി.
❤❤❤❤❤
?
??
കൊള്ളാം bro കൊള്ളാം. ഒരു പുഞ്ചിരിയോടെ ഇങ്ങനെ വായിച്ചു ഇരിക്കാൻ പറ്റുന്നുണ്ട്. എത്ര നോക്കിയിട്ടും നന്ദന് അങ്ങ് അടുക്കാൻ പറ്റുന്നില്ലല്ലോ ?ഓരോ സമയം ഓരോന്ന് വരും അല്ലെ. പിന്നെ ചില സ്ഥലത്ത് അക്ഷരതെറ്റ് ഉള്ളത് വായിച്ചിട്ട് മനസിലാവുന്നില്ല. അതൊന്ന് പറ്റുമെങ്കിൽ ശ്രദ്ധിക്കണേ. പിന്നെ അടുത്ത ഭാഗവും ഇതുപോലെ പെട്ടെന്ന് ഇടൂലെ ??
അക്ഷരത്തെറ്റ് ശ്രദ്ധിക്കാം. പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാം അടുത്ത പാർട്ട്
അടിപൊളി
??
ലെ നന്ദൻ,’തള്ള സമ്മതിക്കൂല’??
കൊള്ളാം ❤️??
????
??
സൂപ്പർ