ഹരിനന്ദനം.12 [Ibrahim] 229

ചായ ചോദിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സർബത്തിന്റെ കളർ ഉള്ള ചായയും കൊണ്ടു വരുന്ന മരുമകളെ അദ്ദേഹം ഒന്നു നോക്കി. നല്ല സന്തോഷം ഉണ്ടായിരുന്നു അവളുടെ മുഖത്ത് അതുകൊണ്ട് തന്നെ ഒന്നും പറയാതെ തന്നെ അത് വാങ്ങി കുടിച്ചു..

 

 

അച്ഛൻ ചായ വാങ്ങി കുടിച്ചത് കൊണ്ടു തന്നെ അവൾക്ക് ഭയങ്കര ആത്മവിശ്വാസം ആയിരുന്നു. പക്ഷെ നേരത്തെ വെള്ളം ഒഴിച്ച് വെച്ച ഗോതമ്പു മാവ് കണ്ടപ്പോൾ ഉള്ള കോൺഫിഡൻസ് ഒക്കെയും പോയികിട്ടി. കയ്യില് രണ്ടിലും ഒട്ടിപ്പിടിച്ചു പോയി അതൊക്കെ. നന്ദൻ വരുന്നതിനു മുമ്പ് തന്നെ അവൾ അതൊക്കെ കഴുകി കളഞ്ഞു. നന്ദൻ വന്നപ്പോൾ അവൾ പറഞ്ഞു ചിക്കൻ ഒന്നും വേണ്ടായിരുന്നു വല്ല ചമ്മന്തി യും ഉണ്ടാക്കിയാൽ മതിയായിരുന്നു എന്ന് പറഞ്ഞു ഹരി…

എടീ ചപ്പാത്തി ക്ക് ഒക്കെ അതൊരു കോമ്പിനേഷൻ ആണോ. ചപ്പാത്തി യും ചിക്കനും ആഹാ അന്തസ്സ്..

മ്മ് നല്ല അന്തസ്സ് ആണ് അവൾ മനസ്സിൽ പറഞ്ഞു..

ചപ്പാത്തി റെഡി ആകുമെന്ന് തോന്നുന്നില്ല നമുക്ക് വെള്ളം കൂട്ടി അത് ദോശ എങ്ങാൻ ആക്കാം..

ദോശ യൊ എന്ന് ചോദിച്ചു കൊണ്ടു അവൻ നോക്കിയപ്പോൾ ചപ്പാത്തി പൊടിയിൽ വെള്ളം കൂടിയിട്ട് ചളി പോലെ ആക്കി വെച്ചിട്ടുണ്ട്..

എന്റെ ഹരീ നിനക്ക് ശരിക്കും ഒന്നും അറിയില്ലേ ചോദിച്ചു..

മുഖം ആകെ വീർപ്പിച്ചു കൊണ്ടു ഇല്ലാന്ന് ചുമൽ കൂച്ചി.

ആഹ് അല്ല ചായ ഉണ്ടാക്കീട്ടുണ്ട് നന്ദന് തരാം എന്ന് പറഞ്ഞു കൊണ്ടു അവന് ഒരു ഗ്ലാസിൽ ആക്കി കൊടുത്തു. അതിന്റെ കളർ കണ്ടപ്പോൾ തന്നെ അവന് മതിയായി..

നീ കുടിച്ചോ എന്ന് ചോദിച്ചപ്പോൾ അവൾക്ക് വേണ്ട പറഞ്ഞു. അത് കൂടെ കേട്ടപ്പോൾ അവൻ കണ്ണുരുട്ടി നോക്കി അവളെ നോക്കി.

പോ അവിടെന്ന് ഞാൻ ഇല്ല പറഞ്ഞു കൊണ്ടവൾ മെല്ലെ അവിടെ നിന്ന് സ്കൂട്ടാവാൻ നോക്കി..

 

ആ ആ അങ്ങനെ അങ്ങ് പോയാലോ ഇതിനൊരു തീരുമാനം ആക്കീട്ട് പോ പറഞ്ഞു. ഞാൻ എന്താക്കാനാ എന്നുള്ള മട്ടിൽ ആകെ അവനെ നോക്കി..

 

നീ വന്നേ ചിക്കൻ ഒക്കെ ഞാൻ ക്ലീൻ ആക്കി തരാം കറി മാത്രം നീ വെച്ചാൽ മതി..

കറി യൊ ഞാനോ.

മര്യദക്ക് അടുക്കള പോലും കാണാത്ത ഞാൻ.

വല്ല കഞ്ഞിയും വെച്ചാൽ മതിയായിരുന്നു എന്ന് വിചാരിച്ചു പോയി…

പെട്ടെന്ന് അവൾക്ക് ബോധം വന്നു അർച്ചന യെ വിളിക്കാം. വീഡിയോ കാളിൽ അവൾ പറഞ്ഞു തരും. അവൾ പാചകം ചെയ്യുമ്പോൾ വെറുതെ നോക്കി എങ്കിലും നിൽക്കാമായിരുന്നു…

അപ്പോൾ തന്നെ അവൾ ഫോൺ സെറ്റാക്കി വെച്ചു കൊണ്ടു വിളിക്കാൻ തുടങ്ങി..

അവൾ പറഞ്ഞത് പ്രകാരം ഉള്ളിയും തക്കാളി യും എല്ലാം എടുത്തു വെച്ചു. അപ്പോൾ അടുത്ത പ്രശ്നം ഉള്ളി അരിയാൻ അറിയില്ല. അത് നന്ദൻ സോൾവ് ആക്കി അവൻ കട്ടിംഗ് ബോഡിൽ വെച്ചു കൊണ്ടു അരിഞ്ഞു കൊടുത്തു…

13 Comments

  1. ബാക്കി എന്നു വരും

  2. Baakki evide bro

    1. ഇബ്രാഹിം

      അയച്ചിട്ടുണ്ട്

      1. Innu varuvuoo

      2. 48 മണിക്കൂർ കഴിഞ്ഞു

  3. സൂപ്പർ ആയിട്ടുണ്ട് കേട്ടോ ലൗ തേ സ്റ്റോറി

  4. Super

  5. നിധീഷ്

    അച്ഛനെ കൊണ്ട് മുറ്റമടിപ്പിച്ചാൽ ആരെങ്കിലും എന്തെങ്കിലും പറയുമോ… ????അപാരം… ????

  6. സൂര്യൻ

    എന്തുവാടൊ ഇത്. അവസാനം കൊള്ളവാക്കല്ല കഥ. മോത്ത൦ ജോലിയു൦ ചെയ്യേണ്ടി വരു൦?

  7. ♥️♥️♥️

  8. ???? keep going.hariyudae vishaeshagal ariyam kathirikkunnu

  9. കൊള്ളാം ?❤️

  10. ❤❤❤❤❤

Comments are closed.