ഹരിനന്ദനം.8 [Ibrahim] 192

ഹരിനന്ദനം 8

Author : Ibrahim

 

കൃഷ്ണ ഞൊണ്ടിക്കൊണ്ട് വരുന്നത് കണ്ടിട്ട് അവളുടെ അച്ഛൻ ആണ് ചോദിച്ചത് ഈ പാതിരക്കു നീ എന്താ കക്കാൻ പോയതാണോ എന്ന്..

അപ്പോഴേക്കും അമ്മ യും അടുത്തേക്ക് വന്നു. അയ്യോ എന്റെ മോൾക്ക് എന്തുപറ്റി എന്ന് ചോദിച്ചു കൊണ്ട് കൈ പിടിച്ചു…

അയ്യോ എന്ന് പറഞ്ഞു കൊണ്ട് അവൾ കൈ വലിച്ചു.എന്നാലും അവളെന്തൊരു അടിയാണ് അടിച്ചത്. ഇനിയിപ്പോൾ ഞാൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണോ എന്നൊരു സംശയം കാരണം അമ്മാതിരി അടിയായിരുന്നു അവൾ ഏറ്റുവാങ്ങുന്നത് അവൾക്ക് നടക്കാൻ ഒട്ടും വയ്യാത്തതുകൊണ്ട് അമ്മ താങ്ങി നടക്കുന്നതിനിടയിൽ ചോദിച്ചു…

നീ എന്തൊക്കെയോ നടത്തുമെന്ന് പറഞ്ഞിട്ടില്ല ഇവിടെ ഇറങ്ങിപ്പോയത് എന്നിട്ട് ഇപ്പോൾ നിനക്ക് നടക്കാൻ വേറൊരാളുടെ സഹായം വേണ്ടി വന്നല്ലോ…

എന്റെ അമ്മ ഇങ്ങനെ വയ്യാത ഇരിക്കുമ്പോൾ ഇമ്മാതിരി ചളി കോമഡി അടിക്കല്ലേ ഞാൻ ഒന്ന് കിടന്നോട്ടെ എന്ന് പറഞ്ഞുകൊണ്ട് അവൾ ബെഡിലേക്ക് കിടന്നു…

പുറം ബെഡിൽ അമർനതും അമ്മേ ന്ന് വിളിച്ചു കൊണ്ട് എഴുന്നേറ്റു പോയി…

എന്താ പറ്റിയത് എന്ന് നോക്കട്ടെ പറഞ്ഞു അമ്മ ഡ്രസ്സ് പൊക്കി നോക്കിയപ്പോൾ പുറം മുഴുവനും തടിച്ചു കിടപ്പുണ്ട്.
ഇങ്ങനെയൊക്കെ ആരാ അടിച്ചത് എന്റെ മോളെ…

അവള് ഹരിത..

ഹരിതയോ അവളെന്തിനാ നിന്നെ അടിച്ചത് നിനക്ക് തിരിച്ചൊന്നു കൊടുക്കാൻ പാടില്ലായിരുന്നോ
.

 

അവൾ കള്ളനാണെന്ന് വിചാരിച്ച് അടിച്ചതാണ് എന്ന അമ്മ പറഞ്ഞത്….

എന്നാ പിന്നെ ആദ്യത്തെ ഒരു അടിയിൽ അവൾക്ക് മനസ്സിലായിട്ടുണ്ടാവില്ലേ കള്ളനല്ല നീയാണെന്ന്..

അത് പിന്നെ അവൾ ഒരു അടിയിൽ നിർത്തുമെന്ന് വിചാരിച്ച് ഞാൻ ശബ്ദമുണ്ടാക്കിയില്ല പക്ഷേ അവൾ തലങ്ങുംവിലങ്ങും അടിച്ചപ്പോൾ അറിയാതെ ശബ്ദം പുറത്തുവന്നു പോയതാ
..അവളുടെ സൗണ്ട് കേട്ടിട്ട് ആണെന്ന് തോന്നുന്നു എല്ലാവരും എത്തിയിരുന്നു…

ആദ്യം തന്നെ ശബ്ദമുണ്ടാക്കിയാൽ മതിയായിരുന്നു അവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി ഞാനാണെന്ന് മനസ്സിലാക്കാതെയാണ് അടിച്ചതെന്ന്…

എന്നാലും പാവം എന്റെ നന്ദേട്ടൻ അതും പറഞ്ഞു കൊണ്ട് അവൾ മെല്ലെ ചരിഞ്ഞു കിടന്നു..

ഇത്രയൊക്കെ വാങ്ങി കൂട്ടിയിട്ടും നിനക്ക് മതിയായില്ല അല്ലേ…..

അവളുടെ നന്ദേട്ടൻ എന്നുപറഞ്ഞുകൊണ്ട് ജാനകി അവളെ ഒന്ന് പൊളിച്ചു നോക്കിയിട്ട് പുറത്തേക്കിറങ്ങി

…എത്ര പറഞ്ഞാലും മനസ്സിലാവില്ല രണ്ടെണ്ണം കൊണ്ടാൽ എങ്കിലും നന്നായാൽ മതിയായിരുന്നു ഈശ്വരാ എന്ന ആത്മഗതിച്ചു കൊണ്ടാണ് അവർ പോയത് ….

 

ഒരു തരി പൊന്നു പോലും ഇ ടാതെ അവൾ വന്നു കേറിയ അന്ന് തന്നെ നാത്തൂനെ പഠിപ്പിക്കാൻ തുടങ്ങിയതാണ്..

പിറ്റേന്ന് മുതൽ ഉള്ള കാര്യങ്ങൾ കൃത്യമായിട്ട് ഒന്നും അറിയില്ലെങ്കിലും അവിടെ എന്തൊക്കെയോ പുകയുന്നുണ്ട് എന്ന് അറിയാമായിരുന്നു…ആ കുട്ടി എന്നിട്ടും ഇതുവരെ പോകാതിരിക്കുകയും അവളെ ഇറക്കി വിടുകയും ചെയ്യാത്തതുകൊണ്ട് അവൾ അവിടെ തന്നെ തുടരുമെന്ന് അവർക്ക് ഉറപ്പായിരുന്നു…..

ആദ്യമൊക്കെ താൻ സപ്പോർട്ട് ചെയ്തിരുന്നെങ്കിലും അവനെ ഇനി മനസ്സിൽ വെച്ച് കണ്ടെന്ന് അവർ പറഞ്ഞതാണ് കൃഷ്ണ യോട് പക്ഷേ അവൾ അത് കേൾക്കാൻ കൂട്ടാക്ക പോലും ചെയ്തില്ല….

11 Comments

  1. ❤❤❤❤❤

  2. സൂര്യൻ

    ?

    1. ഇബ്രാഹിം

      ??

  3. Man with Two Hearts

    കൊള്ളാം bro കൊള്ളാം. ഒരു പുഞ്ചിരിയോടെ ഇങ്ങനെ വായിച്ചു ഇരിക്കാൻ പറ്റുന്നുണ്ട്. എത്ര നോക്കിയിട്ടും നന്ദന് അങ്ങ് അടുക്കാൻ പറ്റുന്നില്ലല്ലോ ?ഓരോ സമയം ഓരോന്ന് വരും അല്ലെ. പിന്നെ ചില സ്ഥലത്ത് അക്ഷരതെറ്റ് ഉള്ളത് വായിച്ചിട്ട് മനസിലാവുന്നില്ല. അതൊന്ന് പറ്റുമെങ്കിൽ ശ്രദ്ധിക്കണേ. പിന്നെ അടുത്ത ഭാഗവും ഇതുപോലെ പെട്ടെന്ന് ഇടൂലെ ??

    1. ഇബ്രാഹിം

      അക്ഷരത്തെറ്റ് ശ്രദ്ധിക്കാം. പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാം അടുത്ത പാർട്ട്‌

  4. അടിപൊളി

    1. ഇബ്രാഹിം

      ??

  5. ലെ നന്ദൻ,’തള്ള സമ്മതിക്കൂല’??
    കൊള്ളാം ❤️??

    1. ഇബ്രാഹിം

      ??

  6. സൂപ്പർ

Comments are closed.