ഹരിനന്ദനം.12 [Ibrahim] 229

 

ഹോ ഇതൊക്കെ അറിയോ എന്നുള്ളത് പോലെ ഹരി നന്ദനെ തന്നെ നോക്കി നിന്നു. ഗോതമ്പു ദോശ ഉണ്ടാക്കുന്നതും അവൾ പറഞ്ഞു കൊടുത്തു…

ചിക്കനിൽ വെള്ളം അളന്നു ഒഴിക്കാൻ പ്രത്യേകം പറഞ്ഞത് കൊണ്ടു തന്നെ കിണറിൽ ഉള്ള വെള്ളം മൊത്തം ചിക്കനിൽ ആയില്ല. ദോശ ഉണ്ടാക്കുമ്പോൾ പാൻ നന്നായി ചൂടായിട്ട് മാവ് ഒഴിച്ച മതിയെന്ന് പറഞ്ഞു കൊടുത്തു…

ഓരോന്ന് പറഞ്ഞു കൊടുക്കുന്നതിനിടയിൽ അവിടെ മറ്റൊരു ആളെ കണ്ടതും ഹരി സൂക്ഷിച്ചു നോക്കി..

കള്ള ബെടുവാ ചിക്കൻ വാങ്ങാൻ പോയ കിച്ചു അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു..

അർച്ചന യോട് പറഞ്ഞു അവന് നേർക്ക് ഫോൺ പിടിച്ചു വെക്കാൻ.

നന്ദൻ ഓടി വാ..

ഹരി വിളിച്ചു കൂവി..

കറി വേപ്പില എടുക്കാൻ പോയ നന്ദൻ ആകെ പേടിച്ചു പോയി. വല്ല അബദ്ധവും കാണിച്ചോ എന്നോർത്ത്.

അടുക്കളയിൽ കയറി വലിയ പരിചയം ഇല്ലാത്ത സാധനം ആണ്..

നന്ദൻ ഓടി വന്നപ്പോൾ കണ്ടത് ഫോണും പിടിച്ചു നിൽക്കുന്ന ഹരി യെ.

അപ്പോളാണ് ചെറിയൊരു ആശ്വാസം വന്നത്.

എന്താ ഡീ കുറച്ചു കടുപ്പത്തിൽ തന്നെ ആയിരുന്നു ചോദ്യം.

ചിക്കൻ വാങ്ങാൻ പോയ ചെക്കൻ അതാ അവിടെ ന്ന് പറഞ്ഞു കാണിച്ചു കൊടുത്തു. അവനെ കാത്തു നിന്ന് മടുത്തപ്പോൾ ഒന്ന് വിളിച്ചു നോക്കിയതാണ് അപ്പോൾ പറഞ്ഞു വൈകും നീ പൊയ്ക്കോ എന്ന് അപ്പോൾ ഇതായിരുന്നു വയ്ക്കം ദുഷ്ടൻ..

നന്നായൊന്ന് ഇളിച്ചു കാണിച്ചു കൊണ്ടു കിച്ചു ഫോൺ കട്ടാക്കി..

ശേ വെച്ചോ ഇതിൽ ബാക്കി ഒന്നും പറഞ്ഞില്ലല്ലോ പറഞ്ഞു ഹരി.

.

നീ വാ ബാക്കി ഞാൻ ആക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ നന്ദന്റെ പുറകിൽ ഹരി യും പോയി.

മസാല ഒക്കെ ഇട്ടു ഇഞ്ചി യും വെളുത്തുള്ളിയും ഇട്ടു പിന്നെ കറി വേപ്പില വെള്ളം ഒഴിച്ചു…

ഹരി എണ്ണുകയാണ്…

നന്ദൻ വേപ്പില ഇട്ടു നന്നായിട്ട് ഒന്നിളക്കി.

നന്ദന് പോലും ഇതൊക്കെ അറിയാം എനിക്ക് മാത്രം അറിയില്ല. ഹരി വിഷമത്തോട് കൂടിയാണ് പറഞ്ഞത്..

ഹേയ് അതൊക്കെ നമുക്ക് പഠിക്കാം നന്ദൻ അവളുടെ ചുണ്ടിൽ ചെറുതായൊന്നു മുത്തിയിട്ടാണ് അത് പറഞ്ഞത്..

ആകെ കോരിത്തരിച്ചു പോയി അവൾ. വല്ലാത്ത സന്തോഷം ആയിരുന്നു പിന്നെ..

തുള്ളി ചാടിക്കൊണ്ട് ഓരോന്ന് ചെയ്യുന്ന ഹരിയുടെ കൂടെ തന്നെ നിന്നു നന്ദനും..

ദോശ യും കറി യു വെള്ളവും ടേബിളിൽ വെച്ചു കൊണ്ടു വെച്ചു. അച്ഛനെ നോക്കിയപ്പോൾ അമ്മയുടെ അടുത്ത് കിടക്കുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ഒരു താല്പര്യം കാണിച്ചില്ല. നേരത്തെ കൊടുത്ത ചായയുടെ ആഫ്റ്റർ എഫക്ട് ആയിരിക്കുമെന്ന് അവൾക്ക് തോന്നി…

13 Comments

  1. ബാക്കി എന്നു വരും

  2. Baakki evide bro

    1. ഇബ്രാഹിം

      അയച്ചിട്ടുണ്ട്

      1. Innu varuvuoo

      2. 48 മണിക്കൂർ കഴിഞ്ഞു

  3. സൂപ്പർ ആയിട്ടുണ്ട് കേട്ടോ ലൗ തേ സ്റ്റോറി

  4. Super

  5. നിധീഷ്

    അച്ഛനെ കൊണ്ട് മുറ്റമടിപ്പിച്ചാൽ ആരെങ്കിലും എന്തെങ്കിലും പറയുമോ… ????അപാരം… ????

  6. സൂര്യൻ

    എന്തുവാടൊ ഇത്. അവസാനം കൊള്ളവാക്കല്ല കഥ. മോത്ത൦ ജോലിയു൦ ചെയ്യേണ്ടി വരു൦?

  7. ♥️♥️♥️

  8. ???? keep going.hariyudae vishaeshagal ariyam kathirikkunnu

  9. കൊള്ളാം ?❤️

  10. ❤❤❤❤❤

Comments are closed.