ഹരിനന്ദനം.14 [Ibrahim] 252

ചായ കഴിഞ്ഞപ്പോൾ പാത്രങ്ങൾ ഒക്കെയും ഹരി ആണ് കഴുകി വെച്ചത്. ഭക്ഷണം മാത്രം അവളെ കൊണ്ട് ഉണ്ടാക്കിക്കുള്ളൂ എന്ന് ഹരി നേരത്തെ തീരുമാനം എടുത്തിരുന്നു.

കറി ക്ക് ഉള്ളതും ഉപ്പേരി ക്ക് ഉള്ളതും അരിഞ്ഞു വെച്ചിട് ഹരി മുറ്റത്തെക്ക് ഇറങ്ങി..

കാട് ഉണ്ടെങ്കിൽ മാത്രമേ അവൾ മുറ്റം അടിക്കാറുള്ളൂ..

മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ആണ് കയ്യും കാലും ഒക്കെ നിവർത്തുന്നത് കണ്ടത്..

എന്ത് പറ്റി കിച്ചു ഏട്ടാ…

ഏയ്‌ കൈകുo കാലിനും ഒക്കെ ഒരു ആയാസം കൊടുത്തതാ..

ഓഫിസിൽ പോകുന്നില്ലേ.

ഇല്ല അർച്ചന യുടെ ഡെലിവറി കഴിഞ്ഞേ ഇനി ഓഫീസിലേക്കുള്ളൂ…

അതുകൊണ്ട് ഒന്ന് മുറ്റത്തെക്ക് ഇറങ്ങി നടക്കാമെന്ന് കരുതി..

അല്ല നീയെന്താ ഇവിടെ ചുറ്റി തിരിയുന്നത്.

ഹരി ആലോചനയിൽ ആയിരുന്നു…

മുറ്റം അടിക്കാനുള്ള അത്ര മടി അവൾക്ക് വേറെ ഒനിന്നും ഇല്ലായിരുന്നു. ഒന്നിനും എന്ന് പറഞ്ഞാൽ എല്ലാത്തിനും ഉണ്ട്.
മുറ്റം അടിക്കുമ്പോൾ നടു വളയും അപ്പോൾ വേദന വരും പരിചയം ഇല്ലാത്ത പരിപാടി ആണല്ലോ..

നിലം അടിച്ചു തുടക്കുന്നത് അത്ര പാടായി തോന്നാറില്ല മാത്രമല്ല കാണുമ്പോൾ ഒരു വൃത്തിയും ആണ്.

പിന്നെ അലക്കൽ അതൊരു ഒന്നൊന്നര പണി ആണ് വാഷിംഗ്‌ മെഷീൻ ഉള്ളത് കൊണ്ട് ഒരു വിധത്തിൽ തട്ടിയും മുട്ടിയും പോകുന്നതാണ്. അലക്കുന്നത് പാട് ഒന്നുമില്ല ഹരി ക്ക് അത് സോപ്പിൽ ഇട്ടു കല്ലിൽ ഇട്ടു നാലടി അടിക്കും അത് കഴിഞ്ഞുള്ള പണികൾ ബുദ്ധിമുട്ട് തന്നെയാണ്..

കിച്ചുവിനെ കൊണ്ട് മുറ്റം അടിപ്പിക്കാം എന്നതായിരുന്നു ആലോചന..

ഡീ കരീ

കിച്ചു വിളിച്ചത് കേട്ടപ്പോൾ വായിൽ വെച്ച വിരല് മാറ്റി അവൾ അവനോട് പറഞ്ഞു കൈക്കുo നാടുവിനും ഒക്കെ സുഖം കിട്ടുന്ന നല്ലൊരു വർക്ഔട്ട് ഉണ്ട് ഏട്ടൻ കൂടുന്നോ..

ഏഹ് അതെന്ത് വർക്ക്‌ഔട്ട്‌.

അതൊക്കെ ഉണ്ട് ഏട്ടൻ വന്നേ പറഞ്ഞു കൊണ്ട് അവനെയും കൂട്ടി പോയി..

അവൾ ചൂലെടുക്കുന്നത് കണ്ടതും അയ്യാ അടിച്ചു വാരാൻ ആണെങ്കിൽ ഞാനില്ല പറഞ്ഞു കൊണ്ട് പോകാൻ നിന്ന അവനെ പിടിച്ചു നിർത്തി..

ഹാ ഒന്ന് നോക്കാം ഇതുവരെ ഇതൊന്നും ചെയ്തിട്ടില്ലല്ലോ. ഇതുവരെ മുറ്റമടിച്ചില്ല എന്നുള്ള ഒരു ഇതും ഉണ്ടാവരുതല്ലോ അതുകൊണ്ട് പറഞ്ഞതാ..

അയ്യെടാ എനിക്ക് അങ്ങനെത്തെ ഒരിതുമില്ല ട്ടാ അവളുടെ ഒരു വർക്ക്‌ഔട്ട്‌ അതും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും എന്നാ നിലമൊക്കെ അടിച്ചു തുടച്ച മതീന്ന് ഉറക്കെ വിളിച്ചു പറഞ്ഞു..

ഈ കാലത്തി എന്നെയും കൊണ്ടേ പോകൂ എന്ന് ചോദിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് തന്നെ മടങ്ങി വന്നു..

എവിടാ അടിക്കേണ്ടത്. ദേഷ്യം പിടിച്ചു കൊണ്ട് അവൻ ചൂല് പിടിച്ചു വാങ്ങി..

ഇവിടെന്നു അടിച്ചു തുടങ്ങിക്കോ കുറെ ആകുമ്പോൾ എവിടെലും കൂട്ടി വെച്ചോ അതൊക്കെ ഞാൻ വാരിക്കോളും..

അയ്യോ അവളുടെ ഒരു സഹായം നിന്ന് സമയം കളയാതെ പോയി അടിക്കെടീ പറഞ്ഞു കിച്ചു..

കിച്ചു വിന്റെ കൈക്കും നടുവിനും നല്ല ആയാസം ആയിരുന്നു. നടു നിവരുന്നില്ല എന്ന് ഉള്ള ചെറിയ ഒരു പ്രശ്നം മാത്രമെ ഉണ്ടായിരുന്നുള്ളൂ..

19 Comments

  1. Nice ?❤️

  2. Adutha part ennu update cheyum vro

    1. ഇബ്രാഹിം

      അയച്ചു കൊടുത്തിട്ടുണ്ട് എന്ന് വരുമെന്നറിയില്ല

      1. എന്നാ രണ്ട് ദിവസം കഴിഞ്ഞ് വരും

        1. ഇബ്രാഹിം

          രണ്ടു ദിവസം ഒക്കെ കഴിഞ്ഞല്ലോ അയച്ചിട്ട് ?

  3. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി… ????

  4. സൂര്യൻ

    പനി വരുന്നതെ ഉള്ളു ഇല്ലിയൊ

    1. ഇബ്രാഹിം

      ആ ന്ന്

  5. ഞാൻ തന്നെ

    എല്ലാരും സെറ്റായ സ്ഥിതിക്ക് ഇതൊന്ന് നിർത്തിക്കൂടെ

    1. ഇബ്രാഹിം

      നിനക്ക് വേണേൽ വായിച്ചാൽ മതി. ഞാൻ നിർബന്ധിച്ചില്ലല്ലോ..

  6. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️

  7. Ellarum joint ayasthithik njan nikkano atho pono?

    1. ഇബ്രാഹിം

      Ninnu nokk enthenkilum karyam undayalo

  8. °~?അശ്വിൻ?~°

    ???❤️❤️❤️

    1. ഇബ്രാഹിം

      ??

Comments are closed.