സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം [Athira Vidyadharan] 46

സമുന്നതരായ നിരവധി നേതാക്കന്മാരും, ഞങ്ങളുടെ ശാഖാപ്രസിഡന്റ് മനോഹരൻ വലിയച്ഛനും, സെക്രട്ടറി രാജ്മോഹനയണ്ണനും..വേദിയിൽ ഉണ്ടായിരുന്നു.അവരുടെ ഒക്കെ അനുഗ്രഹം വാങ്ങി മണ്ഡപത്തിലേക്ക് ഉണ്ണിയേട്ടന് ഒപ്പം പോയിരുന്നു.പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷം ഓന്റെ കൈയ്യും പിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് നടന്നു കയറി.ഫോട്ടോസിനും വീഡിയോയ്ക്കും ഒക്കെ പോസ്‌ചെയ്തശേഷം ചോറ് കഴിക്കാൻ പോയി..കഴിച്ചിറങ്ങി യിട്ട് വീണ്ടും ഞങ്ങടെ മാത്രം ചില ഫോട്ടോസ് എടുത്തു.പിന്നെ കല്യാണം കഴിഞ്ഞു പോകാൻ നേരം ഞാൻ കരയില്ലാന്ന് എല്ലാരോടും മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു..പക്ഷേ അമ്മ മുന്നിൽ നിന്നപ്പോ..കെട്ടിപ്പിടിച്ചു കരഞ്ഞു..പിന്നെ സന്തോഷത്തോടെ എല്ലാരും ഓന്റെയൊപ്പം എന്നെ യാത്രയാക്കി…അമ്മയേയും കൂടുണ്ടായിരുന്നവരേയും ഹോസ്പിറ്റലിൽ എത്തിച്ച നല്ല മനസ്സിന്റെ ഉടമകൾ…അവിടെ സഹായിച്ച എല്ലാവരും…ബന്ധുക്കൾ..നാട്ടുകാർ…യോഗം പ്രവർത്തകർ…രാഷ്ട്രീയ..സാമൂഹീക രംഗത്തെ എല്ലാരും..എന്റെ പ്രിയപ്പെട്ട അനിയൻ പ്രവീൺ..കൂടെപ്പിറക്കാത്ത കൂടപ്പിറപ്പ്..ധൈര്യം തന്ന് ഒപ്പമുണ്ടായിരുന്നവൻ…ഉണ്ണിയേട്ടനും ബന്ധുക്കളും…പ്രിയപ്പെട്ട കൂട്ടുകാർ…അമ്മയോടൊപ്പം ആക്‌സിഡന്റ് പറ്റിയ മറ്റുള്ളവർ…സാമ്പത്തികമായും അല്ലാതെയും ഞങ്ങളെ സഹായിച്ചവർ..പേരെടുത്തു പറയാൻ ആണെങ്കിൽ ഒരുപാട് പേരുണ്ട്…അവരോടെല്ലാമുള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.പിന്നെ മുറിവ് കുത്തി നോവിക്കാൻ വന്ന മറ്റു പലരേയും ഈ സാഹചര്യത്തിൽ ഞാൻ നന്ദി യോടെ ഓർക്കുന്നു…കാരണം നിങ്ങൾ എനിക്ക് തുടർന്ന് ജീവിക്കാനുള്ള ഊർജ്ജം തന്നവരാണ്….

13 Comments

  1. Go fly girl…. evideyum tholkaruth….?✌

    1. Athira Vidyadharan

      Thank u❤️

  2. ചില വേദനകള്‍ ജീവിതത്തില്‍ അനിവാര്യമാണ് അത് സന്തോഷങ്ങളെ കൂടുതല്‍ മധുരം ഉള്ളത് ആക്കും.

    പിന്നെ ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന് പറഞ്ഞു നടക്കുന്നവരെ നമ്മുക്ക് എപ്പോളും ഒഴിവാക്കാന്‍ പറ്റി എന്ന് വരില്ല അവരെ നമുടെ ജീവിതം കൊണ്ട്‌ തോല്‍പ്പിക്കുക.

    അമ്മക്ക് സുഖം ആണെന്ന് വിശ്വസിക്കുന്നു

    1. Athira Vidyadharan

      Thank u ❤️
      അമ്മ സുഖമായിരിക്കുന്നു..?

  3. നിധീഷ്

    ❤❤❤

    1. Athira Vidyadharan

      ❤️

  4. ❤❤❤

    1. Athira Vidyadharan

      ❤️

  5. മാളവിക

    ❤️❤️

    1. വിനോദ് കുമാർ ജി ❤

      ♥❤?

    2. Athira Vidyadharan

      ❤️

  6. ജീവിതം പ്രതിസന്ധികൾ നേരിടാൻ കൂടി പഠിപ്പികും…

    എല്ലായപോയും മഴ മാത്രം മണ്ണിലേക്ക് ഇറങ്ങിയാൽ നന്നവില്ലല്ലോ…

    പ്രതിസന്ധി മനുഷ്യനെ കൂടുതൽ ശക്തനും ആകുന്നു..

    അമ്മക്ക് സുഖം തന്നെ എന്ന് വിശ്വസിക്കുന്നു ❤❤❤

    1. Athira Vidyadharan

      Thank u❤️
      അമ്മ സുഖമായിരിക്കുന്നു. ?

Comments are closed.