“എന്നാലും എന്റെ അളിയാ എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവാത്ത കാര്യം നമ്മൾ ഈ CA പഠിക്കുന്ന പിള്ളേരെ കൊണ്ട് ഇങ്ങേര് എന്തിനാ സർവ്വേ എടുക്കാൻ പറഞ്ഞു വിട്ടത് എന്നാണ്
അല്ല ഞാനിതാരോടാ പറയുന്നേ?”
CA പഠിക്കാൻ വേണ്ടി എറണാകുളത്ത് എത്തിയ എനിക്ക് കൂടെ കിട്ടിയ മുതലിനോടാണ് ഞാൻ ചോദിച്ചത്. പുള്ളിക്കാരൻ ആണെങ്കിൽ കേരളത്തിലേക്ക് വന്നിട്ട് മാസങ്ങൾ ആവുന്നതേ ഉള്ളൂ. അവൻ ഒരു NRI മലയാളിയാണ്.
“എടാ എനിക്ക് മയലാളം കേട്ടാൽ മനസ്സിലാകും കേട്ടോ”
ദാ കടക്കുന്നു ഇവനെയും കൊണ്ട് പോയാൽ വേറെ വല്ലതും അവൻ മലയാളത്തിൽ ചോദിക്കും. ഈശ്വരാ തല്ല് കൊള്ളിക്കല്ലേ അല്ലെങ്കിൽ തന്നെ ഓടാൻ പോലും വഴി പഠിച്ചു തുടങ്ങിയിട്ടില്ല. നാട്ടിൽ ആയിരുന്നെങ്കിൽ എല്ലാ വഴിയും ഓടി പരിചയമുള്ളതായിരുന്നു.
“മയലാളം അല്ല അളിയാ മലയാളം അത് ആദ്യം പറഞ്ഞു പഠിക്ക്. നമ്മൾ അതല്ലല്ലോ പറഞ്ഞു കൊണ്ട് വന്നത് ആ പ്രാന്തന്ന് ഇത് എന്തിന്റെ കേടാണ് നട്ടുച്ചക്ക് സർവ്വേ എടുക്കാൻ വിടാൻ.”
എവിടെ ഞാൻ ഇത് ആരോടാ ചോദിച്ചത് ഈ പൊട്ടൻ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ടി ഡി എം ഹാൾ ജംഗ്ഷനിൽ നിന്ന് ചുറ്റും നോക്കികൊണ്ടിരിക്കുന്നു.
“ഞാൻ കേട്ട് ബ്രോ എനിക്ക് അറിയാം എന്തിനാണെന്നു”
“ആഹാ നിനക്ക് അറിയോ എന്നാ പറയടാ.”
“അതല്ലേ പറഞ്ഞത് I don’t know എന്ന്.”
Adipoli aayotooo❤
❣️