“എന്തായടാ നിന്നെ എന്തോ പ്രധാനപെട്ട ഡാറ്റാ എടുക്കാൻ പോയി എന്നാണലോ ഇവൻ പറഞ്ഞത്.”
ഇവളെന്റെ അടിയന്തരം ഉണ്ണാൻ റെഡി ആയി വന്നതാ കോപ്പാത്തി. അതുകേട്ടത്തോടെ അവൻ എന്നെ നോക്കി പല്ല് കടിച്ചു കൊണ്ട് പറയാൻ തുടങ്ങി പിന്നെ കേട്ടത് നല്ല ഇംഗ്ലീഷിൽ വെറൈറ്റി തെറി ആയിരുന്നു. ആഹാ ഇങ്ങനത്തെ വാക്കുകളും ഇംഗ്ലീഷിൽ ഉണ്ട് എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. അവൻ പറഞ്ഞു നിർത്തിയതും കൂട്ടത്തിലുള്ള നാലെണ്ണവും ഒറ്റ ചിരി. അത് കണ്ടിട്ട് എനിക്ക് ചിരിക്കണം എന്ന് തോന്നിയെങ്കിലും പിന്നെ അവന്റെ കൈയകലത്തിലുളിൽ ഇരിക്കുന്നത് കൊണ്ടും ഞാൻ കടിച്ചു പിടിച്ചു. അതോടെ അവൻ ഒരു ശപഥമെടുത്തു ഇനി ഈ ജന്മത്ത് സർവ്വേ എടുക്കാൻ പോകില്ല എന്ന്. പാവം ഒരു റിസർച്ചറെ ആണ് നമ്മുടെ നാടിനു ആ ഒരു ശപഥത്തിൽ നിന്നും നഷ്ടമായത്.
***********************************************************************
പിന്നെ ആ ക്ലാസുകൾക്ക് ശേഷം കണ്ടുമുട്ടി എങ്കിലും അവനായിട്ടുള്ള കണക്ഷൻ കുറഞ്ഞു വന്നു. പിന്നെ അവൻ എന്നെ വിളിച്ചത് അവൻ തിരിച്ചു പോവുകയാണ് എന്ന് പറയാനായിരുന്നു. നമ്മുടെ നാടിന്റെ ഗുണംകൊണ്ടോ CA എന്ന കോഴ്സിന്റെ ഗുണംകൊണ്ടാണോ എന്ന് അറിയില്ല പുള്ളിക്കാരൻ CA ഡ്രോപ്പ് ചെയ്തു തിരിച്ചു അവൻ വളർന്ന നാട്ടിലേക്ക് പറന്നു.
Adipoli aayotooo❤
❣️