ഹരിനന്ദനം.14 [Ibrahim] 252

എനിക്ക് കഞ്ഞി ഒന്നും വേണ്ട വേറെ എന്തൊക്കെ ആണുള്ളത്…

 

ഇവിടെ കഞ്ഞി തന്നെ തികച്ചും ഇല്ല നീ വേണോ വേണ്ടയോ എന്ന് പറഞ്ഞിട്ട് വേണം എനിക്ക് ഇവിടെ ഇരുന്നു ഇത് കുടിച്ചു തീർക്കാൻ.

അതും പറഞ്ഞു കൊണ്ട് നന്ദൻ കസേര യിൽ ഇരുന്നു കഴിക്കാൻ തുടങ്ങി..

അയ്യോ എനിക്ക് കഞ്ഞിയും ഇല്ലേ എന്ന് ചോദിച്ചു കൊണ്ട് അടുക്കളയിൽ പോയി പാത്രം എടുത്തു വന്നു. എല്ലാവരുടെയും പാത്രത്തിൽ നിന്ന് അവൻ കയ്യിട്ടു വാരി എന്ന് തന്നെ പറയാം..

വേണ്ട എന്ന് പറഞ്ഞ ആളുടെ പാത്രത്തിൽ ആണ് ഇപ്പൊ കൂടുതൽ ഉള്ളത് പറഞ്ഞു കൊണ്ട് നന്ദൻ അവനെ നോക്കി പുച്ഛിച്ചു.

ഞാൻ വിചാരിച്ചോ ഇവിടെ ചോറ് ഒന്നുമില്ല ന്നു. വെറൈറ്റി ക്ക് വേണ്ടി എല്ലാവരും കഞ്ഞി കുടിക്കുക ആണെന്ന് അല്ലെ ഞാൻ കരുതി. കിച്ചു പറഞ്ഞു

പിന്നെ വെറൈറ്റി ക്ക് വേണ്ടി കഞ്ഞി അല്ലെ എല്ലാവരും കുടിക്കുക. ബാക്കി ഉള്ളവൻ ഇവിടെ ജീവൻ കിടക്കാൻ വേണ്ടി ആണ് ഇത് കുടിക്കുന്നത്. പിന്നെ ഇപ്പോൾ ആണ് ഇത് കഞ്ഞിയെങ്കിലും ആയത് അല്ലെ ഹരി എന്ന് പറഞ്ഞതും എല്ലാവരും ചിരിച്ചു. ഹരി നന്ദനെ നോക്കി കൊഞ്ഞനം കുത്തി..

അപ്പോഴേക്കും ഓടിക്കൊണ്ട് കൃഷ്ണ അവിടെക്കെത്തി.
കിച്ചുവും അർച്ചന യും രാത്രി തന്നെ വരുന്നത് കണ്ട് എന്തൊ പന്തികേട് തോന്നിയിട്ട് വന്നതാണ് അവൾ. അപ്പോൾ തന്നെ ഓടി വരാൻ നോക്കിയതാണ് പക്ഷെ ഇട്ട ഡ്രസ്സ്‌ പോരാ ന്നു തോന്നിയപ്പോൾ നല്ലൊരു ഡ്രസ്സ്‌ എടുത്തിടാൻ പോയതാണ്. അഥവാ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ ഡ്രസ്സ്‌ മാറാൻ വരാൻ പറ്റില്ലല്ലോ വിചാരിച്ചു. പക്ഷെ ഡ്രസ്സ്‌ ഒക്കെ മാറി വന്നപ്പോൾ കണ്ടത് എല്ലാവരും സെറ്റ് ആയി ഇരുന്നു എന്തൊ കഴിക്കുന്നതാണ്.

എന്തോ വെളുത്തത് ആണെന്ന് മനസിലായി. എന്താണെന്ന് മനസിലായില്ല. വല്ല കുബ്ബൂസും ബ്രോസ്റ്റ് ഉം ആണോ എന്നോർത്തപ്പോൾ അവൾക്ക് വായിൽ വെള്ളം വരാൻ തുടങ്ങി.

അതൊക്കെ തിന്നിട്ടു മൂന്നു നാല് ദിവസം ആയി.

അവളെ കണ്ടതും ആഹാ ആരിത്

ഞാൻ വിചാരിച്ചു നീ വല്ല അമേരിക്കയിലേക്കും പോയി എന്ന്.

അതെന്താ കിച്ചു ഏട്ടാ അങ്ങനെ പറഞ്ഞത് ചോദിച്ചു കൊണ്ട് അവൾ ടേബിളിന്റെ അടുത്ത് വന്നു…

 

അവർ കഴിക്കുന്ന സാധനം കണ്ടപ്പോൾ അയ്യേ കഞ്ഞി ആണോ എന്ന് ചോദിച്ചു അവൾ.

പിന്നെ നീ എന്താ ന്നു വിചാരിച്ചു കിച്ചുവാണ്.

ഓ ഞാൻ വെളുത്ത കളർ കണ്ടപ്പോൾ വല്ല ബ്രോസ്റ്റ് ആണെന്ന് വിചാരിച്ചു.

ഏഹ് ബ്രോസ്റ്റ് ഒക്കെ ഇപ്പൊ വെള്ള കളറിൽ ആണോ കിച്ചു വിന്റെ ആണ് സംശയം.

അല്ല കുബ്ബൂസ് ആണ് പ്ലേറ്റിൽ എന്ന് വിചാരിച്ചു.

19 Comments

  1. Nice ?❤️

  2. Adutha part ennu update cheyum vro

    1. ഇബ്രാഹിം

      അയച്ചു കൊടുത്തിട്ടുണ്ട് എന്ന് വരുമെന്നറിയില്ല

      1. എന്നാ രണ്ട് ദിവസം കഴിഞ്ഞ് വരും

        1. ഇബ്രാഹിം

          രണ്ടു ദിവസം ഒക്കെ കഴിഞ്ഞല്ലോ അയച്ചിട്ട് ?

  3. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി… ????

  4. സൂര്യൻ

    പനി വരുന്നതെ ഉള്ളു ഇല്ലിയൊ

    1. ഇബ്രാഹിം

      ആ ന്ന്

  5. ഞാൻ തന്നെ

    എല്ലാരും സെറ്റായ സ്ഥിതിക്ക് ഇതൊന്ന് നിർത്തിക്കൂടെ

    1. ഇബ്രാഹിം

      നിനക്ക് വേണേൽ വായിച്ചാൽ മതി. ഞാൻ നിർബന്ധിച്ചില്ലല്ലോ..

  6. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️

  7. Ellarum joint ayasthithik njan nikkano atho pono?

    1. ഇബ്രാഹിം

      Ninnu nokk enthenkilum karyam undayalo

  8. °~?അശ്വിൻ?~°

    ???❤️❤️❤️

    1. ഇബ്രാഹിം

      ??

Comments are closed.