കഞ്ഞി കുടിക്കുമ്പോളാണ് നന്ദൻ പറഞ്ഞത് നാളെ ചിക്കനോ ബീഫോ വാങ്ങണം കഞ്ഞി തന്നെ കുടിച്ചു മടുത്തു പറഞ്ഞപ്പോൾ ഹരി തുടങ്ങി പരിപ്പ് കഴിച്ചു കഴിച്ചു മടുത്തു തു തു……..
എന്ന് പാടാൻ.
അത് കേട്ടപ്പോൾ അച്ചനും അമ്മയും ചിരിച്ചു നന്ദന് പക്ഷെ ചിരി ഒന്നും വന്നില്ല. അവൻ പോടീ എന്ന് ശബ്ദം ഇല്ലാതെ അവളെ നോക്കി വിളിച്ചപ്പോൾ പോടാ പട്ടീ ന്നു അവളും തിരിച്ചു വിളിച്ചു..
വേണ്ടായിരുന്നു എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് കഞ്ഞി കോരി കുടിക്കുമ്പോളാണ് മുറ്റത്തു വണ്ടി വന്നു നിന്നത്..
ആരാണെന്നു നോക്കാൻ പോയത് ഹരി ആയിരുന്നു.
അർച്ചന കാറിൽ നിന്ന് ഇറങ്ങിയതും അമ്മേ എന്ന് വിളിച്ചു കൊണ്ട് അവൾ അകത്തേക്ക് ഓടി..
നന്ദൻ ഉൾപ്പെടെ എല്ലവരും ഞെട്ടിപ്പോയി. നന്ദൻ എന്താ ചോദിച്ചു കൊണ്ട് വേഗത്തിൽ ഹരിയുടെ അടുത്തേക്ക് പാഞ്ഞു..
ദേ പറഞ്ഞു കൊണ്ട് അർച്ചനയെയും കിച്ചു വിനെയും അവൾ ചൂണ്ടി കാണിച്ചു കൊടുത്തപോൾ
ഹോ അത്രേ ഉള്ളോ ഞാൻ വിചാരിച്ചു നിന്നെ ആരോ തട്ടി കൊണ്ട് പോകാൻ വന്നുന്നു..
ഹല്ല ഇവരെ പെട്ടെന്ന് ഈ നേരത്ത്
അവൾ നിന്ന് വിക്കിയപ്പോഴേക്കും “” ഈ സാധനത്തിനെ തട്ടി കൊണ്ട് പോകാൻ നിനക്ക് തലക്ക് വല്ല ഓളവും ഉണ്ടോ നന്ദ ചോദിച്ചു കൊണ്ട് കിച്ചു അകത്തെത്തിയിരുന്നു “”..
നിങ്ങളെ കണ്ടിട്ടല്ലേ ഡാ..
അമ്മയാണ് ചോദിച്ചത്.
അല്ലെങ്കിലും ഒരാളെ കാണുമ്പോൾ ഉള്ള സന്തോഷം ഒന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.
ഓ ഇപ്പൊ നിങ്ങൾ എല്ലാവരും ഒന്നായി പറഞ്ഞു കൊണ്ട് കിച്ചു അമ്മയുടെ അടുത്തിരുന്നു. അമ്മ അവനെ അല്ലായിരുന്നു നോക്കുന്നത്…
അപ്പോഴേക്കും പുറകിൽ വന്നിരുന്ന അർച്ചന അമ്മേ ന്നു വിളിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്കിരുന്നു…
മോളെ വിളിച്ചു കൊണ്ട് അവർ അവളുടെ കയ്യിൽ പിടിച്ചു. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു നിന്നിരുന്നു..
അമ്മ അവളുടെ വയറിലും മുഖത്തും തടവുന്നുണ്ടായിരുന്നു.
രംഗം ഒന്നു മാറ്റാൻ വേണ്ടി നന്ദൻ ആണ് ചോദിച്ചത് ഏട്ടത്തി ക്ക് കുറച്ചു കഞ്ഞി എടുക്കട്ടെ എന്ന്..
കഞ്ഞിയും ഓംലറ്റ് ഉം ചമ്മന്തിയും ഒക്കെ എനിക്കിഷ്ട നന്ദ നീ എടുത്തോ എന്ന് പറഞ്ഞു അവൾ.
ചിരിയോടെ ആണ് അവൻ അടുക്കളയിൽ പോയത്. കഞ്ഞിയും ആയി വന്നപ്പോൾ അവൻ കിച്ചു വിനോട് നിനക്ക് വേണോ എന്ന് ചോദിച്ചു…
Nice ?❤️
Adutha part ennu update cheyum vro
അയച്ചു കൊടുത്തിട്ടുണ്ട് എന്ന് വരുമെന്നറിയില്ല
എന്നാ രണ്ട് ദിവസം കഴിഞ്ഞ് വരും
രണ്ടു ദിവസം ഒക്കെ കഴിഞ്ഞല്ലോ അയച്ചിട്ട് ?
ഒന്നും പറയാനില്ല…. അടിപൊളി… ????
പനി വരുന്നതെ ഉള്ളു ഇല്ലിയൊ
ആ ന്ന്
എല്ലാരും സെറ്റായ സ്ഥിതിക്ക് ഇതൊന്ന് നിർത്തിക്കൂടെ
നിനക്ക് വേണേൽ വായിച്ചാൽ മതി. ഞാൻ നിർബന്ധിച്ചില്ലല്ലോ..
❤❤❤❤❤
♥️♥️
Ellarum joint ayasthithik njan nikkano atho pono?
Ninnu nokk enthenkilum karyam undayalo
???❤️❤️❤️
♥️?
?
?…
??
??