അമ്മയെ വിളിച്ചപ്പോൾ നിങ്ങൾ ഒക്കെ അങ്ങ് കഴിച്ചാൽ മതിയെന്ന് പറഞ്ഞു..
അവളുടെ മുഖത്തെ സങ്കടം കണ്ടിട്ടാണ് അയാൾ എഴുന്നേറ്റു വന്നത്.
അച്ചനെ കണ്ടപ്പോൾ അവൾക് സന്തോഷം തോന്നി. അവൾ തന്നെ ആണ് എല്ലാതും വിളമ്പി കൊടുത്തത്. വായിൽ വെച്ചപ്പോൾ തന്നെ അച്ഛൻ അടിപൊളി എന്ന് കാണിച്ചു. നന്ദൻ കഴിച്ചപ്പോൾ അവനും പറഞ്ഞു നന്നായി എന്ന്. എന്നിട്ടും അവൾക്ക് കഴിക്കാൻ തോന്നിയില്ല ആദ്യായിട്ട് ഉണ്ടാക്കുന്നത് അല്ലെ വല്ല വയറിളക്കവും വന്നാലോ വിചാരിച്ചു. നന്ദൻ വിചാരിച്ചു അവൾക്ക് ഇരിക്കാൻ ഉള്ള മടി കൊണ്ടാണ് എന്ന്. അതുകൊണ്ട് തന്നെ അവളെ പിടിച്ചിരുത്തി വിളമ്പി കൊടുത്തു.
അവൾക് അത്ഭുതം തോന്നി അത്രയും ടേസ്റ്റി. കൈപ്പുണ്യം തന്നെ ആണെന്ന് ഉറപ്പിച്ചു കൊണ്ടു അവൾ കൈകൾ നോക്കി.
എന്താ മോളെ വല്ല മുറിവും പറ്റിയോ ചോദിച്ചു അച്ഛൻ
ഏയ് ഇല്ലാച്ചാ പറഞ്ഞു കൊണ്ടവൾ കഴിച്ചു..
അമ്മക്ക് കുറച്ചു ഭക്ഷണം എടുത്തു അവരുടെ കട്ടിലിന്റെ അടുത്ത് ഉള്ള ടേബിളിൽ വെച്ചു പിന്നെ കുടിക്കാനുള്ള വെള്ളവും വെച്ചു. വേണ്ട പറഞ്ഞാലും അതൊക്കെ ചെയ്തു കൊടുക്കണം എന്നവൾക്ക് തോന്നി..
എല്ലാതും സെറ്റക്കി ലൈറ്റ് ഒക്കെ ഓഫാക്കി കിടക്കാൻ പോയപ്പോൾ ആണ് ഗ്യാസ് ഓഫാക്കിയില്ലേ എന്നവൾക് ഒരു സംശയം തോന്നിയത്. വേഗം തന്നെ അടുക്കളയിൽ വന്നു നോക്കിയപ്പോൾ അതൊക്കെ ഓക്കേ ആയിരുന്നുവെങ്കിലും മനസിന് സന്തോഷം ഉള്ള ഒരു കാര്യം അവൾ കണ്ടു. നേരത്തെ കൊണ്ടു വെച്ച ഭക്ഷണം എടുത്തു കഴിക്കുന്ന അമ്മയെ. സംസാരം കേട്ടപ്പോൾ വെറുതെ ഒന്ന് നോക്കിയതാണ്..
ഹരി യുടെ സന്തോഷത്തിന് അതിരില്ലായിരുന്നു…
ഹരിനന്ദനം.29
രാവിലെ നന്ദനോട് ചേർന്ന് കിടക്കുന്ന ഹരി ആണ് ആദ്യം തന്നെ എഴുന്നേറ്റത്.
അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഞെട്ടി എഴുന്നേറ്റു അവൾ. അവളോട് ചേർന്ന് കിടക്കുന്ന നന്ദനും അപ്പോൾ ഞെട്ടിപ്പോയി..
എന്താ ഡീ.
ഏയ് ഇങ്ങനെ കിടന്നാൽ പോരല്ലോ ഞാൻ വേഗം അടുക്കളയിൽ കയറട്ടെ പറഞ്ഞു അവൾ.
കുറച്ചു കഴിഞ്ഞു കയറിയാലൊക്കെ മതി തത്കാലം നമുക്ക് കുറച്ചു നേരം കൂടി കിടക്കാം എന്നും പറഞ്ഞു കൊണ്ട് അവളെ വീണ്ടും ബെഡിലേക്ക് കിടത്തി..
അയ്യാ പോയെ ഒന്ന് അതും പറഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി ബാത്‌റൂമിൽ കയറി.
തലയിൽ ഇടാൻ കുഞ്ഞു ടവൽ വാങ്ങി കൊടുത്തിട്ടുണ്ട് നന്ദൻ അവൾക്ക്. വലിയ ടവൽ ചുറ്റാൻ മാത്രം ഉള്ള മുടി ഇല്ലാത്തത് കൊണ്ടാണ് കുഞ്ഞുത് വാങ്ങി കൊടുത്തത്.
കുഞ്ഞിനാണോ എന്ന് കടക്കാരൻ ചോദിച്ചിരുന്നു. ആദ്യം അവളുടെ കുഞ്ഞു കളിയൊന്നു മാറട്ടെ എന്നവൻ മനസിലോർത്തു..
ഹരി അടുക്കളയിൽ ചെന്നപ്പോൾ അച്ഛൻ ചായ ഇട്ടു ഫ്ലാസ്കിൽ ഒഴിച്ച് വെച്ചിരിക്കുന്നു. ഒരു ഗ്ലാസ് ചായ അവളുടെ കയ്യിൽ കൊടുത്തു അവളത് കുടിക്കാൻ തുടങ്ങിയപ്പോൾ അത് അമ്മക്ക് കൊണ്ട് കൊടുക്ക് മോളെ പറഞ്ഞു.
അമ്മയുടെ അടുത്ത് പോയപ്പോൾ അവർ അവളെ നോക്കിയത് പോലുമില്ല. അവൾ അത് ടേബിളിൽ വെച്ചിട്ട് പോയി..
ബാക്കി എന്നു വരും
Baakki evide bro
അയച്ചിട്ടുണ്ട്
Innu varuvuoo
48 മണിക്കൂർ കഴിഞ്ഞു
സൂപ്പർ ആയിട്ടുണ്ട് കേട്ടോ ലൗ തേ സ്റ്റോറി
Super
അച്ഛനെ കൊണ്ട് മുറ്റമടിപ്പിച്ചാൽ ആരെങ്കിലും എന്തെങ്കിലും പറയുമോ… ????അപാരം… ????
എന്തുവാടൊ ഇത്. അവസാനം കൊള്ളവാക്കല്ല കഥ. മോത്ത൦ ജോലിയു൦ ചെയ്യേണ്ടി വരു൦?
♥️♥️♥️
???? keep going.hariyudae vishaeshagal ariyam kathirikkunnu
കൊള്ളാം ?❤️
❤❤❤❤❤