ഹന്നാ (HANNAH) [Aju] 82

Views : 1894

അവള് ഇങ്ങനെ സമാധാനത്തോടെ ഇരിക്കുന്നത് കണ്ടാൽ നമുക്ക് പിടിക്കോ 😁… ലേശം ചൊറി ഇല്ലേൽ എന്തോ ഒരു എനക്കേട് ആണ്… അതുകൊണ്ട് നൈസ് ആയി പോയി അഹ് T. V ടെ സ്വിച്ച് ഓഫ്‌ ആക്കി ഞാൻ പുറത്തേക്ക് ഓടി..

‘ഡാ നാറി..

എന്റെ പൊന്നോ നാശത്തിന്റെ തൊള്ള..

അതും വിളിച്ചോണ്ട് പിന്നാലെ ഓടി കുരിപ്പ്… ഭാഗ്യത്തിന് അവളുടെ കൈവാക്കിന് എന്നെ കിട്ടിയില്ല
. ഉഹ്ഹ്ഹ്.. ലേശം ഭാഗ്യം ണ്ട്…

പക്ഷെ എന്റെ സമയം എന്തോ അത്രക്ക് നല്ലതായൊണ്ട് ആണെന്ന് തോന്നുന്നു അവള് താഴെ കിടന്ന് ചെരുപ്പ് എടുത്തു ഒരൊറ്റ ഏറു…

ഇപ്രാവശ്യം ഭാഗ്യം കാക്ക കൊണ്ടോയി… എറിഞ്ഞത് കറക്റ്റ് ആയി എന്റെ ഇടുപ്പിൽ തന്നെ വന്നു കൊണ്ട്.. ഇപ്പഴാ കറക്റ്റ് ആയതു.. അല്ലേൽ എന്തോ മിസ്സിംഗ്‌ ആയേനെ..

ഞാൻ അവളെ നോക്കി ഒരു കലിപ്പ് ഇട്ടതും ദേണ്ടേ വീണ്ടും പുച്ഛം..

പുച്ഛം ഏറ്റു വാങ്ങാൻ എന്റെ ജീവിതം ഇനിയും ബാക്കി.

ഇപ്പൊ വീടും ആൾക്കാരെയും ഒക്കെ ഏറെക്കുറെ മനസിലായിക്കാണുമല്ലോ ല്ലേ.

ഞാൻ ഹരിദേവ്.എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞു സപ്പ്ളി അടിച്ചു ചങ്‌സ് ന്റെ കൂടെ തേരാപാരാ നടക്കുന്നു.വട്ട ചിലവിന് ഇടക്ക് Zomato ഓടി ജീവിക്കുന്നു…രാവിലെ ബക്കറ്റ് കൊണ്ട് എന്നെ കുളിപ്പിച്ചത് എന്റെ ഒരേയൊരു സന്തൂർ മമ്മി.. പേര് ലക്ഷ്മി.ആള് പഴയ ഡാൻസർ ഒക്കെ ആണ്. ഇവിടെ പഠിപ്പിക്കലും ഉണ്ട് ലേശം
. ഞങ്ങൾ തമ്മിൽ പിന്നെ അങ്ങനായോണ്ട് ഇടക്ക് പേരൊക്കെ വിളിക്കും.. കക്ഷിക്കും അതൊക്കെ ഇഷ്ടാണെന്ന് വെച്ചോ. പിന്നെ താഴെ കണ്ട കുരിപ്പ് എന്റെ കാലൻ.. പേര് ഹരിപ്രിയ പിശാച് ഡിഗ്രി 1st yr ണു പഠിക്കുന്നു. പിന്നെ ഉള്ളത് മേരാ പ്യാർ ഡാഡി.. ചെങ്ങായി മലേഷ്യ ൽ ആണ്… ഹോട്ടൽ ബിസിനസ് ആണ്.. കൊല്ലത്തിൽ എന്നോട് രണ്ടോ വട്ടം വന്നു പോവും.. സന്തൂർ മമ്മിക്ക് അതിൽ ലേശം വിഷമം ണ്ട്.. എന്ത് ചെയ്യാനാ.. ജീവിത മാർഗം ആയി പോയിലെ.

ഇത് ഞങ്ങളുടെ കഥയാണ്.. പുതിയ കഥാപാത്രങ്ങളും ആയി മെല്ലെ മുന്നോട്ട് പോവാം…

ഇതൊരു ചെറിയ തുടക്കായി കൂട്ടിയാ മതി.. ബാക്കി വഴിയേ….

 

#അജു

Recent Stories

The Author

Aju

3 Comments

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    തുടക്കം കൊള്ളാം♥️♥️

  2. Kollam nalla stry

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com